ആ വീട്ടില്‍ എന്താണ് സംഭവിച്ചത്; ഭൂതകാലം ചിത്രത്തെ കുറിച്ച് സംവിധായകൻ

ഷെയിൻ നിഗം- രേവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭൂതകാലം. സോണി ലീവിലൂടെ പുറത്ത് ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തിന് പുറത്ത് നിന്നും മികച്ച അഭിപ്രായമാണ ലഭിക്കുന്നത്. രണ്ട് കഥാപാത്രങ്ങളുടെ മാനസികമായ പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

Shane Nigam-  bhoothakalam

സാധാരണ ഹൊറര്‍ സിനിമകളില്‍ കാണാത്ത വൈകാരികമായ ഒട്ടേറ ഘടകങ്ങള്‍ ഭൂതകാലത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇപ്പോഴിത സ്ഥിരം ഹൊറർ പാറ്റേണിൽ നിന്ന് വ്യത്യസ്തമായി സിനിമ ഒരുക്കിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹൊറർ സിനിമയുടെ സ്ഥിരം പാറ്റേൺ വേണ്ടെന്ന് നിർബന്ധം ഉണ്ടായിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... ''പൊതുവെ ഹൊറര്‍ സിനിമയ്ക്ക് ഒരു സ്ഥിരം പാറ്റേണുണ്ട്. എന്നാല്‍ അങ്ങനെയൊന്ന് വേണ്ടെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അമ്മയും മകനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. അവരുടെ ബന്ധത്തില്‍ കാലുഷ്യമുണ്ട്, അതേ സമയം സ്‌നേഹവുമുണ്ട്. അവര്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മാനസികപരമായുള്ള വെല്ലുവിളിയാണ് അമ്മയുടെ പ്രശ്‌നമെങ്കില്‍ മകന്റേത് തൊഴിലില്ലായ്മയും അതിന്റെ നിരാശയില്‍ സംഭവിച്ചുപോയ ലഹരി ഉപയോഗവുമാണ്. രണ്ടു കഥാപാത്രങ്ങളോടും പ്രേക്ഷകര്‍ക്ക് സഹതാപം തോന്നുകയും ചെയ്യും. കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്ക് വൈകാരികമായ അടുപ്പം ഉണ്ടാക്കിയെടുക്കാനാണ് ശ്രമിച്ചത്. അങ്ങനെയൊരു പശ്ചാത്തലത്തില്‍ ഭയം എന്ന എലമെന്റ് അവതരിപ്പിക്കുകയായിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്.

ഭൂതകാലം കണ്ടതിന് ശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യമായിരുന്നു ആ വീട്ടിൽ എന്ത് സംഭവിച്ചു എന്നത്. ഇതിനും സംവിധായകൻ മറുപടി നൽകുന്നുണ്ട്.''ആ വീട്ടില്‍ ശരിക്കും എന്താണ് സംഭവിച്ചത് എന്നതില്‍ പ്രേക്ഷകര്‍ക്ക് ആശയകുഴപ്പമുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഓരോരുത്തരും മുന്നോട്ട് വയ്ക്കുന്നത്. എന്റെ ഉദ്ദേശവും അതു തന്നെയായിരുന്നു. എനിക്ക് പറയാനുള്ളത് ഞാന്‍ അവതരിപ്പിച്ചു. അത് കാണുന്നവര്‍ക്ക് അവരുടെ ഇഷ്ടത്തിന് വിശദീകരിക്കാം. അത്തരം ചര്‍ച്ചകളാണല്ലോ സിനിമയയെ സജീവമാക്കി നിര്‍ത്തുന്നത്.

തിയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള സാഹചര്യം നിലവില്‍ ഇല്ലാത്തത് കൊണ്ടാണ് ഒടിടിയെ ആശ്രയിച്ചതെന്നും സംവിധായകൻ പറയുന്നു. ഈ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തുവെങ്കില്‍ നല്ല അനുഭവമായി മാറിയേനെ എന്ന് പലരും അഭിപ്രായപ്പെട്ടു. അതില്‍ വലിയ സന്തോഷമുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ചെറിയ സിനിമകള്‍ക്ക് ബൃഹത്തായ വിപണിയാണ് നല്‍കിയിരിക്കുന്നത്. ഭാഷയുടെയും രാജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും അതിര്‍ത്തികള്‍ കടന്ന് സിനിമകള്‍ സ്വീകരിക്കപ്പെടുന്നു. ചര്‍ച്ച ചെയ്യപ്പെടുന്നു. അതെല്ലാം വലിയ അംഗീകാരമാണെന്നും പറയുന്നു.

ഭൂതകാലം സിനിമയുടെ കഥ പറയുന്നത് രേവതിയോടാണെന്നും സംവിധായകൻ പറയുന്നു. പിന്നീട് 2020 ല്‍ ഷെയ്‌നിനോട് പറഞ്ഞു. അങ്ങനെ അത് ചിത്രം സംഭവിക്കുന്നത്. റെഡ് റെയിന്‍ ആണ് എന്റെ ആദ്യചിത്രം. 2013 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒരു സയന്‍സ് ഫിക്ഷണ്‍ ത്രില്ലറായിരുന്നു. ഹൊറര്‍ ജോണറിനോട് താല്‍പര്യമുള്ള ഒരാളാണ് ഞാന്‍. അത്തരത്തിലുള്ള ധാരാളം സിനിമകള്‍ കാണാറുണ്ട്. മലയാളത്തില്‍ നല്ലൊരു ഹൊറര്‍ സിനിമയ്ക്കുള്ള സ്‌പേസ് ഉണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഭൂതകാലത്തിലെത്തിയത്. നല്ല കഥയും മികച്ച അഭിനേതാക്കളുമുണ്ടെങ്കില്‍ സ്വീകരിക്കപ്പെടുമെന്ന് തോന്നിയെന്നും അദ്ദേഹം പറയുന്നു.

More from Filmibeat

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X