കുമ്പളങ്ങി കഴിഞ്ഞ ശേഷം ഞാനാകെ പെട്ടുപോയി! വെളിപ്പെടുത്തലുമായി ഷെയ്ന്‍ നിഗം

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഷെയ്ന്‍ നിഗം. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് തുടങ്ങിയ സിനിമകളിലൂടെ നടന്‍റെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരുന്നു. രണ്ട് സിനിമകളും ഷെയ്ന്‍റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. വിവാദങ്ങള്‍ക്കിടെയാണ് നടന്റെ വലിയ പെരുന്നാളും തിയ്യേറ്ററുകളിലേക്ക് എത്തിയത്. ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി ഷെയ്ന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. ചിത്രത്തില്‍ ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ക്കൊപ്പം മുന്നില്‍ നില്‍ക്കുന്ന പ്രകടനം തന്നെയായിരുന്നു ഷെയ്ന്‍ കാഴ്ചവെച്ചത്. അടുത്തിടെ നടന്ന അഭിമുഖത്തില്‍ കുമ്പളങ്ങിക്ക് ശേഷം ഉണ്ടായ വിഷാദവസ്ഥയെക്കുറിച്ച് ഷെയ്ന്‍ നിഗം മനസുതുറന്നിരുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസിന്

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്. ജീവിതത്തില്‍ വിഷാദവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പറഞ്ഞ ഷെയ്ന്‍ അത് കുമ്പളങ്ങി നൈറ്റ്‌സിന് ശേഷമാണെന്ന് വെളിപ്പെടുത്തി. ഞാനേറെ സന്തോഷത്തോടെ ജീവിച്ച സെറ്റുകളിലൊന്നാണ് കുമ്പളങ്ങി നൈറ്റ്‌സ്, നിങ്ങള്‍ സിനിമയില്‍ കണ്ട ആ ബോബിയെ പോലെയാണ് ആ രണ്ടരമാസവും ഞാന്‍ ജീവിച്ചത്.

ബോബിയുടെ നടപ്പ്

ബോബിയുടെ നടപ്പ്, ലുക്ക് മാനറിസങ്ങള്‍ അതെല്ലാം എന്റെതു കൂടിയായിരുന്നു. ആ ചിത്രം കഴിഞ്ഞ ശേഷം ഇഷ്‌കിന് വേണ്ടി മുടിയും താടിയുമെല്ലാം വെട്ടി. അതോടെ ഒന്നും ശരിയാവാത്തതുപോലെ, ഡ്രസുകള്‍ ശരിയാവുന്നില്ല, എന്റെ നടപ്പ് ശരിയാവുന്നില്ല, ഞാനാകെ പെട്ടുപോയി. എന്റെ ജീവിതത്തിലെ ഡാര്‍ക്ക് ടൈം ആയിരുന്നു അത്.

ദൈവം ഒട്ടും

ദൈവം ഒട്ടും വെളിച്ചം കാണിച്ചുതരാത്ത ആറുമാസം. ഷെയ്ന്‍ നിഗം പറഞ്ഞു. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ശ്യാം പുഷ്‌കരന്റെ തിരക്കഥയിലാണ് ഒരുങ്ങിയത്. കുമ്പളങ്ങിയിലെ സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിലെ ഷെയ്ന്‍ നിഗത്തിന്റെ പ്രകടനം ശ്രദ്ധേയമായി മാറിയിരുന്നു. മുടി നീട്ടി വളര്‍ത്തി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ നടന്‍ എത്തിയത്.

മുടി നീട്ടി

അന്ന ബെന്നാണ് ചിത്രത്തില്‍ ഷെയ്‌നിന്റെ ജോഡിയായി എത്തിയത്. ചിത്രത്തിലെ ഷെയ്ന്‍ നിഗത്തിന്റെ ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വലിയ പെരുന്നാളും കൊച്ചിയുടെ പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കിയത്. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത സിനിമയില്‍ ഡാന്‍സറായിട്ടാണ് ഷെയ്ന്‍ നിഗം എത്തുന്നത്. ക്രിസ്മസിന് വലിയ റിലീസുകള്‍ക്കാപ്പമാണ് ഷെയ്ന്‍ നിഗത്തിന്റെ പുതിയ സിനിമയും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X