twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശാരീരികമായും മാറ്റങ്ങൾ വേണ്ടി വന്നു, 18 കിലോയോളം ഭാരം കൂട്ടി, രാധയായതിനെ കുറിച്ച് ശ്രീരേഖ

    |

    ഷെയിൻ നിഗം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് വെയിൽ. ചിത്രത്തിൽ ശ്രീരേഖയാണ് നടന്റെ അമ്മവേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ പ്രകടനത്തിന് നടിയ്ക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. ടിക് ടോകിൽ നിന്നാണ് ശ്രീരേഖ സിനിമയിൽ എത്തുന്നത്. ആലപ്പുഴ സ്വദേശിയായ ശ്രീരേഖ സൈക്കോളജിസ്റ്റ് ആണ്.

    sreerekha

    പ്രതീക്ഷിക്കാതെ വന്ന് ചേർന്ന ഓഫറാണ് ഈ സിനിമ എന്നാണ് ശ്രീലേഖ പറയുന്നത്. വേണ്ടെന്ന് വെച്ച ചിത്രമായിരുന്നു ഇതെന്നും മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇപ്പോഴിത സിനിമയിൽ എത്തിയതിനെ കുറിച്ചും കഥാപാത്രത്തിനായി ചെയ്ത തയ്യാറെടുപ്പുകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ഗൗരിക്ക് പൂവ് വാങ്ങി കൊടുക്കാൻ പോലും പൈസ ഇല്ലായിരുന്നു, വെളിപ്പെടുത്തി ഷാരൂഖ് ഖാൻഗൗരിക്ക് പൂവ് വാങ്ങി കൊടുക്കാൻ പോലും പൈസ ഇല്ലായിരുന്നു, വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

    നടിയുടെ വാക്കുകൾ ഇങ്ങനെ.. അമ്മ വേഷം എന്ന് കേട്ടപ്പോൾ ഒട്ടും പേടി തോന്നിയില്ല. ഒന്നാമത് ഞാൻ പ്രതീക്ഷിക്കാതെ വന്നു ചേർന്ന ഓഫർ‌. ഒരുപാട് തവണ വന്ന അവസരങ്ങൾ ഞാൻ വേണ്ടെന്ന് വച്ചിട്ടുണ്ട്. സംവിധായകൻ വായിച്ചു നോക്കാൻ പറഞ്ഞ് വെയിലിന്റെ തിരക്കഥ അയച്ചു. ഞാനത് വായിച്ചില്ല, വായിക്കാതെ നോ പറഞ്ഞു. ജീവിതത്തിൽ ആദ്യായിട്ടാണ് ഒരു സിനിമയുടെ മുഴുവൻ തിരക്കഥ ഞാൻ കാണുന്നത്. ഇതിലേക്കില്ല എന്ന് തന്നെയായിരുന്നു തീരുമാനം. ഞാനൊരു സൈക്കോളജിസ്റ്റാണ്, അതാണ് എന്റെ പ്രൊഫഷൻ എന്ന് തന്നെയാണ് ചിന്തിച്ചിരുന്നത്. പക്ഷേ സത്യം പറഞ്ഞാൽ ഈ കഥാപാത്രത്തിന് വേണ്ടി ശരത് എനിക്ക് വേണ്ടി കാത്തിരുന്നുവെന്ന് തന്നെ പറയാം. ഒടുവിൽ ചെയ്യാമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമല്ലോ എന്ന് ചിന്തയൊന്നും ഉണ്ടായിരുന്നില്ല.

    കുറേ ദിവസം നിരീക്ഷിച്ചു, അവസാനം ഉത്തരം കിട്ടി, ഇപ്പോൾ ബഹുമാനം; മഞ്ജുവിനെ കുറിച്ച് ബാലാജി ശർമ്മകുറേ ദിവസം നിരീക്ഷിച്ചു, അവസാനം ഉത്തരം കിട്ടി, ഇപ്പോൾ ബഹുമാനം; മഞ്ജുവിനെ കുറിച്ച് ബാലാജി ശർമ്മ

    കഥാപാത്രം ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടിയെന്ന് ശ്രീലേഖ പറയുന്നു. ഈ പ്രായവ്യത്യാസം തന്നെയാണ് പ്രധാന കാരണം. രണ്ട് വലിയ മക്കളുടെ അമ്മ, അതും ജീവിതത്തിൽ ഒരുപാട് കഷ്ടതകളിലൂടെ കടന്ന് വന്ന സ്ത്രീയാണ് രാധ. അവരുടെ സ്ഥായീ ഭാവം ദേഷ്യമാണ്. സ്നേഹം ഉള്ളിൽ ഉണ്ടെങ്കിലും പുറമേ കാണിക്കാത്ത കഥാപാത്രം. ഞാനതിന് നേരെ വിപരീതമാണ്. ശാരീരികമായും കുറേയധികം മാറ്റങ്ങൾ വേണ്ടി വന്നു. ഏതാണ്ട് 18 കിലോയോളം ഭാരം കൂട്ടി. ഫാസ്റ്റ് ഫുഡും ചോക്ലേറ്റും ഐസ്ക്രീമുമായിരുന്നു പ്രധാന ഭക്ഷണം.

    ഷെയ്നോടൊപ്പം സിനിമ ചെയ്ത അനുഭവത്തെ കുറിച്ചും താരം പറയുന്നു. ''ഷെയ്ൻ കുറച്ച് പടങ്ങളൊക്കെ ചെയ്ത് വന്ന സമയമാണ്, വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ നല്ല നടനാണ് എന്ന് പറയിപ്പിച്ചിട്ടുള്ള നടനാണ്. ഞാനാണെങ്കിൽ താരതമ്യേന പുതുമുഖം. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു. ആദ്യ ദിവസം ലൊക്കേഷനിലേക്ക് ചെല്ലുമ്പോൾ ഷെയ്നിന്റെ ഒരു സീൻ ആണ് എടുക്കുന്നത്. എന്നെ കണ്ടപ്പോൾ അമ്മ എന്ന് പറഞ്ഞാണ് ഷെയ്ൻ സ്വാ​ഗതം ചെയ്തത്. അതോടെ ഞാൻ ഭയങ്കര ഹാപ്പിയായി. ആദ്യമേ നമ്മളെ കംഫർട്ടബിൾ ആക്കിയതുകൊണ്ട് പിന്നീട് അഭിനയിക്കുമ്പോൾ ഒരു ടെൻഷനും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

    താന്‌ വേണ്ടെന്ന് വച്ചിട്ടും തന്നെ തേടി വന്നതാണ് സിനിമ എന്നും ശ്രീരേഖ അഭിമുഖത്തിൽ പറയുന്നു. ആദ്യ ചിത്രത്തിൽ തന്നെ പുരസ്കാരവും കിട്ടി. ഭയങ്കര ബഹുമാനമുണ്ട് സിനിമാ വ്യവസായത്തോട്. ചെറുപ്പത്തിൽ കുറച്ച് സിനിമകളും സീരിയലുകളും ചെയ്തിരുന്നു. അങ്ങനെ എടുത്തു പറയാവുന്ന കഥാപാത്രങ്ങൾ ഒന്നുമല്ല. പിന്നീട് പഠിത്തത്തിലേക്ക് ശ്രദ്ധ കൊടുത്തു. അഭിനയം പൂർണമായും വിട്ടു. ജോലി ആയി. അങ്ങനെ മുന്നോട്ട് പോകുമ്പോൾ വെയിൽ വന്നെത്തുന്നത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. അത്യാവശ്യം ടിക് ടോകിലൊക്കെ സജീവമായിരുന്നു ഞാൻ. അതിലെ വീഡിയോകൾ കണ്ടാണ് ശരത് എന്നെ വിളിക്കുന്നത് . ഇനി സിനിമ തന്നെയാകുമോ എന്റെ കരിയർ എന്നൊന്നും എനിക്ക് അറിയില്ലെന്നും ശ്രീരേഖ പറയുന്നു.

    Read more about: shane nigam
    English summary
    Shane Nigam Movie Actress Sreerekha Opens Up About Her Weight gain In Veyil Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X