'എന്റെ മോനെ തിയേറ്ററിൽ കാണുമ്പോൾ കയ്യടിക്കണമെന്ന് വാപ്പിച്ചി പറഞ്ഞു, ഉമ്മച്ചിക്ക് ഞാൻ ഇപ്പോഴും കൊച്ചുകുട്ടി'
മലയാളികളുടെ പ്രിയ്യപ്പെട്ട നടന്മാരുടെ ലിസ്റ്റിൽ ഇപ്പോൾ ഷെയ്ൻ നിഗവും ഇടംപിടിച്ച് കഴിഞ്ഞു. തോറ്റ് തോറ്റ് വന്നവനാണ് താരമെന്ന് പലവേദികളിലും താരം തന്നെ പറഞ്ഞിട്ടുണ്ട്. തോറ്റ് കൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്.
നിങ്ങളുടെ ആഗ്രഹം നടത്തിതരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും. ഇത് സ്നേഹമാണ്. നമ്മൾ സംസാരിക്കുമ്പോള്‍ നടക്കുമ്പോൾ അഭിനയിക്കുമ്പോൾ അങ്ങനെ എന്ത് ചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കിൽ അത് ലോകം കാണും.
ഇത് ഒന്നിന്റെയും അവസാനമല്ല ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന് താരം മുമ്പൊരു പുരസ്കാര വേദിയിൽ സംസാരിക്കവെ പറഞ്ഞത്. കഴിവുണ്ടായിട്ടും മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ ഷെയ്നിനോളം കഷ്ടപ്പെട്ട മറ്റൊരു നടനുണ്ടോയെന്ന് സംശയമാണ്. ഈ ചെറിയ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിവാദത്തിൽപ്പെട്ട യുവനടനും ഷെയ്നാണ്.

ഷെയ്നിനെ ബിഗ് സ്ക്രീനിൽ കാണുമ്പോൾ പിതാവിന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ പിറന്ന മകൻ എന്ന തോന്നലാണ് ഓരോ സിനിമാപ്രേമിക്കും ഉണ്ടാകാറുള്ളത്. കാരണം കഴിവുണ്ടായിട്ടും സിനിമയിൽ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ നടനായിരുന്നു ഷെയ്നിന്റെ പിതാവ് കലാഭവൻ അബി.
അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം പോലും സിനിമാപ്രേമികൾക്ക് ഒരു ആഘാതമായിരുന്നു. ഷെയ്നിന്റെ വളർച്ച കാണുമ്പോൾ എല്ലാം മകനിലൂടെ അബീക്ക നേടിയെടുക്കുന്നതായാണ് തങ്ങൾക്ക് തോന്നാറുള്ളതെന്നാണ് അബിയുടെ സിനിമാ-മിമിക്രി സുഹൃത്തുക്കൾ പറയാറുള്ളത്. ഒരു സിനിമ പാരമ്പര്യവുമില്ലാതെ മിമിക്രി കൊണ്ട് മാത്രമാണ് അബി സിനിമയിൽ എത്തിയത്.
തുടക്കം മുതൽ മരണം വരെ അബിക്ക് സിനിമയിൽ സ്ട്രഗിളിങ് സ്റ്റേജ് തന്നെയായിരുന്നു. പിന്നെ മകൻ സിനിമയിലേക്ക് എത്തി ഓരോന്നായി നേടിയെടുത്ത് തുടങ്ങിയപ്പോൾ അബിയും അത് കണ്ണും മനസും നിറഞ്ഞ് ആസ്വദിച്ചു. എന്നാൽ അതും അധികനാൾ കണ്ട് ആസ്വദിക്കാൻ അബിക്കായില്ല. ഷെയ്നിന്റെ പറവ സിനിമ വരെയാണ് അബി കണ്ടിട്ടുള്ളത്.
പറവയുടെ റിലീസിന് ശേഷമായിരുന്നു അബിയുടെ മരണം. വാപ്പിച്ചിയുടെ മരണശേഷം ഷെയ്നിന്റെ ഗൈഡും മാനേജറും എല്ലാം ഉമ്മയാണ്. ഇന്നും തന്നെ ഉമ്മ അഞ്ച് വയസുകാരനെപ്പോലെയാണ് കൊണ്ടുനടക്കുന്നതെന്നാണ് ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ പറഞ്ഞത്.

'വാപ്പിച്ചി പറവ വരെയാണ് കണ്ടിട്ടുള്ളത്. തിയേറ്ററിൽ എന്റെ മോനെ കാണുമ്പോൾ കയ്യടിക്കണമെന്ന് വാപ്പിച്ചി ഒരു സുഹൃത്തിനോട് വരെ പറഞ്ഞ് വെച്ചിരുന്നു. അതും കണ്ടിട്ടാണ് വാപ്പിച്ചി പോയത്. അതിന് മുമ്പ് നടന്ന ഖത്തർ ഷോയിൽ വാപ്പിച്ചി എനിക്ക് അവാർഡും തന്നു. വേറൊരു രീതിയിൽ നോക്കിയാൽ എല്ലാം സിനിമാറ്റിക്ക് രീതിയിലായിരുന്നു. ഉമ്മച്ചിക്ക് ഞാൻ ഇപ്പോഴും കൊച്ചുകുട്ടി.'
'അഞ്ച് വയസ് പോലും എനിക്ക് ഇപ്പോഴും ആയിട്ടില്ലെന്ന തരത്തിലാണ് ഉമ്മച്ചി സംസാരിക്കുന്നതും എന്നെ നോക്കുന്നതും. എന്ന് കരുതി സ്നേഹം ഒലിപ്പിക്കുന്ന റിലേഷൻ ഒന്നുമല്ല. എപ്പോഴും അടിയൊക്കെയുണ്ട്. പിന്നീട് സോറി ഒന്നും പറയാതെ തന്നെ എല്ലാം ഓക്കെയാകും. ചിലപ്പോഴൊക്കെ വഴക്ക് നടന്നത് തന്നെ മറന്ന് പോകുമെന്നും', ഷെയ്ൻ പറയുന്നു.


Click it and Unblock the Notifications