ഷെയ്നോടൊപ്പം ചുവട് വെച്ച് ശ്യാം പുഷ്കരൻ!! കൂടെ സൗബിനും പോത്തേട്ടനും, വീഡിയോ പുറത്ത്
പ്രേകക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ആളും ആരവവുമില്ലാതെ സൈലന്റായി വന്ന് തിയേറ്ററുകൾ പിടിച്ചെടുക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ചിത്രം റിലസീസ് ചെയ്ത വെറും നാലാഴ്ച പിന്നീട്ടപ്പോൾ തന്നെ 28 കോടി രൂപയോളം വേൾഡ് വൈഡ് ബോക്സോഫിസിൽ നിന്നും ലഭിച്ചിരുന്നു. ഈ അടുത്തിടെ പുറത്തെത്തിയ ഏറ്റവും ജനപ്രീതി ലഭിച്ച ചിത്രമായിരുന്നു കുമ്പളങ്ങി. ഇപ്പോഴിത ചിത്രത്തിന്ഡറെ നൂറാം ദിന ആഘോഷത്തിലാണ് കുമ്പളങ്ങിയിലെ അണിയറ പ്രവർത്തകർ.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ ഷെയ്ൻ നിഗമിനോടൊപ്പം നൃത്തം ചെയ്യുന്ന തിരക്കഥകൃത്ത് ശ്യാം പുഷ്കറിന്റെ വീഡിയോയാണ്. ചിത്രത്തിലെ തന്നെ ഗാനമായ പുള്ളറങ്കുമാ എന്ന ഗാനത്തിലാണ് ഷെയ്നോടൊപ്പം ശ്യാം നിർത്തു ചെയ്യുന്നത്. അന്ന ബെൻ, ഗ്രേസ് ആന്റണി, സൗബിൻ, ദിലീഷ് പോത്തൻ, ഉണ്ണിമായ എന്നിവരു ഗാനത്തിനോടൊപ്പം ചുവട് വയ്ക്കുന്നുണ്ട്.
ആഷിഖ് അബുവിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന മധു സി നാരായണനാണ് കുമ്പളങ്ങി സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഷൈജു ഖാലീദാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ടസ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയ ഫഹദും ദീലീഷ് പോത്തനും ശ്യാംപുഷ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളി പ്രിയപ്പെട്ട യുവതാരങ്ങൾ അണിനുരന്ന ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്


Click it and Unblock the Notifications