സ്വന്തം കാശെടുക്കും, കോടീശ്വരനായ ഭർത്താവിനോട് ഒന്നും ചോദിക്കില്ല; ഒടുവിൽ ഷംനയ്ക്ക് ഷാനിദിന്റെ സമ്മാനം
രണ്ടാമതും അമ്മയാകാനൊരുങ്ങുകയാണ് നടി ഷംമ കാസിം. താൻ ഗർഭിണിയാണെന്ന വിവരം ഈയടുത്താണ് നടി പങ്കുവെച്ചത്. ഭർത്താവ് ഷാനിദ് ആസിഫലിക്കും മകനുമൊപ്പം ദുബായിൽ സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഷംന. അഭിനയത്തിലും നൃത്തത്തിലും ഇപ്പോഴും സജീവമാണ്. ഭർത്താവ് തനിക്ക് സമ്മാനം നൽകിയതിലെ സന്തോഷം പങ്കുവെക്കുകയാണ് ഷംന കാസിമിപ്പോൾ. ഐ ഫോൺ 17 പ്രോ ആണ് ഷംനയ്ക്ക് ഭർത്താവ് സമ്മാനിച്ചത്. എനിക്കും കിട്ടി, താങ്ക് യൂ ഇക്കാ എന്നാണ് ഷംന വീഡിയോയ്ക്കൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
ഭർത്താവ് സമ്മാനങ്ങൾ നൽകാറുണ്ടെങ്കിലും സാമ്പത്തികമായി ഭർത്താവിനെ ആശ്രയിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഷംന കാസിം. ഒരിക്കൽ ഇതേക്കുറിച്ച് നടി സംസാരിച്ചിട്ടുണ്ട്. ഭർത്താവിനെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കുക ഒരു പെണ്ണിന് വളരെ പ്രധാനമാണ്. ഇപ്പോൾ പോലും എന്റെ ഭർത്താവിനോട് എനിക്കത് വാങ്ങിത്തരണം എന്ന് ഞാൻ പറയാറില്ല. എന്തുകൊണ്ട് എന്നോട് ചോദിച്ച് കൂടെന്ന് ചിലപ്പോൾ അദ്ദേഹം ചോദിക്കും. പക്ഷെ അദ്ദേഹത്തിന് അറിയാം. എന്റെ അമ്മയെ പോലെ അതേ സപ്പോർട്ട് ചെയ്യുന്ന ഭർത്താവിനെയാണ് എനിക്ക് ലഭിച്ചത്. ഒരു മുസ്ലിമിനെ വിവാഹം ചെയ്ത് ദുബായിലേക്ക് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല. പക്ഷെ ഞാൻ വളരെ നല്ല ഒരു വ്യക്തിക്കൊപ്പമെത്തി എന്നും ഷംന കാസിം അന്ന് പറഞ്ഞു.

ഭർത്താവിന്റെ പിന്തുണ കൊണ്ടാണ് ഞാൻ സിനിമാ രംഗത്ത് വന്നത്. വിവാഹം എന്ന് പറയുമ്പോൾ എപ്പോഴും ഉള്ളിലൊരു ഭയം ഉണ്ടായിരുന്നു. ഒരുപാട് പേർ ഡിവോഴ്സ് ആകും. ഇൻഡസ്ട്രിയിലെ ഒരുപാട് പേർ ഡിവോഴ്സ് ആയിട്ടുണ്ട്. എപ്പോഴും പ്രശ്നമാകുന്നത് വർക്കാണ്. സിനിമ വിടാൻ പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു. അത് മനസിലാക്കുന്ന ഭർത്താവാണ് തനിക്കെന്നും അന്ന് ഷംന കാസിം പറഞ്ഞു. നേരത്തെ ഷംനയെക്കുറിച്ച് ഭർത്താവ് പങ്കുവെച്ച പോസ്റ്റ് അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.
45 ദിവസങ്ങൾ. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങൾ. ഒറ്റപ്പെടലിന്റെ നിശ്ശബ്ദത, ഓർമ്മകളിൽ കഴിച്ചുകൂട്ടിയ രാത്രികൾ,
പ്രാർത്ഥനകളിൽ കരഞ്ഞു കഴിച്ച പുലരികൾ. ഈ 45 ദിവസങ്ങൾ എന്നെ പഠിപ്പിച്ചു.
സ്നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്, ജീവിതത്തിലെ യഥാർത്ഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവർ തന്നെയാണെന്ന്.
ഇന്നിവിടെ, എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം. എന്റെ ഭാര്യ - വീണ്ടും എന്റെ അരികിൽ. നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഈ പുനർമിലനം സന്തോഷത്തിന്റെ കണ്ണീർ മാത്രമാണ്. ഒരേ സ്വപ്നങ്ങളുമായി, ഒരേ പ്രാർത്ഥനകളോടെ, എന്നാണ് ഷാനിദ് കുറിച്ചത്. അഭ്യൂഹങ്ങൾ വന്നതോടെ ഇദ്ദേഹം വിശദീകരണം നൽകി.

പ്രിയ സുഹൃത്തുക്കളേ, എന്റെ ഭാര്യ ജയിലർ 2 സിനിമയുടെ ഷൂട്ടിംഗിനായി 20 ദിവസം ചെന്നൈയിലും, പിന്നെ 15 ദിവസം മലപ്പുറത്തും വീട്ടിലുമൊക്കെ ആയതിനാൽ, ആകെ 45 ദിവസത്തെ അവധിയായിരുന്നു. ഞങ്ങൾ വിവാഹിതരായി 3 വർഷം കഴിഞ്ഞിട്ടുണ്ടെങ്കിലും, ഇത്രയും നീണ്ട ദിവസങ്ങൾ ഞങ്ങൾ ഒരുമിച്ചില്ലാതെ കഴിഞ്ഞിട്ടില്ല. ആ ദിവസങ്ങളെയൊക്കെയാണ് ഞാൻ എന്റെ പോസ്റ്റിൽ പങ്കുവച്ചത്. ദയവായി തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കാതെ. അല്ലാഹുവിന്റെ അനുഗ്രഹത്താൽ സന്തോഷം നിറഞ്ഞ ജീവിതത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത് എന്നാണ് പിന്നീട് ഷാനിദ് വിശദീകരണം നൽകിയത്. ദുബായിലെ ധനികനായ ബിസിനസുകാരനാണ് ഷാനിദ് ആസിഫ് അലി.


Click it and Unblock the Notifications











