മോ​ഹൻലാൽ ഉയരത്തിലെത്തുമെന്ന് അന്നേ അറിയാം, എന്റെ പരാജയത്തിന് കാരണം; ശങ്കർ പറയുന്നു

കരിയറിലെ തന്റെ ഉയർച്ച താഴ്ചകളെക്കുറിച്ച് സംസാരിച്ച് നടൻ ശങ്കർ. തന്റെ സമകാലീനരായിരുന്ന മോഹൻലാലിന്റെയും മമ്മൂട്ടിയുടെ വിജയത്തെക്കുറിച്ചും ശങ്കർ സംസാരിച്ചു. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. ലാലിന്റെ (മോ​​​ഹൻലാൽ) വളർച്ചയിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. ലാലിനെ ഞാൻ തുട‌ക്കം മുതൽ കാണുന്നതാണ്. വെർസറ്റാലിറ്റി ഞാൻ മനസിലാക്കിയതാണ്. ഹ്യൂമർ ചെയ്യാൻ പറ്റുന്ന ആക്ടർക്ക് എന്തും ചെയ്യാം. മോഹൻലാൽ ഉയരങ്ങളിലെത്തുമെന്ന് എനിക്കന്നേ അറിയാം.

റൊമാൻസ് ആണ് ആളുകൾ എന്റെ തലയിൽ വെച്ചത്. റൊമാൻസ് തന്നെ ചെയ്ത് പോയ ആക്ടേർസുണ്ട്. ഞാൻ കുറേ മാറാൻ ശ്രമിച്ചു. സിനിമയിൽ നല്ല സമയമുണ്ടായിരുന്നു. പിന്നെ മോശം സമയം വരും. അത് അഭിമുഖീകരിച്ചേ പറ്റൂ. ഒരു കാലഘട്ടത്തിൽ ഹിറ്റുകളുണ്ടാക്കിയ സംവിധായകർക്ക് ഇന്ന് ഹിറ്റുണ്ടാക്കാൻ പറ്റുന്നില്ലല്ലോ. മമ്മൂക്കയുമായി ആദ്യം പരിചയമൊന്നുമില്ല. പടയോട്ടത്തിൽ അഭിനയിക്കുമ്പോൾ ആദ്യം സംസാരിച്ചില്ല. പിന്നെ പതുക്കെ മമ്മൂക്ക വളരെ ഫ്രണ്ട്ലിയാണ്. ആദ്യത്തെ മോൾ ഉണ്ടായ സമയത്ത് ഞങ്ങളെയൊക്കെ വിളിച്ചു.

Shankar

വളരെ സന്തോഷമായിരുന്നു അദ്ദേഹത്തിന് അന്ന്. പണ്ട് സംവിധായകരെ ആശ്രയിച്ചാണ് ഞങ്ങൾ ആക്ടേർസ് പോകുന്നത്. കഥയൊന്നും ചോദിക്കില്ല. പിന്നെ അത് മാറി വന്നു. സിനിമയിൽ എന്റെ തു‌ടക്കം ഞാനെപ്പോഴും ആലോചിക്കും. അന്നത്തെ വിജയം ഞാൻ പ്രതീക്ഷിച്ചതേയില്ല. ഉയർച്ച താഴ്ചകൾ എല്ലാവർക്കും ഉണ്ടാകും. ഇന്നും ഇവിടെ നിൽക്കുന്നു. എവിടെയെങ്കിലും തിരിച്ച് വരവുണ്ടാകും എന്ന് കരുതുന്നു. സങ്കടമില്ല. കാരണം ഞാനതിൽ നിന്നെല്ലാം മാറി നിന്നെന്നും ശങ്കർ പറയുന്നു.

More from Filmibeat

Read more about: shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X