പ്രസവ സമയത്ത് മരിക്കുന്ന സ്ത്രീക്ക് സ്വർഗം ഉറപ്പ്! അമ്മയെ വേദനിപ്പിക്കരുത്! മാതൃദിനത്തിൽ ഷാനിദ് അലി കുറിച്ചത്

ഷംന കാസിമിന്റെ ഭര്‍ത്താവും ബിസിനസുകാരനുമായ ഷാനിദ് അലി സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. മാതൃദിനത്തില്‍ അമ്മയ്ക്കും, ഭാര്യയ്ക്കും ആശം അറിയിച്ചുള്ള കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇരുവരുടേയും ഫോട്ടോയും കുറിപ്പിനൊപ്പമായി ചേര്‍ത്തിരുന്നു. ഓരോ അമ്മയും ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നത് വെറും 9 മാസം വയറ്റിൽ ചുമന്നതുകൊണ്ടല്ല. അവൾ അനുഭവിച്ച വേദനയും സഹനവും സ്നേഹവും കൊണ്ടാണ്. ഒരു കുഞ്ഞിനെ ഗർഭത്തിൽ ധരിച്ച് ഓരോ ദിവസവും ശരീരവേദനയും മാനസിക ബുദ്ധിമുട്ടുകളും സഹിച്ച്.

അവസാനം പ്രസവസമയത്ത് ഒരു അമ്മ അനുഭവിക്കുന്ന വേദന, മനുഷ്യൻ മരണസമയത്ത് ആത്മാവ് പിടിക്കുമ്പോൾ അനുഭവിക്കുന്ന അതികഠിന വേദനയോട് ഉപമിക്കപ്പെടുന്നതാണ്. അതുകൊണ്ടാണ് ഇസ്‌ലാം പറഞ്ഞത് പ്രസവ സമയത്ത് മരിക്കുന്ന സ്ത്രീക്ക് സ്വർഗം ഉറപ്പാണ്. അത്രയും വേദന സഹിച്ച് നമ്മെ ജനിപ്പിച്ചു. രാത്രികൾ ഉറങ്ങാതെ വളർത്തി. സ്വന്തം സന്തോഷങ്ങൾ പോലും ഉപേക്ഷിച്ച് നമ്മുടെ ജീവിതം മനോഹരമാക്കിയ നമ്മുടെ അമ്മമാരെ. ഒരു ഹാപ്പി മദേർസ് ഡേ എന്ന വാക്കിൽ മാത്രം ഒതുക്കരുത്.

Shanid Ali new post
Photo Credit: Shanid Ali / Instagram

ഇന്ന് മുതൽ ഓരോരുത്തരും ഒരു പ്രതിജ്ഞ എടുക്കൂ. "എന്റെ അമ്മയെ ഞാൻ ഒരിക്കലും ഒരു വാക്ക് കൊണ്ടുപോലും വേദനിപ്പിക്കില്ല. ഹാപ്പി മദേർസ് ഡേ. അമ്മയാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്നായിരുന്നു ഷാനിദ് കുറിച്ചത്. കുടുംബബന്ധം മുറിക്കുന്നവൻ നമ്മിൽപ്പെട്ടവനല്ല. മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം അവന്റെ മാതാപിതാക്കളാണ്.

നമ്മുടെ വിജയങ്ങളുടെ പിന്നിൽ ഒരുപാട് പ്രാർത്ഥനകൾ ഒളിഞ്ഞിരിക്കുന്നു. അതിൽ ഏറ്റവും ശക്തമായത് ഉമ്മയുടെ ദുആയാണ്. അല്ലാഹു നമ്മുടെ മാതാപിതാക്കൾക്ക് ദീർഘായുസ് നൽകട്ടെ. അവരുടെ പ്രാർത്ഥന ലഭിക്കുന്ന ഭാഗ്യശാലികളായ മക്കളായി നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നായിരുന്നു നേരത്തെ അദ്ദേഹം എഴുതിയത്.

Read more about: shmna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X