വലിയ പെരുന്നാളിന്റെ വരവ് അറിയിച്ച് ഷെയിൻ! സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ കിടിലൻ നൃത്തം
വലിയ പെരുന്നാൾ ആഘോഷമാക്കുകയാണ് നടൻ ഷെയിൻ നിഗം. മോളിവുഡും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണിത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വലിയപൊരുന്നാൾ നാളെ തിയേറ്ററുകളിൽ എത്തുന്നത്. വിവാദങ്ങൾ ചുടുപിടിക്കുമ്പോഴും പ്രെമോഷൻ തിരക്കിലാണ് താരം. വലിയ പെരുന്നാളിൽ ഒരു പ്രെഫഷണൽ ഡാൻസറായിട്ടാണ് ഷെയിൻ എത്തുന്നത്. ചിത്രത്തുിലെ താരത്തിന്റെ ഗെറ്റുപ്പും ഡാൻസും ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയി വൈറലാകുന്നത് താരത്തിന്റെ കിടിലൻ നൃത്തമാണ്. ഷെയിൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.മികച്ച സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. തന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും വലിയ പെരുന്നാള്‍ എന്നാണ് ഷെയ്ന്‍ ചിത്രത്തെ കുറിച്ച് പറയുന്നത്.
വലിയ പെരുന്നാളിൽ ഒരു പ്രെഫഷണൽ ഡാൻസറായിട്ടാണ് ഷെയിൻ എത്തുന്നത്. ആക്ഷനും കോമഡിയ്ക്കും റൊമാൻസിനുമെല്ലാ തുല്യ പ്രധാന്യം നൽകിയ ചിത്രം ഒരിക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഡിമിൽ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ഹിമിക ബോസാണ്. സൗബിൻ, ജോജു, അലൻസിയാർ ഉൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. . ക്യാപ്റ്റൻ രാജു ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രമാണിത്. മാജിക് മൗണ്ടർ സിനിമാസിന്റെ ബാനറിൽ മോണിഷാ രാജീവും അൻവർ റഷീദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications