‌എങ്ങനെ റൊമാന്റിക് ഹീറോയായെന്ന് ഭാര്യ ചോദിക്കും, മേനകയുടെ വിവാഹം കഴിഞ്ഞപ്പോൾ: ശങ്കർ

മലയാള സിനിമാ ലോകത്ത് സജീവമല്ലെങ്കിലും നടൻ ശങ്കറിനെ പ്രേക്ഷകർ മറന്നിട്ടില്ല. ഒരു കാലത്ത് അത്രയധികം തരം​ഗം സൃഷ്ടിച്ച നടനാണ് ശങ്കർ. തുടരെ ഹിറ്റുകളുമായി മുന്നേറിയ ശങ്കറിന് പക്ഷെ പിന്നീട് കരിയറിൽ വീഴ്ച സംഭവിച്ചു. ശങ്കറിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. ഭാര്യക്കൊപ്പം വിദേശത്താണ് നടൻ കഴിയുന്നത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ശങ്കറിപ്പോൾ. ബി​ഹെെന്റ്വവുഡ്സ് ടിവിയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

ജേർണി ഇങ്ങനെയായിരിക്കുെമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ഭാര്യ ലണ്ടനിലാണ്. അവൾക്ക് ഇങ്ങോട്ട് വരാൻ പറ്റില്ല. ഡാൻസ് സ്കൂൾ നടത്തുകയാണ് അവിടെ. 20-25 സ്കൂളുകൾ ഉണ്ട്. ഒരുപാട് സ്റ്റുഡന്റ്സ് ഉണ്ട്. അവൾക്ക് പെട്ടെന്ന് വരാനാകില്ല. അങ്ങനെ ഞാൻ ഷിഫ്റ്റ് ചെയ്യുകയായിരുന്നു. സിനിമകൾ വന്നാൽ എനിക്ക് യാത്ര ചെയ്യാം. മലയാളത്തിൽ കേരളോത്സവം 2009 എന്ന സിനിമ സംവിധാനം ചെയ്തു.

Shankar

ആ സമയത്ത് നാട്ടിൽ വന്ന് പോയിക്കൊണ്ടിരുന്നു. ഇടയ്ക്ക് അഭിനയിക്കും. ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ടെന്നും ശങ്കർ പറയുന്നു. എന്റേത് ലൗ മാര്യേജ് ആണ്. പക്ഷെ പിന്നീട് അറേഞ്ച് മാര്യേജായി. ഇദ്ദേഹത്തിന് എങ്ങനെ റൊമാന്റിക് ഹീറോ എന്ന പേര് വന്നു, ലെെഫിൽ റൊമാന്റിക്കേ അല്ലല്ലോയെന്ന് എന്റെ ഭാര്യ എപ്പോഴും പറയുമെന്നും ശങ്കർ പറയുന്നു.

Shankar

കരിയറിലുണ്ടായ ഉയർച്ച താഴ്ചകളെക്കുറിച്ചും ശങ്കർ തുറന്ന് സംസാരിക്കുന്നുണ്ട്. തുടരെ സിനിമകൾ ചെയ്തതാണ് കരിയറിനെ ബാധിച്ചതെന്നാണ് ശങ്കർ പറയുന്നത്. തുടരെ സിനിമകൾ ചെയ്ത് പ്രേക്ഷകർക്ക് കണ്ട് മടുപ്പായി. ഒന്നിന് പിറകെ ഒന്നായി താൻ സിനിമകൾ ചെയ്യുകയായിരുന്നെന്ന് ശങ്കർ പറയുന്നു. ശങ്കറിനെ ഒതുക്കിയതാണെന്ന വാദം സിനിമാ ലോകത്തുണ്ട്. ഒരിക്കൽ ഇതേക്കുറിച്ച് പ്രൊഡക്ഷൻ മാനേജർ മണക്കാട് രമേശ് സംസാരിച്ചിരുന്നു.

നടനെ ആരും ഒതുക്കിയതല്ലെന്ന് ഇദ്ദേഹം അന്ന് പറഞ്ഞു. ഇത്ര പാവത്താനാകാൻ പാടില്ല. അക്കാലത്ത് ഓരോരുത്തർക്കും ഓരോ ​ഗ്രൂപ്പായി. ഓരോരുത്തർക്കും ഓരോ കൺട്രോളറാണ്. ശങ്കർ ഒന്നിലും കൂടാതെ പോയി. അവസാനം ശങ്കർ കുറച്ച് ഡൗൺ ആയി. നടന് ചീത്ത സ്വഭാവങ്ങളൊന്നുമില്ല. എന്തുകൊണ്ടാണ് വീഴ്ച വന്നതെന്ന് ആർക്കും അറിയില്ലെന്നും അന്ന് മണക്കാട് രമേശ് പറഞ്ഞു. തന്റെ വീഴ്ചയ്ക്ക് കാരണമായി ശങ്കർ ആരെയും ഇതുവരെ കുറ്റപ്പെടുത്തിട്ടില്ല. ആ സമയത്തെ തന്റെ മാനേജറാണ് അവസരങ്ങൾ ഇല്ലാതാക്കിയതെന്ന വാദവും ശങ്കർ അം​ഗീകരിക്കുന്നില്ല. അഭിനയ രം​ഗത്ത് ശങ്കർ ഇപ്പോൾ സജീവമല്ല. പ്രിയ നടന്റെ തിരിച്ച് വരവ് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

More from Filmibeat

Read more about: shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X