ക്രിസ്തുമസ് 'വലിയ പെരുന്നാളാ'ക്കി, തിയറ്ററുകളില്‍ മരണമാസായി ഷെയിന്‍ നിഗം!, പ്രേക്ഷക പ്രതികരണമിങ്ങനെ
വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവില്‍ നില്‍ക്കുന്ന നടന്‍ ഷെയിന്‍ നിഗം വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്താന്‍ എത്തിയിരിക്കുകയാണ്. ഷെയിന്‍ നായകനായി അഭിനയിച്ച ഏറ്റവും പുതിയ സിനിമയായ വലിയ പെരുന്നാള്‍ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തി. പൃഥ്വിരാജിന്റെ ഡ്രൈവിങ് ലൈസന്‍സ്, മഞ്ജു വാര്യരുടെ പ്രതി പൂവന്‍കോഴി എന്നീ സിനിമകള്‍ക്കൊപ്പമായിരുന്നു ഷെയിന്റെ സിനിമയും റിലീസ് ചെയ്തത്.
നേരത്തെ മുതല്‍ ആകാംഷ നിറച്ചിരിക്കുന്നതിനാല്‍ സിനിമയുടെ ആദ്യപ്രതികരണം എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. പാട്ടും ഡാന്‍സും ആക്ഷനും നിറച്ചൊരു കംപ്ലീറ്റ് എന്റര്‍ടെയിനര്‍ ചിത്രമാണ് വലിയ പെരുന്നാള്‍ എന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളിങ്ങനെ...

വലിയ പെരുന്നാളിന്റെ ആദ്യ പകുതി കഴിയുമ്പോള്‍ മികച്ച അഭിപ്രായമാണ് വരുന്നത്. പ്രേക്ഷകരെ ത്രില്ലടിക്കുന്ന രംഗത്ത് നിന്നുമാണ് ഇന്റര്‍വല്‍ വന്നിരിക്കുന്നതെന്നും ട്വിറ്ററിലൂടെ വരുന്ന പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നു.

ആദ്യ പകുതി കഴിയുമ്പോള്‍ സാധാരണ ഒരു നിലവാരത്തിലായിരുന്നു സിനിമ. രണ്ടാം പകുതിയില്‍ ചിലയിടങ്ങള്‍ മടുപ്പിക്കുന്നതാണെന്ന് ചിലര്‍ പറയുന്നു. സിനിമയുടെ കഥ പറഞ്ഞുള്ള അവതരണം നീണ്ട് പോയതാണ് ഇതിന് കാരണമെന്നും ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം പകുതിയില്‍ ഒരുപാട് കഥാപാത്രങ്ങള്‍ കടന്ന് വരുന്നുണ്ട്. എന്നാല്‍ അവതരണം കൊണ്ടും താരങ്ങളുടെ അഭിനയം കൊണ്ടും വലിയ പെരുന്നാള്‍ ക്രിസ്തുമസ് കാലത്തെ മറ്റൊരു വിജയ ചിത്രമായി അടയാളപ്പെടുത്താമെന്നും പ്രേക്ഷകര്‍ പറയുന്നു.

ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രമാണ് വലിയ പെരുന്നാള്‍. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും സംവിധായകന്‍ അന്‍വര്‍ റഷീദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെസ്റ്റിവല്‍ഓഫ് സാക്രിഫൈസസ് എന്ന ടാഗ് ലൈനോട് കൂടിയാണ് വലിയ പെരുന്നാള്‍ ഒരുക്കിയിരിക്കുന്നത്.

ഹിമിക ബോസ് ആണ് ഷെയിന്റെ നായികയായി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജ് ഒരു പ്രധാനപ്പെട്ട വേഷത്തിലഭിനയിക്കുമ്പോള്‍ സൗബിന്‍ ഷാഹിറും വിനായകനും അതിഥി വേഷത്തിലെത്തുന്നുമുണ്ട്. ഇവരെ കൂടാതെ വമ്പന്‍ താരനിരയാണ് വലിയ പെരുന്നാളില്‍ അണിനിരക്കുന്നത്.

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരിയില്‍ നടക്കുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. ഇവിടെ ജീവിക്കുന്ന ആളുകലഠുെയും അവരുടെയ ഇടയിലെ ബന്ധങ്ങളുടെയും അവുരടെ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം. ഡിമല്‍ ഡെന്നിസും തസ്രീക് അബ്ദുല്‍ സലാമും ചേര്‍ന്നാണ ്‌സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications