വിവാദങ്ങൾ ഇടവേള! ഷെയിൻ തിരക്കിലാണ്, ബ്രേക്കപ്പ് ഗാനത്തിന് ചുവട് വെച്ച് താരം
വിവാദങ്ങൾക്ക് അവധി നൽകി, വലിയ പെരുന്നാളിന് പ്രെമോഷൻ പരിപാടികളിൽ ആടിപ്പാടി ഷെയിൻ നിഗം. മോളിവുഡും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് വലിയ പെരുന്നാൾ. കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം ഡിസംബർ 20 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷെയിന്റെ കിടിലൻ നൃത്തമാണ്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ഒരു കോളേജ് പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു താരത്തിന്റെ തകർപ്പൻ പ്രകടനം.

രൺബീർ കപൂർ, അനുഷ്ക ശർമ, ആലിയ ഭട്ട് എന്നിവർ തകർപ്പൻ പ്രകടനം നടത്തിയ യെ ദിൽഹെ മുഷ്ഖിൽ എന്ന ചിത്രത്തിലെ ബ്രക്കപ്പ് ഗാനത്തിനായിരുന്നു വിദ്യാർഥികൾക്കൊപ്പം താരവും ചുവട് വെച്ചത്. പെൺകുട്ടികൾക്കൊപ്പം ചുവട്വെയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വലിയ പെരുന്നാളിൽ ഒരു പ്രെഫഷണൽ ഡാൻസറായിട്ടാണ് ഷെയിൻ എത്തുന്നത്. ആക്ഷനും കോമഡിയ്ക്കും റൊമാൻസിനുമെല്ലാ തുല്യ പ്രധാന്യം നൽകിയ ചിത്രം ഒരിക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഡിമിൽ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ഹിമിക ബോസാണ്. സൗബിൻ, ജോജു, അലൻസിയാർ ഉൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. . ക്യാപ്റ്റൻ രാജു ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രമാണിത്. മാജിക് മൗണ്ടർ സിനിമാസിന്റെ ബാനറിൽ മോണിഷാ രാജീവും അൻവർ റഷീദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications