സ്റ്റാര്‍വാല്യൂ അല്ല, മനുഷ്യപ്പറ്റിലാണ് കാര്യം,വിജയ് ദേവരകൊണ്ടയെ കണ്ടുമുട്ടിയതിനെക്കുറിച്ച് ഷെയ്ന്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഷെയ്ന്‍ നിഗം. ചെറിയ വേഷങ്ങളില്‍ നിന്നുമാണ് നടന്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നത്. മോളിവുഡില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന വേളയിലാണ് നടന്‍ വിവാദങ്ങളില്‍പ്പെട്ടത്. വെയില്‍ അണിയറക്കാരുമായി നടന്ന പ്രശ്‌നങ്ങളും തുടര്‍ന്നുനടന്ന സംഭവികാസങ്ങളുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

വിവാദങ്ങള്‍ക്കിടെ എറ്റവും പുതിയ ചിത്രമായ വലിയ പെരുന്നാള്‍ ഷെയ്‌നിന്റെതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് സിനിമ ക്രിസ്മസ് റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വലിയ പെരുന്നാളുമായി ബന്ധപ്പട്ട് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

ജീവിതത്തില്‍

ജീവിതത്തില്‍ എപ്പോഴും കൂടെ നില്‍ക്കുന്ന കുറച്ച് പേരെ പറയാന്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍
നടന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. അതില്‍ ആദ്യം ഉമ്മയും രണ്ട് പെങ്ങമാരും തന്നെയാണെന്ന് ഷെയ്ന്‍ നിഗം പറയുന്നു. കൂടാതെ കുടുംബത്തിനൊപ്പം മൂന്ന് കൂട്ടുകാരുടെ പേരുകളും ഷെയ്ന്‍ നിഗം പറഞ്ഞു.

അഭിമുഖത്തില്‍

അഭിമുഖത്തില്‍ തന്റെ ആദ്യ തമിഴ് ചിത്രത്തെക്കുറിച്ച് നടന്‍ മനസു തുറന്നിരുന്നു. ചിയാന്‍ വിക്രമിനൊപ്പം അഭിനയിക്കുന്ന കാര്യം സത്യമാണെന്ന് നടന്‍ തന്നെയാണ് അഭിമുഖത്തില്‍ സ്ഥീരികരിച്ചത്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതുകൊണ്ടാണ് തമിഴ് സിനിമ തിരഞ്ഞെടുത്തതെന്നും ചിത്രത്തില്‍ വിക്രമിന്റെ വില്ലന്‍ വേഷത്തിലാണ് താന്‍ എത്തുന്നതെന്നും നടന്‍ പറയുന്നു.

അടുത്തിടെ നടന്ന

അടുത്തിടെ നടന്ന അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തതിന്റെ അനുഭവം എങ്ങനെയുണ്ടായിരുന്നു എന്നായിരുന്നു നടനോടുളള അടുത്ത ചോദ്യം. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത പത്ത് അനുഭവങ്ങളില്‍ ഒന്ന് അതാണെന്നാണ് നടന്‍ പറഞ്ഞത്. വിജയ് ദേവരകൊണ്ടയെ കെട്ടിപ്പിടിച്ച് സംസാരിച്ചുവെന്നും അദ്ദേഹം തന്നോട് സംസാരിച്ചതില്‍ സന്തോഷം തോന്നിയെന്നും നടന്‍ പറഞ്ഞു. കൂടാതെ ശിവകാര്‍ത്തികേയന്‍ അവാര്‍ഡ് നല്‍കിയതും ധനുഷിന്റെ കൈകളില്‍ ഉമ്മ വെച്ച കാര്യവും നടന്‍ പറഞ്ഞു.

വലിയ പെരുന്നാള്‍

സ്റ്റാര്‍വാല്യൂവില്‍ അല്ല മനുഷ്യപറ്റിലാണ് കാര്യമെന്നും ഷെയ്ന്‍ അഭിമുഖത്തില്‍ പറഞ്ഞു. വലിയ പെരുന്നാള്‍ എന്ന ചിത്രം ഒരു റിയല്‍ ലൈഫ് സ്റ്റോറിയാണെന്നും സിനിമയാക്കിയപ്പോള്‍ അതിന് വേണ്ട മാറ്റങ്ങള്‍ വരുത്തിയാണെന്നും നടന്‍ പറഞ്ഞു. ഇതില്‍ ഡാന്‍സും ആക്ഷനുമെല്ലാം തന്നെ ഉണ്ട്. ഏറെനാളത്തെ ശ്രമഫലമായാണ് ചിത്രം പൂര്‍ത്തിയായത്. സിനിമ എല്ലാവരും കാണണമെന്നും ഞങ്ങളെ പിന്തുണയ്ക്കണമെന്നും ഷെയ്ന്‍ നിഗം അഭിമുഖത്തില്‍ സംസാരിക്കവേ പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X