മമ്മൂട്ടി,മോഹന്‍ലാല്‍ ദിലീപ്! ഇവരില്‍ കൂടുതല്‍ ഇഷ്ടം ആരോടാണെന്ന് വെളിപ്പെടുത്തി ഷെയ്ന്‍ നിഗം
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഷെയ്ന്‍ നിഗം. വ്യത്യസ്തതരം കഥാപാത്രങ്ങളും സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ചെറിയ വേഷങ്ങളില്‍ നിന്നുമാണ് മുന്‍നിര നായകനടനായി ഷെയ്ന്‍ നിഗം ഉയര്‍ന്നത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച നടന്‍ ചെറിയ പ്രായത്തില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

ഈ വര്‍ഷം കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് തുടങ്ങിയ സിനിമകളിലൂടെയായിരുന്നു പ്രേക്ഷകരെ ഒന്നടങ്കം താരം വിസമയിപ്പിച്ചിരുന്നത്. തുടര്‍ന്നും കൈനിറയെ ചിത്രങ്ങളാണ് ഷെയിനിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തിയെ നടന്നൊരു അഭിമുഖത്തില്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളെക്കുറിച്ച് ഷെയ്ന്‍ നിഗം പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അഭിമുഖത്തില്‍ മലയാള സിനിമയിലെ തന്റെ ഇഷ്ടതാരം ആരാണെന്ന് ഷെയ്ന്‍ വെളിപ്പെടുത്തിയിരുന്നു.

അഭിമുഖത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി,ദിലീപ് എന്നിവരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്നായിരുന്നു അവതാരിക ഷെയ്ന്‍ നിഗത്തോട് ചോദിച്ചിരുന്നത്. ഇതിന് മറുപടിയായി ഷെയ്ന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഇവര്‍ മൂന്ന് പേരില്‍ ആരോടും തനിക്ക് ഇഷ്ടകൂടുതല്‍ ഇല്ലെന്ന് പറഞ്ഞാല്‍ അത് കളളം ആവും. ഇവരെ മൂന്ന് പേരെയും ഇഷ്ടമാണെങ്കിലും തനിക്ക് മോഹന്‍ലാലിനോടാണ് ഇഷ്ടകൂടുതല്‍ തോന്നാറുളളതെന്ന് ഷെയ്ന്‍ നിഗം പറഞ്ഞു.

തന്റെ ഇഷ്താരത്തെക്കുറിച്ച് പറഞ്ഞ നടന്‍ സംവിധായകന്‍ രാജീവ് രവിയുടെ വലിയ ഫാനാണെന്നും തുറന്നുപറഞ്ഞു. നടിമാരില്‍ അങ്ങനെ പ്രത്യേകിച്ച് ആരോടും കൂടുതല്‍ ഇഷ്ടം തോന്നിയിട്ടില്ലെന്നും അഭിമുഖത്തില്‍ സംസാരിക്കവേ ഷെയ്ന്‍ നിഗം തുറന്നുപറഞ്ഞു. അതേസമയം ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത് ഓള് ആണ് ഷെയ്ന്‍ നിഗത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.

ഓളിന് പിന്നാലെയാണ് അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന വലിയ പെരുന്നാള്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. അടുത്ത മാസമാണ് വലിയ പെരുന്നാള്‍ തിയ്യേറ്റുകളിലേക്ക് എത്തുന്നത്. ഓള്,വലിയ പെരുന്നാള്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമെ ഉല്ലാസം,വെയില്‍ തുടങ്ങിയ സിനിമകളും ഷെയ്ന്‍ നിഗത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നവയാണ്.


Click it and Unblock the Notifications











