For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാപ്പച്ചിയുടെ സ്‌നേഹ സമ്മാനമായിരുന്നു! ദയവായി സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് താരപുത്രന്‍ ഷെയിന്‍ നിഗം

  |

  താരപുത്രനായി മലയാള സിനിമയിലേക്ക് എത്തിയ ഷെയിന്‍ നിഗം ഇന്ന് യുവതാരങ്ങളില്‍ ഏറ്റവും ആകാധകരുള്ള താരമാണ്. നായകനായി അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റാക്കി കൊണ്ടായിരുന്നു ഷെയിന്‍ തന്റെ കഴിവ് തെളിയിച്ചത്. വാപ്പച്ചിയ്ക്ക് നേടാന്‍ കഴിയാതെ പോയത് മകന്‍ സ്വന്തമാക്കുന്നതിലൂടെ മലയാളക്കരയും അഭിമാനപ്പെട്ടിരുന്നു. അപ്രതീക്ഷിതമായ അബിയുടെ മരണം ആരാധകര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.

  മരുമോളെ പെരുത്തിഷ്ടമാണ്! ഉണ്ണിമായയെ കുറിച്ച് ശ്യാം പുഷ്‌കരന്റെ അമ്മ പറയുന്ന കുറിപ്പ് വൈറല്‍

  ഇപ്പോഴിതാ എല്ലാവരോടും വലിയൊരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് ഷെയിന്‍. ഒരു ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് ആരെങ്കിലും തിരിച്ച് എത്തിച്ച് കൊടുക്കണമെന്ന അഭ്യാര്‍ഥനയുമായിട്ടാണ് താരപുത്രന്‍ എത്തിയിരിക്കുന്നത്. ഒരു വാച്ച് പോയാല്‍ എത്ര വാച്ച് സ്വന്തമാക്കാം എന്ന് ചോദിക്കുന്നവരോട് അതിന് പിന്നില്‍ വലിയൊരു കാര്യമുണ്ടെന്നും ഷെയിന്‍ പറയുകയാണ്.

  കുഞ്ചാക്കോ ബോബന്റെ വീട്ടില്‍ ജയസൂര്യയും കുടുംബവും! ഫോട്ടോ എടുക്കുന്നതിടെ മുഖം മറച്ച് താരപുത്രന്‍ ഇസ

  വാപ്പച്ചിയുടെ സ്‌നേഹമാണ്

  വാപ്പച്ചിയുടെ സ്‌നേഹമാണ്

  ഷെയിന്റെ വാപ്പച്ചി അബി ഒരു ഗള്‍ഫ് യാത്ര കഴിഞ്ഞ് വന്നപ്പോള്‍ ഷെയിന് സമ്മാനമായി കൊടുത്തതായിരുന്നു ആ വാച്ച്. casio edifice എന്ന കമ്പനിയുടെ ബ്രൗണ്‍ സ്ട്രാപ്പുള്ള വാച്ച് ആയിരുന്നു അബി മകന് സമ്മാനമായി നല്‍കിയത്. അബിയുടെ മരണശേഷം ഒരു നിധി പോലെ കാത്ത് സൂക്ഷിച്ചിരുന്ന വാച്ച് ആണ് താരപുത്രന് നഷ്ടമായിരിക്കുന്നത്. ഈ ദുഃഖത്തിലാണ് വായനക്കാരുടെ സഹായം ചോദിച്ച് ഷെയിന്‍ എത്തിയിരിക്കുന്നത്.

  വാച്ച് നഷ്ടപ്പെട്ടതിങ്ങനെ..

  വാച്ച് നഷ്ടപ്പെട്ടതിങ്ങനെ..

  മാര്‍ച്ചില്‍ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും നിന്നും നടന്ന ഫോട്ടോഷൂട്ടിനിടെയായിരുന്നു ഷെയിന് വാച്ച് നഷ്ടമായത്. ഷൂട്ടിനിടെ എവിടെ എങ്കിലും വെച്ച് കൈയില്‍ നിന്നും നഷ്ടപ്പെട്ടതായി കരുതുന്നതായിട്ടാണ് ഷെയിന്‍ പറയുന്നത്. വാച്ചിന്റെ വിലയെക്കാള്‍ വാപ്പച്ചിയുടെ സമ്മാനം നഷ്ടമായതിന്റെ വേദനയാണ് ഷെയിനുള്ളത്. ആര്‍ക്കെങ്കിലും അത് കണ്ട് കിട്ടുകയാണെങ്കില്‍ തന്നെ തിരിച്ച് ഏല്‍പ്പിക്കണമെന്ന ആവശ്യം താരം അഭ്യര്‍ഥിക്കുകയാണ്.

   താരപുത്രന്റെ അരങ്ങേറ്റം

  താരപുത്രന്റെ അരങ്ങേറ്റം

  പൃഥ്വിരാജിന്റെ ചെറുപ്പക്കാലം അവതരിപ്പിച്ച് താന്തോന്നി എന്ന സിനിമയിലൂടെയാണ് ഷെയിന്‍ സിനിമയിലേക്ക് എത്തുന്നത്. ശേഷം നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായി. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം നടത്തുന്നത്. കിസ്മത്ത് ഹിറ്റായതോടെ ഷെയിനെ തേടി നിരവധി അവസരങ്ങളായിരുന്നു വന്നത്. കെയര്‍ ഓഫ് സൈറ ബാനു, പറവ, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ സിനിമകളിലൂടെ നായകനായി അഭിനയിച്ചു. ഈ സിനിമകളെല്ലാം തിയറ്ററുകളില്‍ നിന്നും പ്രേക്ഷക പ്രശംസ സ്വന്തമാക്കുകയും ബോക്‌സോഫീസില്‍ മികച്ച സാമ്പത്തിക വരുമാനം ഉണ്ടാക്കുകയും ചെയ്തിരുന്നു.

  ഈ വര്‍ഷത്തെ ഹിറ്റുകള്‍

  ഈ വര്‍ഷത്തെ ഹിറ്റുകള്‍

  ഈ വര്‍ഷം റിലീസിനെത്തിയ രണ്ട് സിനിമകളും ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനമുണ്ടാക്കിയവയായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ സിനിമകളാണ് ഇക്കൊല്ലം ഷെയിന്റേതായി റിലീസിനെത്തിയ സിനിമകള്‍. കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി എന്ന കഥാപാത്രം യൂത്തിനിടയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ബോബിയായിട്ടുള്ള ഷെയിന്റെ പ്രകടനത്തിന് വമ്പന്‍ സ്വീകരണമായിരുന്നു. എന്നാല്‍ ഇഷ്‌ക് എന്ന സിനിമയില്‍ ജീവിച്ച് കാണിച്ച് കൊടുത്ത ഷെയിന് അഭിനന്ദന പ്രവാഹമായിരുന്നു. ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഇനി ഓള്‍, വലിയ പെരുന്നാള്‍, വെയില്‍, ഡാനിയേല്‍ കേള്‍ക്കുന്നുണ്ട് എന്നീ സിനിമകളാണ് ഷെയിന്റേതായി വരാനിരിക്കുന്നത്.

  English summary
  shane nigam lost his watch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X