മുടി മുറിച്ചപ്പോ എല്ലാവരും പറഞ്ഞു ഇനി സിനിമയൊന്നും ഉണ്ടാകില്ലെന്ന്! നടി ഷംന കാസിം പറയുന്നതിങ്ങനെ..

റിയാലിറ്റി ഷോ യിലൂടെ സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് ഷംന കാസിം. ക്ലാസിക്കല്‍ ഡാന്‍സറായ ഷംന അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയില്‍ മത്സരിച്ചിരുന്നു. 2004 ല്‍ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയാണ് ഷംന കാസിം ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് മലയാളി മനസില്‍ ഷംന കയറി കൂടുന്നത്.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും അഭിനയിക്കാറുള്ള ഷംന സിനിമാ ജീവിതത്തിലെ ചില വിഷമങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മലയാള സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിനെ ഓര്‍ത്ത് ഒരു കാലത്ത് താന്‍ വിഷമിച്ചിരുന്നെന്നും സ്‌റ്റേജ് ഷോ കൊണ്ട് നടക്കുന്നവര്‍ക്ക് സിനിമയില്‍ അവസരമില്ലാവുന്നതിനെ കുറിച്ചുമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. മഴവില്‍ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് നടിയുടെ തുറന്ന് പറച്ചില്‍.

ഷംനയുടെ വാക്കുകള്‍

ഷംനയുടെ വാക്കുകള്‍

നാല് വര്‍ഷം മുന്‍പൊക്കെ ഞാന്‍ അതോര്‍ത്ത് വിഷമിച്ചിരുന്നു. സ്‌റ്റേജ് ഷോ കള്‍ ചെയ്യുന്നത് കൊണ്ടാണ് സിനിമയില്‍ അവസരം കുറയുമെന്ന് ചിലര്‍ പറഞ്ഞു. സ്റ്റേജ് ഷോകള്‍ ചെയ്യുന്നത് കൊണ്ട് ഞാന്‍ സിനിമയില്‍ പാടില്ല എന്നുണ്ടോ. സ്‌റ്റേജ് ഷോകള്‍ മാറ്റി വെച്ചിട്ടുള്ളു സിനിമകള്‍ വേണ്ടെന്നാണ് ഇപ്പോഴത്തെ നിലപാടെന്നാണ് ഷംന പറയുന്നത്.

 സിനിമകളില്‍ നിന്നും തഴയപ്പെട്ടു..

സിനിമകളില്‍ നിന്നും തഴയപ്പെട്ടു..

എല്ലാം ഓക്കെ ആയിട്ടും അവസാന നിമിഷം പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അത്തരം ഒഴിവാക്കലുകളില്‍ ഏറെ വിഷമം തോന്നിയിട്ടുണ്ട്. സങ്കടം പിന്നെ ദേഷ്യമാകും. പിന്നെ അവസരത്തിനായി ആരെയെങ്കിലും വിളിക്കുമ്പോള്‍ നോക്കാം എന്നേ പറയാറുള്ളു. മറ്റ് ഭാഷകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ തോന്നിയിട്ടില്ലെന്നും മറ്റ് എവിടെ നിന്നും ഇതുപോലെയുള്ള അനുഭവം ഉണ്ടായിട്ടില്ലെന്നും ഷംന പറയുന്നു.

 മുടി മുറിച്ചതിനെ കുറിച്ച്

മുടി മുറിച്ചതിനെ കുറിച്ച്

മുടി മുറിച്ചപ്പോ എല്ലാവരും പറഞ്ഞു. ഇനി വീട്ടിലിരിക്കേണ്ടി വരും. സിനിമയൊന്നും ഉണ്ടാകില്ലെന്ന്. തെലുങ്കില്‍ കൂടുതലും ചെയ്തിട്ടുള്ളത് നാടന്‍ കഥാപാത്രങ്ങളാണ്. ഇപ്പോള്‍ അത്തരം കഥാപാത്രം വേണ്ടെന്ന് വെക്കാറുണ്ട്. പക്ഷെ മുടി മുറിച്ചത് കൊണ്ട് സിനിമാ ജീവിതത്തില്‍ നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളു. എന്റെ ഭാഗ്യം അങ്ങനെയാണ് വരുന്നത്. വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ് മുടി മുറിക്കണമെന്നത്. അനിയത്തിയുമായി ആലോചിച്ചു. മുടിയില്ല, വളരുമെന്നും ഈ തീരുമാനം നല്ലതിനാകുമെന്നും അവളാണ് പറഞ്ഞത്. മമ്മി സമ്മതിച്ചിരുന്നില്ല. ശശികുമാര്‍ സംവിധാനം ചെയ്ത കൊടി വീരന്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഷംന മുടി മുറിച്ചത്.

 മമ്മൂട്ടിയ്‌ക്കൊപ്പം..

മമ്മൂട്ടിയ്‌ക്കൊപ്പം..

എല്ലാവരുടെയും ആഗ്രഹമാണ് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുക എന്നത്. അത് സാധിച്ചു എന്നും ഷംന പറയുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് ഷംന കാസിമായിരുന്നു. തിരക്കഥാകൃത്തായ വേണു ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയായിട്ടായിരുന്നു ഷംന അഭിനയിച്ചിരുന്നത്. വലിയ പ്രതീക്ഷയോടെ വന്നതാണെങ്കിലും തിയറ്ററുകളില്‍ കാര്യമായ വിജയം കരസ്ഥമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

 ഷംനയുടെ സിനിമകള്‍

ഷംനയുടെ സിനിമകള്‍

2018 ല്‍ മലയാളത്തിലും തമിഴിലുമായി അഞ്ചോളം സിനിമകളിലായിരുന്നു ഷംന കാസിം അഭിനയിച്ചിരുന്നത്. മലയാളത്തില്‍ മമ്മൂട്ടി ചിത്രത്തിന് പുറമേ ബിജു മേനോന്റെ ആനക്കള്ളന്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജയിലും ഷംന അഭിനയിക്കുന്നുണ്ട്. മറ്റൊന്ന് തെലുങ്കില്‍ നിര്‍മ്മിക്കുന്ന സുവര്‍ണ സുന്ദരി എ്‌ന സിനിമയാണ്. ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X