നിർമ്മാതാക്കളോട് പരസ്യമായി മാപ്പ് പറയുമോ? നിലപാട് വ്യക്തമാക്കി നടൻ ഷെയിൻ നിഗം
നടൻ ഷെയിൻ നിഗമിന് 2019 അത്ര എളുപ്പമായ വർഷമായിരുന്നില്ല. തിയേറ്ററുകളിൽ ചിത്രങ്ങൾ വൻ വിജയം നേടിയം നേടുമ്പോഴും വിവാദങ്ങളും വിമർശനങ്ങളും ഷെയിനെ തേടിയെത്തുകയായിരുന്നു. നിർമ്മാതാക്കളുടെ സംഘടനയും ഷെയിനും തമ്മിലുളള പ്രശ്നം മോളിവുഡിൽ വൻ ചർച്ച വിഷയമായിരുന്നു. വിലക്ക് എന്നുളള നടപടിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിച്ചേർന്നു.
എന്നാൽ താരത്തെ ചുറ്റിപ്പറ്റി നടക്കുന്ന വിഷയങ്ങളൊന്നും തന്നെ ഷെയിൻ ചിത്രങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഷെയിൻ നിഗം ചിത്രമാണ് വലിയ പെരുന്നാൾ. വിവാദങ്ങൾ പുകയുന്ന പശ്ചാത്തലത്തിലായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ ഇതൊന്നും ചിത്രത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ ഇനി പ്രേക്ഷകർക്ക് അറിയേണ്ടത് ഷെയിന്റെ ബാക്കി ചിത്രങ്ങളെ കുറിച്ചാണ്. തെറ്റുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് ഷെയിൻ നിഗം. സ്വകാര്യ എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

നിർമ്മാതാക്കളുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയുമെന്ന് ഷെയിൻ നിഗം. നിർമ്മാതാക്കളുമായുള്ള താരത്തിന്റെ പ്രശ്നം ഇപ്പോഴും മോളിവുഡിൽ പുകയുകയാണ് . ഈ അവസരത്തിലായിരുന്നു മാപ്പ് പറയാൻ തയ്യാറാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ഷെയിൻ നിലപാട് വ്യക്തമാക്കിയത്. എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ഉറപ്പായും ഞാൻ മാപ്പ് പറയും പരസ്യമായി തന്നെ പറയുകയും ചെയ്യും. മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമാണെങ്കിൽ മാപ്പ് പറഞ്ഞേക്കാം ഷെയിൻ കൂട്ടിച്ചേർത്തു.

ഷെയിനുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന്, അണിയറയിൽ ഒരുങ്ങുന്ന രണ്ട് ചിത്രങ്ങൾ ഉപേക്ഷിക്കുകയാണെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. കൂടാതെ ഈ ചിത്രങ്ങൾ വരുത്തിവെച്ച നഷ്ടം ഈടാക്കാൻ നിർമ്മാതാക്കളുടെ സംഘട നിയമ നടപടിയ്ക്ക് ഒരുങ്ങുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഖേദ പ്രകടിപ്പിച്ച് താരം രംഗത്തെത്തിയിരിക്കുന്നത്. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിർമ്മാതാക്കൾ ക്ഷമിക്കുമെന്നുള്ള പ്രതീക്ഷയാണ് ഉളളതെന്നും ഷെയിൻ നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

വിവാദങ്ങളും വിമർശനങ്ങളും ചൂട് പിടിക്കുമ്പോഴായിരുന്നു ഷെയിൻ നിഗം ചിത്രം വലിയ പെരുന്നാൾ തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ വിവാദങ്ങളും വിമർശനങ്ങളും ചിത്രത്തെ ഒരു തരത്തിൽ പോലു ബാധിച്ചിട്ടില്ല. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രെഫഷണൽ ഡാൻസറായിട്ടാണ് ഷെയിൻ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ വിജയം ഗംഭീരമായി ആഘോഷിക്കുകയാണ് ഷെയിനും അണിയറ പ്രവർത്തകരും. വലിയ പെരുന്നാൾ വിജയം തിയേറ്ററുകളിൽ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സേഷ്യൽ മീഡിയയിൽ വൈറലാണ്.

ഷെയിൻ നിഗമിന്റെ 25ാം പിറന്നളാണിന്ന്. കുടുംബത്തിനോടൊപ്പം വളരെ ലളിതമായിട്ടാണ് താരം പിറന്നാൾ ആഘോഷിച്ചത്. കേക്ക് മുറിയ്ക്കുന്നതിന്റേയും മറ്റും വീഡിയോ സമൂഹമാധ്യമങ്ങളുൽ വൈറലാണ്. പിറന്നാൾ ദിനത്തിൽ താരത്തിന് മികച്ച സമ്മാനമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. 1995 ഡിസംബർ 21 ആയിരുന്നു ഷെയിന്റെ ജനനം. പ്രിയ താരത്തിന് പിറന്നാൾ ആശംസ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications