പൃഥ്വിരാജിന് മുന്നില്‍ കലിപ്പോടെ ഇറങ്ങിയ താരപുത്രന്‍! ആ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഇന്ന് നായകന്‍!
ജൂനിയര്‍ ആര്‍ടിസ്റ്റായാണ് പല താരങ്ങളും സിനിമയില്‍ തുടക്കം കുറിക്കുന്നത്. ആള്‍ക്കൂട്ടത്തിലും നായകന് വളരെ പിന്നിലുമൊക്കെയായി നിന്നിരുന്നവരില്‍ പലരും പിന്നീട് ശ്രദ്ധേയരായി മാറിയിട്ടുമുണ്ട്. അത്തരത്തില്‍ മുന്‍പ് ചെറിയ സീനുകളിലൂടെ വന്നുപോയവര്‍ നിരവധിയാണ്. ഷെയ്ന്‍ നിഗമിന്റെ പഴയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അന്‍വര്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഫോണ്‍ ചെയ്യാനായി വരുന്നതിനിടയില്‍ ബൂത്തില്‍ നിന്നും ഇറങ്ങി വരുന്ന പയ്യനാണ് ഇന്ന് നായകനായി മാറിയതെന്നറിഞ്ഞപ്പോള്‍ പലര്‍ക്കും അത് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് താരപുത്രന്‍ അന്‍വറിലേക്ക് എത്തിയത്. എന്തൊരു ചൂടാടോ, തനിക്ക് ഇതൊക്കെ ഒന്ന് എസി ആക്കിക്കൂടേ, തനിക്ക് ഞാന്‍ വെച്ചിട്ടുണ്ടെന്നും പറഞ്ഞ് കലിപ്പോടെ ബൂത്തുടമയെ നോക്കി ഇറങ്ങിപ്പോയ ആ പയ്യനാണ് ഇന്ന് താരമായി മാറിയത്. മച്ചാന്‍ അന്നേ കലിപ്പിലാണല്ലേയെന്നാണ് ആരാധകരുടെ ചോദ്യം. അമല്‍ നീരദാണ് ഈ സിനിമ സംവിധാനം ചെയ്തത്. പൃഥ്വിരാജും മംമ്ത മോഹന്‍ദാസുമായിരുന്നു അന്‍വറില്‍ നായികനായകന്‍മാരായെത്തിയത്.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു ഷെയ്ന്‍ ആദ്യമായി ശ്രദ്ധ നേടിയത്. പിന്നീട് മൈ ഡിയര്‍ കുട്ടിച്ചാത്തനെന്ന പരമ്പരയിലും അഭിനയിച്ചിരുന്നു. പൃഥ്വിരാജ് ചിത്രമായ താന്തോന്നിയിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. അന്‍വര്‍, അന്നയും റസൂലും തുടങ്ങിയ സിനിമകളിലും താരപുത്രന്‍ അഭിനയിച്ചിരുന്നു. കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് ഷെയ്ന്‍ നിഗം നായകനായി അരങ്ങേറിയത്. പിന്നീടങ്ങോട്ട് മികച്ച അവസരങ്ങളാണ് ഷെയ്‌നെ തേടിയെത്തിയത്. വലിയ പെരുന്നാളും ഉല്ലാസുമാണ് ഇനി ഷെയ്‌നിന്റേതായി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications