ഇനി വരുമ്പോൾ എന്റെ കുഞ്ഞുമുണ്ടാവും, പ്രസവം ദുബായിലാണ്; മറ്റൊരു സന്തോഷവും പങ്കുവെച്ച് ഷംന
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. സിനിമയേക്കാൾ കൂടുതൽ ഡാൻസ് ഷോകളിലൂടെയാണ് ഷംനയെ മലയാളികൾ കണ്ടിട്ടുള്ളത്. അതേസമയം തെലുങ്കിൽ അറിയപ്പെടുന്ന നടിയാണ് ഷംന. ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഷംനയെത്തുന്നു.
പൂർണ എന്ന പേരിലാണ് മറു ഭാഷകളിൽ ഷംന അറിയപ്പെടുന്നത്. കഴിഞ്ഞ വർഷമാണ് ഷംനയുടെ വിവാഹം കഴിഞ്ഞത്. ദുബായിൽ പ്രവർത്തിക്കുന്ന ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ദുബായിലെ ഒരു പ്രോഗ്രാമിനിടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.
ഉടനെ തന്നെ വിവാഹവും നടന്നു. വിവാഹ ശേഷം ദുബായിലെക്ക് താമസം മാറി. പിന്നെ ഗർഭിണിയാണെന്ന സന്തോഷ വാർത്തയാണ് ഷംന അറിയിക്കുന്നത്. ബേബി ഷവറിനായി ഷംന കേരളത്തിലെ വീട്ടിലെത്തുകയും ചെയ്തു. ഇപ്പോഴിതാ ദുബായിലേക്ക് മടങ്ങുന്നതിന് മുമ്പുള്ള ഒരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഷംന കാസിം. നടിയുടെ വീട് മോടി പിടിപ്പിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ നടി സംസാരിച്ചു.

'അടുത്ത തവണ വീട്ടിലേക്ക് വരുമ്പോൾ എന്റെ കൈയിൽ ഒരു കുഞ്ഞുമുണ്ടാവും. വളരെ സന്തോഷമുണ്ട്. ഡെലിവറി ദുബായിലാണ്. ദുബായിലേക്ക് പോവുന്നതിന് മുമ്പ് വീടൊന്ന് റിനൊവേറ്റ് ചെയ്യാമെന്ന്. അതെന്റെയാെരു ഡ്രീം ആയിരുന്നു. ഞാൻ റെഡിമെയ്ഡ് വീടാണ് വാങ്ങിയത്. അതിനാൽ എന്റെ സ്റ്റെെലാെന്നും കൊണ്ട് വരാൻ കഴിഞ്ഞില്ല. റിനോവേഷൻ എന്റെ സ്റ്റെെലിലാണ്'
വീട്ടിന് വരുത്തിയ മാറ്റങ്ങൾ ഓരോന്നായി ഷംന കാണിച്ചു. കിച്ചണാണ് അടിമുടി മാറ്റിയത്. മമ്മിക്ക് ഇഷ്ടമുള്ള രീതിയിൽ അടുക്കള ക്രമീകരിച്ചു. കിച്ചണിലെ മാറ്റത്തിൽ ഞാനധികം ഇടപെട്ടിട്ടില്ല. കാരണം ഇത് അവരുടെ ഡിപ്പാർട്ട്മെന്റാണ്.
സംസാരിച്ച് കൊണ്ടിരിക്കെ നടിക്ക് കിതപ്പ് വന്നു. ഇതേപ്പറ്റി ഷംന സംസാരിക്കുകയും ചെയ്തു. എനിക്ക് വർത്തമാനം പറയുമ്പോൾ കുറച്ച് ബ്രീത്തിംഗ് പ്രശ്നങ്ങളുണ്ട്. എന്റെ ബേബി കാരണം അധികം സംസാരിക്കാൻ പറ്റുന്നില്ല. ഒരുപാട് നേരം സംസാരിക്കുമ്പോൾ കുറച്ചൊരു ബ്രീത്തിംഗ് പ്രശ്നങ്ങളുണ്ട്.
ഭർത്താവ് ആദ്യമായി നൽകിയ സമ്മാനവും ഷംന കാണിച്ചു. ഒരു ഹുക്കയാണ് ഷാനിദ് ഭാര്യക്ക് ആദ്യം പരിചയപ്പെട്ടപ്പോൾ നൽകിയത്. 'ആ സമയത്ത് ഞങ്ങൾ പ്രണയത്തിലല്ല. ഞാൻ മർഹബയുടെ ഷോയ്ക്ക് പോയപ്പോൾ എവിടെ നിന്നാണ് ഹുക്ക വാങ്ങേണ്ടതെന്ന് അറിയില്ലായിരുന്നു'
'ഒരു ദിവസം ഇക്കയെ വിളിച്ച് ചോദിച്ചു. വീട്ടിൽ റിനോവേഷൻ നടക്കുകയാണ് ഹുക്ക വെക്കണമെന്ന്. അങ്ങനെ ഞാനും സഹോദരിയുടെ മകളും കൂടി ഇക്കയുടെ കൂടെ പോയി. അങ്ങനെയാണ് ഞാനാദ്യമായി ഇക്കയോട് സംസാരിക്കുന്നതും ഫസ്റ്റ് ക്രഷ് തുടങ്ങിയതും. അതിനാൽ ആ ഹുക്കയ്ക്ക് പ്രത്യേകതയുണ്ട്'

'ഇതൊക്കെ കാണിക്കുമ്പോൾ നിങ്ങൾ പറയുമായിരിക്കും ജാഡ കൊണ്ടാണെന്ന്. പക്ഷെ എല്ലാവർക്കും ഒരു സ്വപ്ന വീടുണ്ടാവും. അതിന്റെ ഇഷ്ടങ്ങളാണ്. ദുബായിൽ ഫ്ലാറ്റായതിനാൽ ഇതിന്റേതായ മിസ്സിംഗ് ഉണ്ടാവും. ആറു മാസം വരെ ഞാൻ വർക്ക് ചെയ്യുകയായിരുന്നു'
'അത് തന്നെ വളരെ സന്തോഷമായിരുന്നു. കാരണം ഇടയ്ക്ക് ഷൂട്ടിന് വരും. ഈ പ്രാവശ്യം പോവുമ്പോൾ ഒരു ആറ് മാസത്തേക്ക് തിരിച്ച് വരാൻ പറ്റുമെന്ന് തോന്നുന്നില്ല. അടുത്ത തവണ ഇവിടെ നിന്ന് വീഡിയോ ചെയ്യുകയാണെങ്കിൽ അതെന്റെ കുഞ്ഞിനൊപ്പമായിരിക്കും,' ഷംന പറഞ്ഞതിങ്ങനെ. ദുബായിലേക്ക് പോവുന്നതിന് മുമ്പ് ഷംന പോസ്റ്റ് ചെയ്ത വീഡിയോ ആണിത്. അടുത്തിടെയാണ് നടിയുടെ ബേബി ഷവർ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഷംനയുടെ ബേബി ഷവറിൽ പങ്കെടുത്തു.


Click it and Unblock the Notifications











