For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവള്‍ക്ക് താല്‍പര്യമുണ്ടെന്ന് അറിഞ്ഞാണ് പിറകില്‍ നടന്നത്, പ്രണയത്തകര്‍ച്ചയെ കുറിച്ച് ഷെയിന്‍ നിഗം

  |

  വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ഷെയിന്‍ നിഗം. ഓണത്തിന് മുന്നോടിയായി ഷെയിന്‍ നല്‍കിയ ഒരു അഭിമുഖം അടുത്തിടെ വലിയ തരംഗമായിരുന്നു. പെട്ടെന്ന് ആര്‍ക്കും മനസിലാകത്ത തരത്തിലുള്ള സംസാരമായിരുന്നു ഷെയിനെ ട്രോളന്മാരുടെ ഇരയാക്കിയത്. എന്നാല്‍ അതിലൊക്കെ വിശദീകരണം ഷെയിന്‍ നടത്തിയിരുന്നു.

  നായകനായി അഭിനയിക്കുന്ന ഓരോ സിനിമയും വിജയത്തിലേക്ക് എത്തിക്കുകയാണ് ഷെയിനിപ്പോള്‍. ഈ വര്‍ഷം റിലീസിനെത്തിയ കുമ്പളങ്ങി നൈറ്റ്‌സും ഇഷ്‌കും സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയതകര്‍ച്ചയ്ക്ക് പിന്നാലെ വാപ്പച്ചിയുടെ മരണം ഉണ്ടാക്കിയ ആഘാതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരപുത്രന്‍. ഒരു അഭിമുഖത്തിനിടെയായിരുന്നു ഷെയിന്‍ മനസ് തുറന്നത്.

  ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്നു. അവള്‍ക്കും താല്‍പര്യമുണ്ടെന്ന് അറിഞ്ഞാണ് അവളുടെ പിറകില്‍ നടന്നത്. എന്നാല്‍ അത് സങ്കടം മാത്രമാണ് ഒടുവില്‍ തന്നത്. അത് ജീവിതത്തിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഒന്ന് കെട്ടടങ്ങി വന്നപ്പോഴാണ് വാപ്പച്ചിയുടെ മരണം. വല്യപെരുന്നാളിന്റെ പ്രാക്ടീസിന് വേണ്ടി ചെന്നൈയിലായിരുന്നപ്പോഴാണ് ഇക്കാര്യം വിളിച്ചറിയിക്കുന്നത്. തലേന്ന് വിളിച്ച് സംസാരിച്ച ആള്‍ ഇല്ലന്നറിയുമ്പോള്‍ എന്തായിരിക്കും അവസ്ഥ.

  സ്‌നേഹിച്ചവരില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണനയും വാപ്പയുടെ പെട്ടെന്നുള്ള വിയോഗവും വല്ലാതെ തളര്‍ത്തി. പിന്നീടങ്ങോട്ട് ഭയങ്കര മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോയത്. അതില്‍ നിന്നും കരകയറിയത് മെഡിറ്റേഷന്റെ സഹായത്തോടെയാണ്. മെഡിറ്റേഷന്‍ തന്നെ ഒരുപാട് സഹായിച്ചു. തൃശൂരില്‍ റോയല്‍ റിട്രീറ്റില്‍ എന്ന സ്ഥാപനത്തില്‍ തന്നെ സഹായിച്ച ഒരുപാട് പേരുണ്ട്. അവരെ ഒക്കെയാണ് തന്നെ ഒരുപാട് പേരുണ്ട്. അവരൊക്കെയാണ് തന്നെ ഈയൊരു അവസ്ഥയില്‍ നിന്നും രക്ഷിച്ചത്.

  മിമിക്രി താരമായിരുന്ന അബിയുടെ മകന്‍ എന്ന ലേബലിലാണ് ഷെയിന്‍ സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ പിന്നീട് സ്വന്തം കഴിവിലൂടെ മുന്‍നിരയിലേക്ക് വളര്‍ന്നു. ബാലതാരമായി നിരവധി വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി അരങ്ങേറ്റം നടത്തിയതിന് പിന്നാലെയാണ് കേരളത്തില്‍ ഷെയിന്‍ ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വിരാജിന്റെ ചെറുപ്പക്കാലം അവതരിപ്പിച്ച് കൊണ്ട് താന്തോന്നി എന്ന സിനിമയിലൂടെയാണ് ഷെയിന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ശേഷം നിരവധി സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു.

  കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം നടത്തുന്നത്. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് ഹിറ്റായതോടെ ഷെയിനെ തേടി നിരവധി അവസരങ്ങളായിരുന്നു വന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച കെയര്‍ ഓഫ് സൈറ ബാനു, പറവ, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് എന്നീ സിനിമകളിലൂടെ നായകനായി അഭിനയിച്ചു. എല്ലാ സിനിമകളും തിയറ്ററുകളില്‍ നിന്നും മികച്ച പ്രേക്ഷക പ്രശംസ സ്വന്തമാക്കിയതിനൊപ്പം ബോക്സോഫീസില്‍ സാമ്പത്തിക വരുമാനം നേടിയിരുന്നു.

  English summary
  Shane Nigam Talks About His Love Affair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X