വാപ്പിച്ചി അദ്ദേഹത്തിന്റേതായ സ്പേസിലായിരുന്നു; എനിക്ക് നൽകിയ ഉപദേശം; അബിയെക്കുറിച്ച് ഷെയ്ൻ നിഗം
വിവാദങ്ങളുണ്ടായെല്ലാം നേരിട്ട് കരിയറിൽ മുന്നേറാൻ നടൻ ഷെയ്ൻ നിഗത്തിന് കഴിഞ്ഞിട്ടുണ്ട്. ആർഡിഎക്സ് എന്ന സിനിമയുടെ റിലീസിന് മുമ്പുണ്ടായ വിവാദങ്ങൾ സിനിമ റിലീസ് ചെയ്ത് വൻ ഹിറ്റായതോടെ കെട്ടടങ്ങി. ഷെയ്നിനെതിരെ ഉന്നയിച്ച ആരോപണങ്ങളും ചർച്ചയിൽ നിന്ന് അകന്നു. മലയാളത്തിലെ യുവനിരയിലെ മികച്ച നടന്മാരിൽ ഒരാളായാണ് ഷെയ്നിനെ ഇന്ന് ആരാധകർ കാണുന്നത്. അന്തരിച്ച നടൻ അബിയുടെ മകനാണ് ഷെയ്ൻ നിഗം.
കോമഡി വേദികളിലൂടെ കൈയടി നേടിയ അബിക്ക് സിനിമാ രംഗത്ത് കാര്യമായി ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിരുന്നില്ല. ദിലീപ്, കലാഭവൻ മണി, ജയറാം, സലിം കുമാർ തുടങ്ങ മിമിക്രി കലാ രംഗത്ത് തിളങ്ങിയ അബിയുടെ സുഹൃത്തുക്കൾ സിനിമയിൽ താരങ്ങളായെങ്കിലും അബി സിനിമാ രംഗത്ത് സജീവമായില്ല. അബിക്ക് ലഭിക്കാതെ പോയ അംഗീകാരങ്ങൾ ഷെയ്നിന് ലഭിക്കണമെന്ന് ആരാധകരും ആഗ്രഹിക്കുന്നു.

പിതാവിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഷെയ്ൻ നിഗം. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. റിഹേഴ്സൽ ക്യാമ്പുകളാണ് തനിക്ക് ഓർമ്മയുള്ളത്. എന്നെ എടുത്തോണ്ട് നടന്ന ആളാണ് ജാഫറിക്ക. കുറേ ഡാൻസേഴ്സും പാട്ടുകളും. അതാണ് ഏറ്റവും ചെറുപ്പത്തിലെ എന്റെ ഓർമ്മ. ഞാൻ എൽകെജിയിലോ യുകെജിയിലോ പഠിക്കുമ്പോൾ വാപ്പിച്ചി ദുബായിൽ പോയി. എന്നെയും ഉമ്മച്ചിയെയും ഒപ്പം കൊണ്ട് പോയി.
തിരിച്ച് വന്നപ്പോൾ സ്കൂളിലൊന്നും പോവേണ്ട. അത് കഴിഞ്ഞ് ട്രൂപ്പ് മാറി. എല്ലാവരും ഇൻഡിപെൻഡന്റായി ഷോ ചെയ്യാൻ തുടങ്ങി. സിനിമയിൽ വാപ്പിച്ചി സ്ട്രഗിൾ ചെയ്ത വ്യക്തിയായാണ് എനിക്ക് തോന്നിയത്. അവസരങ്ങൾ കുറവായിരുന്നു. പാഷനൊക്കെ ഉണ്ടായിരുന്നു. ക്ലിയർ ആയിട്ടുള്ള സ്റ്റേജ് ആർട്ടിസ്റ്റാണ് വാപ്പിച്ചി. പല രീതിയിലായിരിക്കും കാണികൾ വന്നിരിക്കുന്നത്.

ഇവരെ എല്ലാവരെയും ഒരു മൈക്ക് പിടിച്ച് ചിരിപ്പിച്ച്, കൈയടിപ്പിച്ച വ്യക്തിയാണ്. സ്റ്റേജിനോട് പൂർണമായും നീതി പുലർത്തിയ കലാകാരനായിരുന്നു തന്റെ പിതാവെന്ന് ഷെയ്ൻ നിഗം ഓർത്തു. ഞങ്ങൾ ഒരുപാട് സംസാരിക്കുന്ന ആളായിരുന്നില്ല. പറയേണ്ട കാര്യങ്ങൾ പറയും. വഴക്ക് പറഞ്ഞിരുന്നില്ല. വാപ്പിച്ചി കൂടുതലും വാപ്പിച്ചിയുടേതായ സ്പേസിലിരുന്ന ആളായിരുന്നെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി.
എന്ത് ചെയ്താലും അതിൽ ഏറ്റവും ടോപ് ആയിരിക്കണമെന്നാണ് എന്നോട് പറഞ്ഞത്. ഡാൻസ്, ആക്ഷൻ, അഭിനയമൊക്കെ ഏറ്റവും നന്നായി ചെയ്യണം, ഭയങ്കര റിയലായി ചെയ്യണം, ജീവിക്കുന്നതായി തോന്നണം എന്നൊക്കെ പറഞ്ഞ് തന്നിട്ടുണ്ട്. ഇൻഡസ്ട്രിയെക്കുറിച്ച് അധികമൊന്നും പറഞ്ഞിട്ടില്ല.
വാപ്പിച്ചി അങ്ങനെ ദിവസവും സിനിമ ചെയ്തിരുന്ന ആളല്ലായിരുന്നെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. അബിയുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് ഷെയ്ൻ നിഗം. ഷെയ്നിന് കരിയറിൽ പൂർണ പിന്തുണ നൽകിക്കൊണ്ട് അമ്മ സുനില ഒപ്പമുണ്ട്. 2013 ൽ പുറത്തിറങ്ങിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലൂടെയാണ് ഷെയ്ൻ നിഗം സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.


Click it and Unblock the Notifications