'ഷെയ്ൻ നി​ഗത്തിന്റെ അമ്മയാണ് എന്നെ കണ്ടുപിടിച്ചത്, ഡിപ്രഷനിലിരിക്കുമ്പോൾ കിട്ടിയ സിനിമ'; പവിത്ര ലക്ഷ്മി

ഷെയിൻ നിഗം നായകനായെത്തുന്ന പുതിയ ചിത്രം ഉല്ലാസം റിലീസിന് തയ്യാറെടുക്കുകയാണ്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Recommended Video

കഷ്ടപ്പെട്ട് അഭിനയിച്ച രംഗം സ്‌ക്രീനിൽ വരാതിരുന്നപ്പോൾ, പവിത്ര ലക്ഷ്മി പറയുന്നു | *Interview

നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിൽ. ബി.കെ ഹരിനാരായണന്നന്റെ വരികൾക്ക് ഷാൻ റഹ്മാനാ‌ണ് ഈണം പകരുന്നത്. ജീവൻ ജോജോ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉല്ലാസം.

Shane Nigam upcoming movie, Shane Nigam  movie, Ullasam actress Pavithra Lakshmi, actress Pavithra Lakshmi, ഷെയ്ൻ നിഗം വരാനിരിക്കുന്ന ചിത്രം, ഷെയ്ൻ നിഗം ചിത്രം, ഉല്ലാസം നടി പവിത്ര ലക്ഷ്മി, നടി പവിത്ര ലക്ഷ്മി

തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്ത സംവിധായകനായ ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. കാല, മാരി, പേട്ട, സിങ്കം എന്നീ ചിത്രങ്ങൾക്ക് നൃത്തസംവിധാനമൊരുക്കിയ ആളാണ് ബാബ ഭാസകർ.

കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെത മറ്റം എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രവീൺ ബാലകൃഷ്ണനാണ് ഒരുക്കിയിരിക്കുന്നത്. നായിക പവിത്ര ലക്ഷ്മിയുടേയും ആദ്യ മലയാള സിനിമയാണ് ഉല്ലാസം.

ടിവി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ താരമാണ് പവിത്ര ലക്ഷ്മി. നായി ശേഖർ റിട്ടേൺസ് എന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്. അടിപൊളി അടക്കമുള്ള മ്യൂസിക്കൽ ആൽ‌ബങ്ങളിലൂടെ തിളങ്ങുന്ന അശ്വിനൊപ്പം പവിത്ര ചെയ്ത ഷോർട്ട് ഫിലിം വൈറായിരുന്നു.

അതുകണ്ടാണ് ഒരു വർഷം നായികയെ തേടി അലഞ്ഞ ഉല്ലാസം ടീം നായികയെ കണ്ടെത്തുന്നത്. സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളും ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് പവിത്ര ലക്ഷ്മി.

'ഒരു സിനിമയിൽ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നു. ഒരു ദിവസത്തെ ഷൂട്ടിങിനാണ് പോയത്. കുറച്ച് സീനുകൾ അഭിനയിച്ചപ്പോൾ‌ ഇഷ്ടപ്പെട്ടതിനാൽ‌ കുറച്ച് സീനുകൾ കൂടി ലഭിച്ചു.'

Shane Nigam upcoming movie, Shane Nigam  movie, Ullasam actress Pavithra Lakshmi, actress Pavithra Lakshmi, ഷെയ്ൻ നിഗം വരാനിരിക്കുന്ന ചിത്രം, ഷെയ്ൻ നിഗം ചിത്രം, ഉല്ലാസം നടി പവിത്ര ലക്ഷ്മി, നടി പവിത്ര ലക്ഷ്മി

'വളരെ ആ​​ഗ്രഹിച്ചാണ് ആ സിനിമ ചെയ്തത്. പക്ഷെ സിനിമ റിലീസ് ചെയ്തപ്പോൾ കുറെ രം​​ഗങ്ങൾ വെട്ടി ഒഴിവാക്കിയിരുന്നു. അതിന്റെ സങ്കടത്തിലും ഡിപ്രഷനിലും ഇരിക്കുമ്പോഴാണ് ഉല്ലാസത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. അശ്വിനൊപ്പമുള്ള വൈറൽ ഷോട്ട് ഫിലിമിലെ രം​ഗം ഷെയ്നിന്റെ അമ്മ കണ്ടു.'

'അങ്ങനെയാണ് അണിയറപ്രവർത്തകർ എന്നെ തേടി എത്തിയത്. നൃത്തം കുറച്ച് ടഫായിരുന്നു. ഷെയൻ പക്ഷെ ഞൊടിയിടയിൽ പഠിച്ച് കളിച്ച് കാണിക്കും. ഞാനായിരുന്നു സെറ്റിലെ ഏക പെൺകുട്ടി. പക്ഷെ അവരെല്ലാം വളരെ കെയറിങ് ആയിരുന്നു. ഉല്ലാസം ഏറെ ആകാംഷയോടെ ചെയ്ത സിനിമയാണ്. നന്നായി വരുമെന്നാണ് പ്രതീക്ഷ' പവിത്ര ലക്ഷ്മി പറയുന്നു.

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X