'സര്‍പ്രൈസ് ഉണ്ടേ' ഷെയിന്‍ നിഗം വീണ്ടും അതിശയിപ്പിക്കാനുള്ള വരവാണ്! ഖല്‍ബിലും ഒരു സര്‍പ്രൈസ് ഉണ്ട്
യുവതാരം ഷെയിന്‍ നിഗത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും വിലക്കിലും ഇനിയും ഒരു തീരുമാനമായിട്ടില്ല. താരസംഘടനയായ അമ്മ വിഷയത്തില്‍ ഇടപെടാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ നിലവില്‍ നോര്‍ത്ത് ഇന്ത്യയിലേക്ക് യാത്ര പോയിരിക്കുകയാണ് ഷെയിന്‍. അതിനിടെ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അതിശയിപ്പിക്കുന്നൊരു കാര്യവുമായി എത്തിയിരിക്കുകയാണ് താരം.

ഇപ്പോഴിതാ ഷെയിന്റെ വലിയ പെരുന്നാൾ എന്ന സിനിമയിലെ പാട്ട് പുറത്ത് വന്നിരിക്കുകയാണ്. ഷെയിന്‍ നിഗം നായകനാവുന്ന വലിയപെരുന്നാളിലെ 'ഞാനാണ് നാടുവാഴി' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. റെക്‌സ് വിജയന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും ഇമാം മജ്ബൂറുമാണ്. വരികള്‍ മസ്താന്‍ കെ.വി. അബൂബക്കര്‍. ക്രിസ്തുമസിന് മുന്നോടിയായി ഈ സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്.


Click it and Unblock the Notifications