For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷെയിൻ മലയള സിനിമയിൽ പടർന്നു പന്തലിച്ചു! കുറിപ്പ് വൈറലാകുന്നു

  |

  നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുളള പ്രശ്നം സോഷ്യൽ മീഡിയയിലും വൻ ചർച്ച വിഷയമായിരിക്കുകയാണ്. താരത്തെ പിന്തുണച്ച് സിനിമ താരങ്ങളും അണിയറ പ്രവർത്തകരും രംഗത്തെത്തുന്നുണ്ട് നടനെ സിനിമയിൽ നിന്ന് വിലക്കുന്നത് ശരിയല്ലെന്നാണ് കൂടുതൽ പേരുടേയും അഭിപ്രായം. അഭിനേതാക്കളുടെ സംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്ക്കയും പ്രശ്ന പരിഹാരത്തിനായി രംഗത്തെത്തിയിട്ടുണ്ട്.

  ഷെയിനെ പിന്തുണച്ച് താരത്തിന്റെ സുഹൃത്തുക്കളു സഹപ്രവർത്തകരും പിതാവ് അബിയുടെ സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. ഇവരുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു. ഇപ്പോഴിത അബിയുടെ സുഹൃത്തും സിനിമാപ്രവർത്തകനുമായ വിനയൻ എസ്.ജി. എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

  വിനയൻ എസ് ജി ഫേസ്ബുക്ക് പോസ്റ്റ്

  വിനയൻ എസ് ജി ഫേസ്ബുക്ക് പോസ്റ്റ്

  അബിക്കയെ പരിചയമുണ്ട് . പല തവണ ഒരുമിച്ചു എന്റെ പഴയ കോണ്ടെസ്സ കാറിൽ യാത്ര ചെയ്തിട്ടുണ്ട് . മദ്യപിക്കാത്ത , പുകവലിക്കാത്ത സാത്വികനായ മനുഷ്യനെ പ്രിയ സുഹൃത്തു സുനീഷ് വാരനാട്‌ ആണ് 2004 ഇൽ പരിചയപ്പെടുത്തിയത് .പിൽക്കാലത്തു 2014 ഇൽ അബിക്കയുടെ ഇളമക്കരയിലെ വീട്ടിലേയ്ക്ക് ഇപ്പോഴത്തെ പ്രശസ്തമായ ജെല്ലിക്കെട്ട് സിനിമയുടെ എഴുത്തുകാരായ എസ് ഹരീഷും ആർ ജയകുമാറുമൊത്തു ഞാൻ വീണ്ടും പോയത് അബിക്കയുടെ മകൻ ഷെയ്ൻ നിഗത്തിനെ കാണാനും അവന്റെ രണ്ടാമത്തെ സിനിമയ്ക്ക് കഥ പറയാനുമായിരുന്നു .

  റോബർട്ട് ബ്രൗണിങ് എന്ന ലോക പ്രശസ്ത കവിയുടെ Pide piper of hamelin എന്ന കവിതയുടെ മലയാള പതിപ്പായി "താറാവ് തൊമ്മൻ" എന്ന സിനിമ നിർമിക്കുക എന്ന ഉദ്ദേശത്തോടെ പോയി കഥ പറഞ്ഞു എങ്കിലും മറ്റേതൊക്കെയോ പ്രൊജെക്ടുകൾ ഞങ്ങളെക്കാൾ പേരും പെരുമയുമുള്ള പലരും അവതരിപ്പിച്ചു തീരുമാനമെടുക്കാൻ കാത്തിരിക്കുന്നതിനാൽ നമുക്കിത് കുറച്ചു കഴിഞ്ഞു ആലോചിച്ചാൽ പോരെ എന്ന് വിനയപുരസ്സരം പറഞ്ഞൊഴിയുന്നതു കണ്ടപ്പോഴേ അബിക്കയുടെ മകൻ വാപ്പച്ചിയുടെ നൈർമല്യമുള്ള മകനല്ല എന്ന് ഞങ്ങൾ മൂവരും ഒരേ സ്വരത്തിൽ പറഞ്ഞു . അബിക്ക അന്നൊത്തിരി ക്ഷമ ചോദിക്കുകയും ചെയ്തു .

  നിർമാതാക്കളുടെ വിലക്ക്! പ്രശ്നത്തിൽ ഇടപെട്ട് അമ്മയും ഫെഫ്ക്കയും, കാരണം ഷെയിൻ മാത്രമല്ല

  പിന്നീട് 2017 ഇൽ ഖത്തറിൽ വച്ച് ഒരു സിനിമാ സംബന്ധിയായ ചടങ്ങിൽ വച്ച് അബിക്കയെയും മകനെയും കണ്ടപ്പോഴും താറാവ് തൊമ്മന് ഷെയ്‌നിനെ വേണമെന്ന് തമാശ പോലെ പറഞ്ഞു പിരിഞ്ഞു .പോയ രണ്ടു വര്ഷം ഷെയിൻ വടവൃക്ഷം പോലെ വളർന്നു മലയാള സിനിമയിൽ പടർന്നു പന്തലിച്ചു .ഇന്ന് മലയാള സിനിമയിൽ നിന്നും അടിവേരറുത്തു ചിതലരിക്കാൻ മാറ്റിയിട്ട പടുവൃക്ഷം കണക്കെ ഷെയിനിനെ കാണുമ്പോൾ ആ പഴയ 18 കാരന്റെ കൂർമ്മ ബുദ്ധി പ്രവർത്തിക്കുന്നില്ല എന്നതിൽ വേദനയുണ്ട് .

  ഞാൻ അറിഞ്ഞ ഷെയിൻ 7 കോടി രൂപ നിർമാതാക്കൾക്ക് നഷ്ടപരിഹാരം നൽകി മുടങ്ങിപ്പോയ കുർബാനി + വെയിൽ എന്നീ സിനിമകൾ സ്വന്തം പേരിലേക്ക് ഉടമസ്ഥാവകാശ കരാറെഴുതി പുതിയ ബാനറിൽ റിലീസ് ചെയ്ത് തന്റെ വിലക്ക് നീക്കി ബാക്കി സിനിമകളിലും കൂടെ അഭിനയിച്ചു തന്റെ നെടുങ്കൻ നിൽപ്പ് വന്യമാക്കുയായിരുന്നു വേണ്ടത് . 7 കോടി രൂപയ്ക്കു രണ്ടു വൻ സിനിമകൾ ഇന്നത്തെ മാർക്കറ്റിൽ 4 കോടി രൂപ ലാഭം തരുന്ന വമ്പൻ വ്യവഹാരമാണ് . ഇനി അഥവാ 7 കോടി എടുക്കാൻ നിർവ്വാഹമില്ലെങ്കിൽ പേടിക്കണ്ട . ഈ വ്യാപാരം പറഞ്ഞാൽ പണം മുടക്കാൻ ആളുകൾ ക്യു ആയിരിക്കും.ഐഡിയ പറഞ്ഞു തന്നതിന് വാപ്പച്ചിയുടെ പഴയ സഥീർത്യന് ഷെയിൻ 1 കോടി രൂപ ലാഭവിഹിത ഇനാം നൽകിയേക്കും . അല്ലേ ? ? ഇത് വായിക്കുന്ന ആരേലും പറഞ്ഞു കൊടുക്കുമായിരിക്കും .

  English summary
  shane nigam issue, vinayan sg facebook post viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X