For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷെയ്ൻ നിഗം പറയുന്ന ചില കാര്യങ്ങളിൽ വസ്തുതയുണ്ട്! നടന്റെ വിഷയത്തിൽ അമ്മ’യില്‍ അഭിപ്രായ ഭിന്നത

  |

  നിർമ്മാതാക്കളുടെ സംഘടന നടൻ ഷെയിൻ നിഗമിന് ഏർപ്പെടുത്തിയ വിലക്ക്, മലയാള സിനിമയിൽ ചർച്ച വിഷയമായിരുന്നു . സിനിമയുമായി താരം സഹകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നിർമ്മാതാക്കളുടെ സംഘടന ഇത്തരമൊരു നീക്കത്തിന് തയ്യാറായത്. ചിത്രങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് നടന് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ സിനിമയ്ക്ക് അകത്തും പുറത്തു നിന്നും വൻ വിമർശനങ്ങളാണ് ഉയർന്നത്. വിഷയം രമ്യതയിൽ പരിഹരിക്കാനുള്ള നീക്കങ്ങൾ താരസംഘടനയുടേയും ഫെഫ്ക്കയുടേയും ഭാഗത്ത് നിന്ന് നടക്കുകയാണ്.

  ഷെയിൻ നിഗം പ്രശ്നത്തിൻ ഒത്ത് തീർപ്പ് ചർച്ചയ്ക്ക് കളമൊരുങ്ങുമ്പോൾ താരസംഘടനയായ അമ്മയിൽ അഭിപ്രായ ഭിന്നത. കഴിഞ്ഞ ദിവസം ഷെയിനും അമ്മ ഭാരവാഹികളുമായി നടത്തിയിരുന്നു. നടൻ സിദ്ദിഖിന്റെ വീട്ടിൽ വെച്ചായിരുന്നു ചർച്ച . ഇതിനു പിന്നാലെയാണ് അമ്മയിൽ ഭിന്നത. അതേസമയം മുടങ്ങി കുടക്കുന്ന ചിത്രങ്ങൾ ചെയ്യുമെന്ന് ഷെയിൻ അറിയിച്ചിട്ടുണ്ട്. അമ്മ ഭാരവാഹികളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.

  മുടങ്ങി പോയ സിനിമകൾ ചെയ്യാൻ താൽപര്യമുണ്ടെന്ന് ഷെയിൻ പറഞ്ഞു. ഒരുപാട് പേരുടെ സ്വപ്നമാണ് സിനിമ. ഇതിൽ എല്ലാവരുടേയും അധ്വാനമുണ്ട്. എനിയ്ക്ക് എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. സിനിമ വൃത്തിയായി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായിപ്പോയി. സിനിമ ചെയ്യാൻ പറ്റാത്ത അവസ്ഥയിലേയ്ക്ക് സംവിധായകൻ പോലും എന്നെ കൊണ്ടെത്തിച്ചു. ഇല്ല എന്ന് അവിടെ ആരെങ്കിലും പറയട്ടെ. സിനിമ പൂർത്തിയാക്കാൻ തന്നെയാണ് തന്റെ തീരുമാനമെന്നും ഷെയിൻ പറഞ്ഞു.

  ഇപ്പോഴിത അമ്മയിൽ അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം സിദ്ദിഖിന്റെ വീട്ടിൽ ഇടവേള ബാബുവിന്റെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. രണ്ട് മൂന്ന് പേർ ചർച്ച ചെയ്ത് പരിഹരിക്കേണ്ട പ്രശ്നമല്ല ഇതെന്നും, സംഘടനയിൽ ചർച്ച ചെയ്യാതെ ഒരു ഒത്ത്തീർപ്പിനും സഹകരിക്കില്ലെന്നും നിർവാഹക സമിതി അംഗ ഉണ്ണി ശിവപാൽ പറഞ്ഞു. മനോരമ ന്യൂസിനോടാണ് ഇക്കാര്യം പറഞ്ഞത്.

  സിനിമ ഇന്‍ട്രസ്റ്റിയെ മൊത്തത്തില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന രീതിയില്‍ സമൂഹത്തില്‍ ചര്‍ച്ചയായ വിഷയമാണിത്. ഇതിനാല്‍ സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കി വിഷയത്തെ കുറിച്ച് പഠിച്ച് തീരുമാനം സ്വീകരിക്കണം. എന്നാലേ അത് നിര്‍മ്മാതാക്കളും അംഗീകരിക്കത്തുള്ളു. ഷെയ്‌നിന്റെ ന്യായങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ അതിനൊരു രീതിയുണ്ട്. രണ്ട് മൂന്നു പേര്‍ ഒരു റൂമില്‍ ഇരുന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലിത്. ഇത് സംഘടനാ മര്യാദയല്ല.' ഉണ്ണി ശിവപാല്‍ പറഞ്ഞു.

  എട്ട് വർഷത്തെ പോരാട്ടം! നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ സഹോദരി അന്തരിച്ചു

  ഷെയിൻ പറയുന്ന ചില കാര‌്യങ്ങളിൽ ചില വസ്തുതയുണ്ടെന്ന് ചർച്ചയ്ക്ക് ശേഷം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ന്യൂസ് 18 നോടാണ് ഇക്കാര്യം വ്യകതമാക്കിയത്.വെയിൽ സിനിമയുടെ ഷൂട്ടിന് 10 ദിവസം മതിയെന്നാണ് സംവിധായകൻ നേരത്തെ നടന്ന ചർച്ചയിൽ പറഞ്ഞിരുന്നത്. അത് 15 ദിവസമായി നിശ്ചയിക്കാൻ അന്ന് ഇടവേള ബാബു ഇടപെട്ട് തീരുമാനിച്ചിരുന്നു. എന്നാൽ ഷൂട്ടിംഗ് സെറ്റിൽ എത്തിയപ്പോൾ 24 ദിവസം വേണമെന്ന നിലപാട് സംവിധായകൻ സ്വീകരിച്ചു. അത് പറ്റില്ലെന്ന് ഷെയ്‌നും നിലപാടെടുത്തു. തുടർന്ന് 24 ദിവസത്തെ ഷൂട്ട് പത്ത് ദിവസത്തേക്ക് ചുരുക്കാൻ കൂടുതൽ സമയം ചിത്രീകരണം നീട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.ഉല്ലാസം സിനിമയുടെ ഡബ്ബിംഗിന് എത്താതിരുന്നതിന് ഷെയ്ൻ ഉന്നയിച്ച കാര്യങ്ങളിലും ചില വസ്തുക്കൾ ഉണ്ടെന്ന് അമ്മ ജനറൽ സെക്രട്ടറി പറയുന്നു

  ഷെയിനുമായി സംസാരിച്ചെങ്കിലും ചില കാര്യങ്ങളില്‍കൂടി വ്യക്തതവരുത്തി മാത്രമെ നിര്‍മ്മാതാക്കളെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സമീപിക്കാന്‍ കഴിയുകയുള്ളുവെന്ന് ഇടവേള ബാബു പറഞ്ഞു. ഇനിയൊരു തര്‍ക്കമുണ്ടാവില്ലെന്ന് ഉറപ്പാക്കി മാത്രം ഒത്തുതീര്‍പ്പുമായി മുന്നോട്ടുപോകാനാണ് അമ്മയുടെ തീരുമാനം.

  English summary
  shane nigam issue solved soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X