twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷെയിന്റെ ഉമ്മയെ ഞാനും ഉമ്മച്ചിയെന്നാണ് വിളിക്കുന്നത്! സിനിമ നടക്കണമെന്ന് വെയിൽ സംവിധായകൻ

    |

    മലയാള സിനിമയിൽ വൻ ചലന സ‍ഷ്ടിച്ച സംഭവമായിരുന്നു നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുണ്ടായ പ്രശ്നം. സിനിമയുടെ കരാർ കഴിയുന്നതിനു മുൻപ് തന്നെ മുടി വെട്ടിയതിനെ തുടർന്നുണ്ടായ പ്രശ്നം വലിയ വിവാദങ്ങളിലേയ്ക്ക് നീങ്ങുകയായിരുന്നു. തുടർന്ന് നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തുകയും വെയിൽ കുറുബാനി എന്നീ ചിത്രങ്ങൾ ഉപേക്ഷിച്ച് താരത്തിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.സ ഷെയിന സിനിമയിൽ നിന്ന് വിലക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ച് അഭിനേതാക്കഴുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നം പരിഹാരത്തിന് കളമൊരുങ്ങുകയാണിപ്പോൾ.

    ഷെയിൽ സിനിമയിലേയ്ക്ക് മടങ്ങി വരണമെന്നും ചിത്രം പൂർത്തിയാക്കണമെന്നും വെയിൽ സംവിധായകൻ ശരത് മേനോൻ. മലയാളം ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ആറിയിച്ചത്. ചിത്രം തീർക്കുന്നതിനെ കുറിച്ചു മാത്രമാണ് താൻ ആലോചിക്കുന്നത്. ഷെയിനോട് യാതൊരു വിരോധവുമില്ലെന്നും സംവിധായകൻ പറഞ്ഞു.

        സിനിമ പുറത്തു വരും

    ഷെയിന്റെ ഭാഗത്ത് സിനിമ നടക്കുമെന്നുള്ള തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ഫെഫ്ക്കയും കൂടെ നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ സിനിമ പുറത്തു വരുമെന്നുള്ള പ്രതീക്ഷയാണ് തനിയ്ക്കുള്ളതെന്നും ശരത് പറഞ്ഞു. ആറ് വർഷമായുളള തന് സ്വപ്നവും അധ്വാനവുമാണ് ഈ ചിത്രം. പ്രശ്നങ്ങൾ പരിഹരിച്ച് ചിത്രം പുറത്തിറക്കണമെന്നു മാത്രമേ ഇപ്പോഴുള്ളൂ. എന്റേയും ഷെയിന്റേയും നിർമ്മാതാവിന്റേയും മാത്രമല്ല ഈ സിനിമ. മറ്റൊരുപാട് പേരുടെ വിയർപ്പാണ്. സമയവും അധ്വാനവും നഷ്ടപ്പെടുത്തി ഇത് തീർക്കാൻ കാത്തിരിക്കുന്ന ഒത്തിരിപ്പേരുണ്ട്.സംവിധായകൻ വ്യക്തമാക്കി.

     ഷെയിനും ആഗ്രഹം

    സിനിമ പൂർത്തിയാക്കണമെന്ന് ഷെയിനും ആഗ്രഹമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളൊന്നും ചിത്രത്തെ ബാധിക്കുകയില്ല. ഷെയിൻ കഥകേട്ട് സമ്മതിച്ച ചിത്രമാണിത്. ലൊക്കേഷൻ നോക്കാൻ ഞങ്ങൾ ഒരുമിച്ച് ഇലങ്ങാലക്കുടയിൽ പോയിട്ടുണ്ട്. ഒരു നടനും ഇതൊന്നും ചെയ്യില്ല. വ്യക്തികളേയും ജീവിതത്തേയുമല്ല നമ്മൾ സ്നേഹിക്കുന്നത് കഥയേയും കഥാപാത്രങ്ങളേയുമാണ്.

    കാർത്തി അത്ഭുതപ്പെടുത്തി! തനിയ്ക്ക് അത് സാധിച്ചത് ഒരു ചിത്രത്തിൽ മാത്രം, സഹോദരനെ കുറിച്ച സൂര്യകാർത്തി അത്ഭുതപ്പെടുത്തി! തനിയ്ക്ക് അത് സാധിച്ചത് ഒരു ചിത്രത്തിൽ മാത്രം, സഹോദരനെ കുറിച്ച സൂര്യ

     ചിത്രം മുന്നോട്ട് പോകും

    ഷെയിൻ തിരിച്ചു വന്നാൽ യാതൊരു പ്രശ്നവുമില്ലാതെ ചിത്രം മ പൂർത്തീകരിക്കാൻ കഴിയുമെന്ന് എനിയ്ക്ക് വിശ്വാസമുണ്ട്. താൻ ഇതുവരെ ഷെയിൻ എന്ന വ്യക്തിയോട് മോശമായി പെരുമാറിയിട്ടില്ല. ഒരു വാക്ക് കൊണ്ട് പോലും വ്യക്തിപരമായോ നേരിട്ടോ തങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. ഷെയിന്റെ ഉമ്മയെ ഞാനും ഉമ്മച്ചി എന്നാണ് വിളിക്കുന്നത്. ആരോടും ഒരു വിദ്വേഷവുമില്ല. അതുകൊണ്ട് തന്നെ തുടർന്നും പ്രശ്നങ്ങളില്ലാതെ ചിത്രം പൂർത്തിയാക്കാൻ സാധിക്കുമെന്ന് എനിയ്ക്ക് വിശ്വാസമുണ്ട്.

    Recommended Video

    Shane Will Act In Committed Movies, Says His Mother | FilmiBeat Malayalam
    അമ്മയിൽ ചർച്ച

    ഷെയിൻ നിഗമിനെ ബുധനാഴ്ച കൊച്ചിയിൽ എത്താൻ അമ്മ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. നിലവിൽ അജ്മാൻ യ്ത്രയിലാണ് താരം. ഷെയിനുമായുള്ള ചർച്ചയ്ക്ക് ശേഷം താരസംഘടനയും നിർമ്മാതാക്കളുടെ സംഘടനയും ചർച്ച നടത്തും. വ്യാഴാഴ്ചയാകും ഈ ചർച്ച നടക്കുക. നേരത്തെ ഷെയിൻ അമ്മയ്ക്ക് പരാതി നൽകിയിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും കത്ത് നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് പ്രശ്നപരിഹാര ചർച്ചയ്ക്ക് അരങ്ങൊരുങ്ങുന്നത്.

    English summary
    shane nigam should be back to veyil set says dirctor sarath menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X