For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം അഭിനയിക്കാൻ വന്നപ്പോൾ ഫഹദ് ഇക്കായെ അടിച്ച് ഒരു സൈഡാക്കി, തിരിച്ചും കിട്ടിയെന്ന് ഷെയ്ൻ നി​ഗം

  |

  മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷെയ്ൻ നി​ഗം. വളരെ ചെറുപ്പം മുതൽ അഭിനയം, ഡാൻസ് എന്നിവയിൽ ഷെയ്ൻ സജീവമായിരുന്നു. ഒരു കാലത്ത് ഏഷ്യാനെറ്റിൽ ഹിറ്റായി ഓടികൊണ്ടിരുന്ന ഹലോ കുട്ടിച്ചാത്തൻ സീരിയലിൽ ഷെയ്നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശേഷമാണ് താന്തോന്നി എന്ന പൃഥ്വിരാജ് സിനിമയിൽ ബാലതാരമായി അഭിനയിച്ചത്.

  ബെർമൂഡ എന്ന സിനിമയാണ് ഷെയ്നിൻ്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിലെ ഇന്ദു​ഗോപൻ എന്ന കഥാപാത്രം ഷെയ്നിൻ്റെ അഭിനയ ജീവിതത്തിലെ നാഴിക കല്ലായിരിക്കുമെന്നാണ് സിനിമയിലെ മറ്റൊരു കഥാപാത്രമായ ​ഗൗരി പറഞ്ഞത്. സിനിമയിൽ മെൻ്റൽ ട്രോമയിലൂടെ കടന്ന് പോകുന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എനിക്ക് ഈ സിനിമയിൽ കഥാപാത്രത്തിലേക്ക് മറാൻ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. ശരിക്കും ഞാൻ എങ്ങനെയാണോ അതുപോലെയാണ് ചിത്രത്തിലും, ഷെയ്ൻ പറഞ്ഞു.

  ഷെയ്ൻ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്ന് ​ഗൗരിയും പറഞ്ഞു. ഇരുവരും കൗമുദി മൂവിസിൽ ബെർമൂഡയുടെ വിശേഷങ്ങൾ പങ്കുവെക്കാൻ എത്തിയതാണ് .

  'മനസിന്റെ താളം തെറ്റുന്നത് ഇന്ന് സ്ഥിരം നടക്കുന്ന സംഭവമാണ്. അതിൽ അതിശയിക്കാൻ ഒന്നുമില്ല. അത് എല്ലാവർക്കും ചെറുതായി തെറ്റി കിടക്കുകയാണ്. പിന്നെ എല്ലാവരും ഒരു ചിരിയുടെ മുഖംമൂടി ഇട്ട് അഡ്ജസ്റ്റ് ചെയ്ത് നിൽക്കുന്നു എന്നേയുള്ളൂ', ഷെയ്ൻ വ്യക്തമാക്കി.

  'ഭരതൻ സാറും പത്മരാജൻ സാറും അഭിനേതാക്കളെ ഉപയോഗിക്കുന്ന രീതി കാണുമ്പോൾ, ഇന്ന് അങ്ങനെയുള്ള സംവിധായകർ ഉണ്ടായിരുന്നുവെങ്കിൽ എന്ന് തോന്നിപ്പോകാറുണ്ട്. ഈ അടുത്ത് മമ്മൂട്ടി ചിത്രമായ അമരം ഒരിക്കൽ കൂടി കണ്ടു. ചെറുപ്പത്തിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി കഥാപാത്രത്തിന്റെ അർത്ഥവും വ്യാപ്തിയും കുറച്ചുകൂടി മനസിലാക്കാൻ കഴിയും'.

  Also Read: തൻ്റെ കരിയറിലെ ഹിറ്റ് ​ഗാനങ്ങൾക്ക് നൃത്തം ചെയ്തത് പീരിഡ്സ് ദിവസങ്ങളിലാണെന്ന് സായി പല്ലവി

  'മലയാള സിനിമയ്ക്ക് ഉണ്ടായിരുന്ന ആ നല്ല കാലത്തേക്ക് തിരിച്ചുവരികയാണിപ്പോൾ. ആദ്യമായിട്ട് അഭിനയിക്കാൻ എത്തിയപ്പോൾ ഫഹദിക്കായെ അടിച്ച് സൈഡാക്കി. അന്നയും റസൂലും എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴായിരുന്നു അത്. ഫഹദ് ഇക്ക എന്നെ തിരിച്ച് അടിച്ച് ചവിട്ടിക്കൂട്ടി. കുമ്പളങ്ങി നൈറ്റ്‌സിലെ ഒറ്റസീൻ തന്നെ വളരെ നല്ല ഓർമ്മയായിരുന്നു. മനുഷ്യൻ എന്നുള്ള പരിഗണന ചിലപ്പോൾ ഓൺലൈൻ മീഡിയ സിനിമാ പ്രവർത്തകർക്ക് നൽകുന്നില്ല'.

  'അത്തരം മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ അത് അവരുടെ ജീവിത മാർഗമാണ്. സാധാരണ ഗതിയിൽ എന്തെങ്കിലും കൊടുത്തു എന്ന് വെച്ച് ആളുകൾ ശ്രദ്ധിക്കില്ലാ എന്നുള്ളതുകൊണ്ട് എരിവും പുളിയും ചേർത്ത ക്യാപ്ഷൻ ഇട്ട് ആളുകളെ ക്ഷണിക്കുന്നു. അതിൽ അവരുടെ ഭാഗത്തുനിന്ന് നോക്കിയാൽ തെറ്റ് പറയാൻ പറ്റില്ല. പക്ഷെ, നമ്മുടെ ഭാഗത്തുനിന്ന് നോക്കുമ്പോഴാണ് പ്രശ്‌നം'.

  Also Read: ഭിന്നശേഷിക്കാരനായ ഒരു അനിയനുണ്ട്, 'അമ്മയായിരുന്നു എനിക്കെല്ലാം', അമ്മയുടെ വിയോഗത്തെക്കുറിച്ച് സാജൻ പള്ളുരുത്തി

  'വ്യക്തിയെ മോശപ്പെട്ട രീതിയിൽ അവതരിപ്പിക്കുമ്പോൾ അവരുടെ ബന്ധുക്കളെ അത് ബാധിക്കും. അവരോട് അതിനെക്കുറിച്ചൊക്കെ ആരെങ്കിലും ചോദിച്ചാൽ അവർക്ക് അത് മാനസിക ബുദ്ധിമുട്ടുണ്ടാക്കും. ഇതൊക്കെയാണ് ഫേക്ക് ന്യൂസുകൾ കൊണ്ടുള്ള പ്രശ്‌നം. നിങ്ങൾ കുറച്ചുപേർക്ക് പണമുണ്ടാക്കാൻ വേണ്ടി കുറച്ചുപേരെ ഇല്ലാതാക്കുകയാണ്. മാറാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നല്ലത്. അല്ലാത്തപക്ഷം ഞാനിങ്ങനെ തുടരും നിങ്ങൾ അങ്ങനെ തന്നെ തുടർന്നോളൂ എന്ന് തന്നെ പറയേണ്ടി വരും. എന്തായാലും എനിക്കും ഈ നാട്ടിൽ ജീവിച്ചല്ലേ പറ്റൂ', ഷെയ്ൻ പറഞ്ഞു.

  Also Read: ബികോം വിത്ത് ത്രീ സപ്ലി, ഞാൻ ജോലിക്ക് പോകില്ലാന്ന് വീട്ടുകാർക്ക് മുമ്പേ അറിയാം: അർജുൻ അശോകൻ

  Recommended Video

  Shane Nigam, Pepe & Neeraj Madhav At RDX Movie Pooja | വീണ്ടും ഒരു അടിപ്പടം | *Launch

  'കഥാപാത്രം അങ്ങനെയാണെങ്കിലും തമാശ സിനിമയായിരിക്കും ബർമൂഡയെന്നും ഷെയ്ൻ പറഞ്ഞു. എല്ലാവരും ഫിൽട്ടർ ഇട്ട് ജീവിക്കുന്നവരാണ്. സോഷ്യൽ മീഡിയയിൽ ഒരു സ്‌റ്റോറി ഇട്ട്, സന്തോഷവാനാണ് എന്ന് സ്വയം തെറ്റിദ്ധരിപ്പിക്കുകയാണ് ഇന്ന് എല്ലാവരും. ഇനി ഡിപ്രഷൻ ക്യാരക്ടർ ഉള്ള പടത്തിൽ അഭിനയിക്കില്ലെന്നും പ്രേക്ഷകരെ ചിരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്,' ഷെയ്ൻ പറഞ്ഞു

  Read more about: shane nigam
  English summary
  Shane Nigam open Ups About His new film Bermuda And his first experience with fahad faasil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X