പടച്ചോന്‍ ഉണ്ട് ട്ടാ; അന്ന് ഔട്ടാക്കിയ പാട്ടിന് വര്‍ഷങ്ങള്‍ക്കിപ്പുറം കൈയ്യടി നേടി ഷെയ്ന്‍, വീഡിയോ
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ഷെയ്ന്‍ നിഗം. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ നിന്നുമാണ് നായകനിരയിലേക്ക് ഷെയ്ന്‍ ഉയര്‍ന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയും മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന പരമ്പരയിലൂടെയുമാണ് കരിയറിന്റെ തുടക്കത്തില്‍ ഷെയ്‌നിനെ എല്ലാവരും കണ്ടത്.
തുടര്‍ന്ന് ഇങ്ങോട്ട് ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മലയാളത്തിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായി നടന്‍ മാറുകയായിരുന്നു. ചെറുപ്പത്തില്‍ അമൃത ടിവിയുടെ സൂപ്പര്‍സ്റ്റാര്‍ റിയാലിറ്റി ഷോയില്‍ പാടാനെത്തിയ ഷെയ്ന്‍ നിഗത്തിന്റെ വീഡിയോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ബോയ്‌സ് എന്ന ചിത്രത്തിലെ പാല്‍ പോലെ പതിനാറ്, എനക്കൊരു ഗേള്‍ ഫ്രണ്ട് വേണം എന്ന് പാട്ട് പാടിക്കൊണ്ടായിരുന്നു അന്ന് നടന്‍ എത്തിയത്. അന്ന് പാട്ട് നന്നായില്ലെന്ന കാരണത്താല്‍ ജുറി ഷെയ്‌നെ സെലക്ട് ചെയ്തിരുന്നില്ല. മോന്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. പാട്ട് കുറച്ചുകൂടി ശരിയായാല്‍ നമ്മുക്ക് അടുത്ത വര്‍ഷം ശരിയാക്കി എടുക്കാം എന്നായിരുന്നു ജഡ്ജസിന്റെ കമന്റ്.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഷെയ്ന്‍ പങ്കെടുത്ത ഓഡിഷന്‍ ദൃശ്യങ്ങളായിരുന്നു മുന്‍പ് പ്രചരിച്ചിരുന്നത്. ഇതേ പാട്ടിന് തന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം ചുവടുവെച്ച് കൈയ്യടി നേടുന്ന നടന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പഴയ വീഡിയോയും പുതിയതും എഡിറ്റ് ചെയ്ത് ഒരുമിച്ച് ചേര്‍ത്താണ് ഈ വിഡീയോ ഇറങ്ങിയിരുന്നത്.

ഡാന്‍സ് കളിച്ച് കൈയ്യടി നേടിയ ശേഷം പടച്ചോന്‍ ഉണ്ട് ട്ടാ എന്നാണ് നടന്റെ ചിരിയോടെയുളള കമന്റ്. ഷെയ്ന്‍ നിഗത്തിന് വേണ്ടി ജീവിതം കാത്തുവെച്ച ഒരു കിസ്മത്തിന്റെ കഥ പറയുന്നുണ്ട് ഈ വീഡിയോ. ഒരു സ്റ്റേജ് പരിപാടിക്കിടെ അവതാരകന്‍ മിഥുന്റെയും കാണികളുടെയും മുന്നില്‍ വെച്ചായിരുന്നു ഡാന്‍സുമായി ഷെയ്ന്‍ നിഗം എത്തിയിരുന്നത്.

ഇക്കൊല്ലം കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്, ഓള് തുടങ്ങിയ സിനിമകളായിരുന്നു നടന്റെതായി പുറത്തിറങ്ങിയിരുന്നത്. മൂന്ന് വൃത്യസ്ത സിനിമകളുമായിട്ടാണ് നടന്‍ എത്തിയിരുന്നത്. ഇതില്‍ കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് തുടങ്ങിയ സിനിമകളുടെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് പ്രമേയപരമായിട്ടാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്.

ഓളിന് പിന്നാലെയാണ് ഷെയ്ന്‍ നിഗത്തിന്റെ എറ്റവും പുതിയ ചിത്രമായ വലിയ പെരുന്നാള്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വലിയ പെരുന്നാളിലും ഡാന്‍സുമായി നടന്‍ എത്തുന്നുണ്ട്. കൂടാതെ സീനു രാമസാമി സംവിധാനം ചെയ്യുന്ന സ്പാ എന്ന തമിഴ് ചിത്രത്തിലും നടന്‍ അഭിനയിക്കുന്നുണ്ട്. തമിഴില്‍ വിജയ് സേതുപതി സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സീനു രാമസാമി. കൂടാതെ ഉല്ലാസം, വെയില്‍ തുടങ്ങിയ സിനിമകളും നടന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications











