നടിമാരിലെ മമ്മൂട്ടിയാണോ? ശാന്തി കൃഷ്ണയുടെ രണ്ടാം വരവിലെ മാറ്റം, താനൊരു ദുഃഖപുത്രിയല്ലെന്ന് നടി

ഒരു കാലത്ത് ദുഃഖപുത്രി ഇമേജില്‍ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു ശാന്തി കൃഷ്ണ. ശാന്തി അഭിനയിക്കുന്ന സിനിമകളെല്ലാം കരച്ചിലും പിഴിച്ചിലുമൊക്കെയുള്ള കഥാപാത്രങ്ങള്‍ ആയിരുന്നു എന്നതാണ് ഈ പേരിന് പിന്നില്‍. എന്നാല്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയിച്ച് തുടങ്ങിയപ്പോള്‍ ആ ഇമേജ് ഓക്കെ മാറി മറിഞ്ഞു.

ഞണ്ടുകളുടെ നാട്ടിലൊരിടവേള എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയിച്ച് തുടങ്ങിയ ശാന്തി തിരിച്ച് വരവ് ഇത്രയും സ്വീകാര്യത നല്‍കുമെന്ന് കരുതിയില്ലെന്ന് പറയുകയാണ്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ വിശേഷങ്ങള്‍ ഓരോന്നായി ശാന്തി വിവരിച്ചത്.

ശാന്തി കൃഷ്ണയുടെ വാക്കുകളിലേക്ക്

മടങ്ങി വരവില്‍ ഇത്രയും സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ല. ഞണ്ടുകളുടെ നാട്ടിലേക്ക് അവസരം വന്നപ്പോള്‍ അത്ഭുതമായിരുന്നു. സിനിമയിലേക്ക് തിരിച്ച് വരുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ഷീല ചാക്കോ എന്ന വളരെ ശക്തമായ കഥാപാത്രം കിട്ടിയത് തന്നെ ഭാഗ്യമാണ്. ആ സിനിമ അത്രയും നല്ലതായത് കൊണ്ട് പ്രേക്ഷകരും സ്വീകരിച്ചു. പിന്നെയും സിനിമകള്‍ തേടി വരുന്നു. സിനിമയിലൂടെ ജീവിതത്തെ തിരിച്ച് പിടിക്കുകയാണോന്ന് പറയാന്‍ പറ്റില്ല. ഒരു മോശം സമയത്ത് സിനിമ എന്നെ കൈപിടിച്ച് കയറ്റിയതാണ്. അതുകൊണ്ട് തന്നെ സിനിമാലോകത്തോട് ഒരുപാട് നന്ദിയുണ്ട്. അവര്‍ തരുന്ന സ്‌നേഹവും ബഹുമാനവും അനുഭവിക്കുമ്പോള്‍ ആ ബന്ധം ഇതുവരെ പോയിട്ടില്ലെന്ന് മനസിലാകുന്നുണ്ട്.

ശാന്തി കൃഷ്ണയുടെ വാക്കുകളിലേക്ക്

നടിമാരിലെ മമ്മൂക്കയാണ് ശാന്തി എന്ന ചോദ്യത്തിന് വളരെ രസകരമായിട്ടായിരുന്നു നടി മറുപടി പറഞ്ഞത്. ' അയ്യോ മമ്മൂക്കയുമായൊന്നും താരതമ്യ പെടുത്താനേ പറ്റില്ല. അദ്ദേഹം എവര്‍ഗ്രീനാണ്. പക്ഷേ ആ കമന്റ് വലിയൊരു അഭിനന്ദനവുമാണ്. സിനിമയിലെ വിവാദങ്ങളിലേക്ക് മനഃപൂര്‍വ്വം പോകാറില്ല. ചില സാഹചര്യങ്ങളില്‍ ആരെയെങ്കിലും സഹായിക്കേണ്ടി വന്നാല്‍ സഹായിക്കും. സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താതിരിക്കാനാണ് മക്കള്‍ക്ക് നല്‍കുന്ന ഉപദേശങ്ങളിലൊന്ന്. പരസ്പരം ബഹുമാനിക്കുക. വിവാഹം കഴിഞ്ഞാല്‍ ഭാര്യയെ ബഹുമാനിക്കണമെന്ന് മോനോട് പ്രത്യേകം പറയാറുണ്ട്. സ്ത്രീയും പുരുഷനും ജീവിത പങ്കാളിയെ ബഹുമാനിക്കണമെന്നും ശാന്തി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X