പതിനെട്ടാം പടി ശബരിമലയില്‍ അല്ലേ, ഭീമാ പള്ളിയിലാണോ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍

നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തിലെത്തുന്ന ആദ്യ ചിത്രമാണ് പതിനെട്ടാം പടി. സിനിമയുടെ പേര് അനൗണ്‍സ് ചെയ്തതിന് പിന്നാലെ ശബരിമലയിലെ പതിനെട്ടാം പടിയുമായി ഇതിനെന്തേലും ബന്ധമുണ്ടോന്ന് ആരാധകര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത പുറത്ത് വന്നില്ല. ഇപ്പോഴിതാ സിനിമയില്‍ നിന്നും ലിറിക്കല്‍ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

എആര്‍ റഹ്മാന്റെ മരുമകനായ എഎച്ച് കാഷിഫ് സംഗീതമൊരുക്കിയ ബീമപള്ളി എന്ന് തുടങ്ങുന്ന ഗാനമാണ് പതിനെട്ടാം പടിയില്‍ നിന്നുമെത്തിയത്. നല്ല പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. എന്നാല്‍ പതിനെട്ടാം പടി ശബരിമലയില്‍ അല്ലേ, ഭീമാ പള്ളിയിലാണോ എന്ന സംശയവുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. അത് കയറുന്നവന്റെ മനസിലാണ് അയപ്പ എന്നും പറഞ്ഞ് ഇയാള്‍ക്കുള്ള മാസ് മറുപടിയുമായി സംവിധായകന്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം വൈറലാവുകയാണ്.

shankar-ramakrishnan

വിനായക് ശശി കുമാര്‍ വരികള്‍ ഒരുക്കിയ പതിനെട്ടാം പടിയിലെ സോംഗ് ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. അതിജീവനത്തിന്റെ കഥയുമായിട്ടെത്തുന്ന ചിത്രം ജൂണ്‍ അവസാനത്തോട് കൂടി റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. മമ്മൂട്ടി മുഴുനീള കഥാപാത്രത്തില്‍ അല്ലെങ്കിലും അതിഥി വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

 pathinettam-padi

മമ്മൂട്ടിയ്ക്കൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്സ്, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, പ്രിയ ആനന്ദ്, മാലാ പാര്‍വ്വതി, സാനിയ അയ്യപ്പന്‍, മുത്തുമണി, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ 60 ല്‍ അധികം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് പതിനെട്ടാം പടി നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X