എന്തിനാണ് നീയിത് ചെയ്യുന്നത്, നീയൊരു മുസ്ലിം ആണെന്ന് പറഞ്ഞവർ; ദെെവം തന്ന സമ്മാനമാണ് ഭർത്താവ്: ഷംന

പ്രണയ ദിനത്തിൽ ഭർത്താവ് ഷാനിദ് ആസിഫ് അലിക്ക് ഹൃദ്യമായ ആശംസകൾ അറിയിച്ച് ന‌ടി ഷംന കാസിം. ദെെവം തന്ന സമ്മാനമാണ് തന്റെ ഭർത്താവെന്ന് ഷംന പറയുന്നു. ജീവിതം ഒരു റോളർകോസ്റ്റർ ആയിരുന്നു. നിരവധി പേർ എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്തിനാണ് നീയിത് ചെയ്യുന്നത്, നീയൊരു മുസ്ലിം ആണെന്ന് പറഞ്ഞു. പക്ഷെ ഞാനെപ്പോഴും എന്റെ പാഷൻ ഫോളോ ചെയ്തു. ഇത് മതത്തെക്കുറിച്ചല്ല. നമ്മളെല്ലാവരും മനുഷ്യരാണ്. നമുക്കെന്താണ് നല്ലതെന്ന് അള്ളാഹുവിന് അറിയാം. കുറച്ച് വെെകിയാണെങ്കിലും മനോഹരമായൊന്ന് തന്ന് എന്നെ അദ്ദേഹം അനു​ഗ്രഹിച്ചു. എനിക്കൊപ്പം നിൽക്കുകയും എന്നെയും മക്കളെയും നോക്കുകയും ചെയ്യുന്ന ഒരു പുരുഷനെ തന്നു.

നിങ്ങളൊരു പരുക്കനാണെന്ന് ചിലർ പറയും. പക്ഷെ ആളുകൾ പുറത്തേക്ക് കാണുന്നത് യഥാർത്ഥ ജീവിതമല്ല. വാക്കുകളിലൂടെ മാത്രം പറയുന്ന സ്നേഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ യഥാർത്ഥ സ്നേഹത്തിൽ വിശ്വസിക്കുന്നു. പ്രവൃത്തിയിലൂടെ കാണിക്കുന്ന സ്നേഹം. അള്ളാഹു എനിക്ക് മികച്ചത് തന്നു. ഇങ്ങനെയൊരാളെ ഈ ലോകത്തേക്ക് കൊണ്ട് വന്നതിൽ നിങ്ങളുടെ ഉമ്മയോട് നന്ദി പറയുന്നു. ഹാപ്പി വാലെന്റെെൻസ് ഡേ എന്നാണ് ഷംനയുടെ പോസ്റ്റ്.

Shamna Kasim

നിന്റെ ആഗ്രഹങ്ങളൊക്കെയും എനിക്ക് സഫലീകരിച്ച് തരാൻ കഴിഞ്ഞിട്ടില്ലെന്ന് ഞാൻ അറിയുന്നു. എന്നാലും എന്റെ പ്രയാസങ്ങളിലും സങ്കടങ്ങളിലും എപ്പോഴും കൂടെ നിന്നതിനും, എന്നെ പിന്തുണച്ചതിനും ഹൃദയം നിറഞ്ഞ നന്ദി. നീ കൂടെയുണ്ടെന്നത് തന്നെ എനിക്ക് വലിയ ശക്തിയാണ് എന്നാണ് ഷാനിദ് ആസിഫ് അലിയുടെ ആശംസ. ഷംന തട്ടമിടാത്തതിന്റെ പേരിൽ വന്ന വിമർശനങ്ങൾക്ക് കഴിഞ്ഞ ദിവസം ഷാനിദ് മറുപടി നൽകിയിരുന്നു.

നമുക്ക് സ്വയം ചോദിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്: ഇന്ന് നാം സുബ്ഹി നമസ്കാരം നിർവഹിച്ചോ?
അഞ്ച് വഖ്ത് നമസ്കാരവും കൃത്യമായി പാലിക്കുന്നുണ്ടോ?
നമ്മുടെ വീട്ടിലുള്ള സ്ത്രീകൾ ഇസ്‌ലാം നിർദ്ദേശിച്ച പ്രകാരം ഔറത്ത് പാലിക്കുന്നുണ്ടോ?
നാം ഭക്ഷണം കഴിക്കുമ്പോൾ, ചുറ്റുമുള്ള 40 വീടുകളിൽ ആരെങ്കിലും പട്ടിണിയിലാണോ എന്ന് അന്വേഷിക്കുന്നുണ്ടോ?
നമ്മുടെ വീട്ടിലുള്ളവർ അഞ്ചു വഖ്ത് നമസ്കാരം കൃത്യമായി ചെയ്യുന്നുണ്ടോ?

ഒരു വ്യക്തി മുസ്ലിമാണോ അല്ലയോ എന്ന് വിധിയെഴുതുന്നത് നമ്മുടെ ഉത്തരവാദിത്തമല്ല. അതിന് നമുക്ക് എല്ലാം റബ്ബിന്റെ മുമ്പിൽ മറുപടി പറയേണ്ടിവരും. മറ്റുള്ളവരെ വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ ഇമാനിന് ഗുണകരമല്ല.
മഹ്ശറയിൽ നിൽക്കുന്ന ദിവസം, സ്വന്തം രക്ഷക്കായി മറ്റുള്ളവരെ നിന്ദിച്ച പ്രവൃത്തികൾ നമ്മെ സഹായിക്കുകയില്ല. അതിനാൽ പരസ്പരം മാന്യതയും സഹിഷ്ണുതയും പാലിക്കാം. ആദ്യം 'ഗീബത്ത്' (പരനിന്ദ)യും 'നമീമത്ത്' (ചുരുള്‍പ്പറച്ചിൽ)യും എന്താണെന്ന് മനസ്സിലാക്കി, അത് ഒഴിവാക്കാൻ ശ്രമിക്കാം. അല്ലാഹു നമ്മെ എല്ലാം ശരിയായ വഴിയിൽ നിലനിറുത്തട്ടെ.

ഇസ്‌ലാമിന്റെ പേരിൽ ചിലർ ഖുർആനിലെ "നടുവിലെ പേജ്" എന്നു സ്വയം വിശേഷിപ്പിച്ച് പലവിധ അഭിപ്രായങ്ങളും കമന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആദ്യം അതിന് മറുപടി നൽകേണ്ടതില്ലെന്ന് കരുതിയെങ്കിലും, പരിധികൾ കടക്കുമ്പോൾ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് തോന്നി.

More from Filmibeat

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X