അന്ന് എന്റെ മൈന്‍ഡ്‌സെറ്റ് ഇച്ചിരി വേറെയായിരുന്നു, കൈയ്യില്‍ ഒരു ടാറ്റൂ അടിച്ചിരുന്നു; ഷെയ്ന്‍ നിഗം
മിനി സ്‌ക്രീനിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടനാണ് ഷെയ്ന്‍ നിഗം. ഹെലോ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സീരിയിലില്‍ അഭിനയിച്ച ഷെയ്ന്‍ താന്തോന്നിയില്‍ പൃഥ്വിരാജിന്റെ കൊച്ചുകുഞ്ഞ് എന്ന കാരക്ടറിന്റെ ചെറുപ്പകാലം കാണിക്കുന്ന ചെറിയ സീനില്‍ അഭിനയിച്ചുകൊണ്ടാണ് തുടക്കം. തുടര്‍ന്ന് അന്‍വറിലും ബാലതാരമായെത്തിയ ഷെയ്ന്‍ നായകനാകുന്നത് കിസ്മത്തിലൂടെയാണ്.
തുടര്‍ന്ന് പറവ, കെയര്‍ ഓഫ് സൈറ ബാനു, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്, തുടങ്ങി ലീഡ് റോളുകളില്‍ തിളങ്ങിയ ഷെയ്ന്‍ അവസാനം ഇറങ്ങിയ വെയിലിലും വേലയിലും ആര്‍ഡിഎക്‌സിലുമൊക്കെ മികച്ച വേഷങ്ങളാണ് ചെയ്തത്.

ഇപ്പോഴിതാ താന്‍ ആദ്യമായി കൈയ്യില്‍ ടാറ്റൂ ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍ നിഗം. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ ടാറ്റൂ അടിച്ചതിനെക്കുറിച്ച് മനസു തുറക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന സിനിമയിലെ നായിക കഥാപാത്രത്തിന്റെ പേരിന്റെ ആദ്യ അക്ഷരമാണ് താന്‍ കൈയ്യില്‍ ടാറ്റൂ ചെയ്തത് എന്നാണ് നടന്‍ പറഞ്ഞത്.
'എനിക്ക് മുമ്പ് ടാറ്റൂ ഉണ്ടായിരുന്നു. ടാറ്റൂ അടിച്ചാല്‍ ബ്ലഡ് കൊടുക്കാന്‍ പറ്റില്ലെന്ന് ഒരാള്‍ പറഞ്ഞു. ടാറ്റൂ ഉള്ളവരുടെ ബ്ലഡ് എടുക്കില്ലെന്നാണ് പറഞ്ഞത്. സത്യമാണോ എന്ന് അറിയില്ല. പക്ഷെ അത് കേട്ട ഉടനെ പോയി ടാറ്റൂ റിമൂവ് ചെയ്തു. കൈയ്യില്‍ അടിച്ചിരുന്നത് കുര്‍ബാനി എന്ന് പറയുന്ന സിനിമ ഉണ്ടായിരുന്നു അതില്‍ നായികയുടെ കാരക്ടറിന്റെ പേരിലെ ആദ്യ അക്ഷരമാണ് താന്‍ ടാറ്റൂ ചെയ്തത്,' ഷെയ്ന്‍ പറഞ്ഞു.
അന്നത്തെ തന്റെ മൈന്‍ഡ് സെറ്റ് ഇച്ചിരി വേറെയായിരുന്നു. കൈയ്യില്‍ എല്ലാ ദിവസവും ടാറ്റൂ പോലെ വരയ്ക്കും അത് മാറി മാറി പോകും. അപ്പോള്‍ ചിന്തിച്ചു, ഒരു ടാറ്റൂ ശരിക്കും ചെയ്യാമെന്ന്. ഒരു ആഗ്രഹം. അറിയണമല്ലോ എന്താണെന്ന്. അങ്ങനെ ഒറ്റത്തവണ, വി (v) എന്ന് പറയുന്ന ആ കാരക്ടറിന്റെ പേരിന്റെ അക്ഷരം ടാറ്റൂ അടിച്ചതാണ്. ഒരു കൊല്ലത്തോളം ഉണ്ടായിരുന്നു. പിന്നെ താന്‍ അത് കളഞ്ഞുവെന്നും ഷെയ്ന്‍ പറഞ്ഞു.
നായികയുടെ പേര് വീണ എന്നായിരുന്നത് കൊണ്ടാണ് അയാള്‍ വി എന്ന് ടാറ്റൂ ചെയ്ത് തന്നതെന്നാണ് താന്‍ മനസിലാക്കുന്നത്. എന്നാല്‍ ഏത് സിനിമയിലെയാണ് ഈ വീണാ നായര്‍ എന്ന് ആങ്കര്‍ ചോദിക്കമ്പോള്‍ ആ പടം ഇറങ്ങിയിട്ടില്ലെന്നാണ് ഷെയ്ന്‍ പറയുന്നത്. അതെന്താണ് അങ്ങനെ സംഭവിച്ചതെന്ന് അറിയില്ല. അങ്ങനെ വന്നു പോയി. ചില സമയത്ത് അങ്ങനെയാണെന്നും ഷെയ്ന്‍ പറയുന്നു.

ബര്‍മുഡ, കുര്‍ബാനി, ആയിരൊത്തുന്ന് രാവ്, ലിറ്റില്‍ ഹാര്‍ട്‌സ്, പൈങ്കിളി, പരാക്രമം, മദ്രാസ്‌കാരന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഷെയ്ന്‍ പുതുതായി കമ്മിറ്റ് ചെയ്തതും ഷുട്ടിംഗ് നടക്കുന്നതുമായി ചിത്രങ്ങള്‍. ഷെയ്ന്‍ അഭിനയിച്ച ഭൂതകാലം എന്ന ചിത്രത്തിലെ വിനു എന്ന കാരക്ടര്‍ മനസിനെ പിടിച്ചുലയ്ക്കുന്ന കാരക്ടര്‍ ആണ്.
സിനിമാ നടനും മലയാളത്തിലെ പ്രശസ്ത മിമിക്രി താരവുമായ അബിയുടെ മകനാണ് ഷെയ്ന്‍ നിഗം. 2007ലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറിലും ഷെയ്ന്‍ മത്സരാര്‍ത്ഥിയായി പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











