For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷെയിനെ മനപ്പൂർവ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നു! കാരണം.. പരാതിയുമായി നടന്റെ അമ്മ

  |

  നടൻ ഷെയിൻ നിഗമിന്റെ വിലക്ക് സിനിമയ്ക്ക് അകത്തും പുറത്തും ചർച്ച വിഷയമാവുകയാണ്. ഇപ്പോഴിത പ്രശ്ന പരിഹാരത്തിനായുള്ള ചർച്ചകൾ സജീവമാകുകയാണ്. വിലക്കിനെതിരെ ഷെയിൻ താരസംഘടനയായ അമ്മയിൽ നിന്ന് സഹായം തേടും എന്നു തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിത വിലക്കുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ താരസംഘടനയായ അമ്മ പ്രതിനിധികളെ ധരിപ്പിച്ചിട്ടുണ്ടെന്ന് ഷെയിനിന്റെ അമ്മ സുനില. താരസംഘടന കൈവിടില്ലെന്നുള്ള പ്രതീക്ഷയുണ്ടെനന്നു താര മാതാവ് പറഞ്ഞു. മനോരമ ന്യൂസിനോടാണ് ഇക്കാര്യം പ്രതികരിച്ചത്.

  ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതി അമ്മയ്തക്ക് എഴുതി നൽകിയിട്ടുണ്ടെന്നും സുനില പറഞ്ഞു. കഴിഞ്ഞ ദിവസം ഷെയിന്റെ ഭാഗത്ത് നിന്നുള്ള പരാതി കത്തിലൂടെ അമ്മ സംഘടനയെ അറിയിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മാതാവ് സുനിലയെ പോലെ സംഘടനയിലുള്ള വിശ്വാസം ഷെയിനും പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിത ഉണ്ടായ വിവാദങ്ങളെ കുറിച്ചും ഷെയിന്റെ അമ്മ പ്രതികരിച്ചിട്ടുണ്ട്.

  ഷെയിനെ മനപ്പൂർവ്വം ദ്രോഹിക്കുവാൻ ശ്രമിക്കുകയാണെന്ന് ഷെയിന്റെ അമ്മ പറഞ്ഞു. എന്നാൽ ഇതിന്റെ കാരണം എന്തൊണെന്ന് അറിയില്ലെന്നും സുനില പറയുന്നു. ഷെയിൻ രാത്രി 2.30 വരെ ഷൂട്ടിങ്ങിന് സഹകരിച്ചിട്ടുണ്ട്. എന്നാൽ പിന്നെ എന്താണ് പ്രശ്നം? വെയിലിന്റെ സംവിധായകൻ ശരത്തിന്റെ വല്ലാത്ത രീതിയിലാണ്. എന്തായാലും ചെറിയ പ്രശ്നങ്ങളെ വലുതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.

  ദേഷ്യം വന്നാൽ കള്ളത്തരം കാണിക്കാൻ അവന് അറിയില്ല. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയിക്കണമെന്ന് കുട്ടിയ്ക്ക് അറിയില്ല. അവൻ അവന്റെ തൊഴിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. അവന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണ് മറ്റുള്ളവർ വ്യാഖ്യാനിക്കുന്നതെങ്കിൽ തങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ഞങ്ങൾക്ക് അവനെ പൂർണ്ണ വിശ്വാസമാണ്. അതാണ് പ്രധാനം-ഷെയിന്റെ അമ്മ പറഞ്ഞു.

  ജോലിയോട് നൂറ് ശതമാനം കൂടെ നിൽക്കുന്ന ആളാണ് ഷെയിൻ. അഞ്ച് ദിവസം തുടർച്ചയായി ഷൂട്ടിങ് നടക്കുകയും , അവൻ അതിന് പൂർണ്ണമായും സഹകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഈ പ്രശ്നങ്ങളുണ്ടാകുന്നത്. ഈ അഞ്ച് ദിവസം ഷൂട്ട് ചെയ്ത വിഷ്വലുകൾ അവർ കാണിക്കട്ടെ. അപ്പോഴറിയാം ഷെയിൻ സഹകരിച്ചോ ഇല്ലയോ എന്ന്- സുനില പറഞ്ഞു.

  ഒരാളെ വിലക്കാൻ ആർക്കും അധികാരമില്ല. വിലക്ക് ഒന്നിനും ഒരു പരിഹാരമല്ലെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്നും , വിലക്ക് എന്ന തീരുമാനം നിർമ്മാതാക്കളുടെ പെട്ടെന്നുള്ള വികാരമയി മാത്രമേ കാണാൻ സാധിക്കുകയുള്ളുവെന്നും ഇടവേള ബാബു പറഞ്ഞു. ഷെയ്നിന്‍റെ കുടുംബവുമായി സംസാരിച്ച ശേഷമായിരുന്നു ഇടവേള ബാബുവിന്‍റെ പ്രതികരണം.

  മുടിയനായ് താരപുത്രൻ ജനിക്കുമ്പോൾ...!! ഷെയിനെ പരിഹസിച്ച് സോഹൻ റോയിയുടെ കവിത

  ഷെയ്‌ന് കട്ട സ്‌പ്പോര്‍ട്ടുമായി രാജീവ് രവി | FilmiBeat Malayalam

  തന്നെ അപമാനിക്കുന്ന താരത്തിലുള്ള സമീപനമാണ് വെയിൽ ചിത്രത്തിന്റെ സെറ്റിലുണ്ടായതെന്ന് ഷെയിൻ നിഗം വിലക്കിനു ശേഷം ദ് ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദിവസം 18 മണിക്കൂർവരെയാണ് ചിത്രത്തിനായി ചെലവഴിക്കുന്നുണ്ട്. ഓരേ സമയം രണ്ട ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. ഈ സഹചര്യത്തിൽ തന്നെ അനാവശ്യമായി സമ്മർദ്ദത്തിലാക്കുകയാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ ചെയ്തതെന്നും ഷെയിൻ പറഞ്ഞു. ആദ്യത്തെ ഒത്ത് തീർപ്പ് ചർച്ചയ്ക്ക് ശേഷം സെറ്റിലെത്തിയപ്പോഴും മോശം സമീപനമാണ് സെറ്റിൽ നിന്നുണ്ടായതെന്നും, ഷെയിൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എല്ലവർക്കും കൊട്ടാൻ കഴിയുന്ന ഒരു ചെണ്ടയെ പോലയാണെന്നും, മുടി വെട്ടിയെങ്കിലും തന്റെ പ്രതിഷേധം അറിയിക്കേണ്ടേ എന്നും താരം അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.

  English summary
  shane nigam mother complaint aganist producers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X