മക്കൾക്ക് എന്നെ കുറിച്ച് അറിയില്ലായിരുന്നു, വൈകിയാണ് അത് അറിഞ്ഞത്, തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ
മലയാളി പ്രേക്ഷകരുടെ എവർഗ്രീൻ താരമാണ് ശാന്തികൃഷ്ണ . സിനിമയിൽ നിന്ന് വിട്ട് നിന്ന കാലത്തും ശാന്തി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലും നടി സജീവമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂട ശക്തമായി വീണ്ടും മലയാളത്തിലേയ്ക്ക് മടങ്ങി വരുകയായിരുന്നു. ആദ്യ കാലത്ത് കണ്ട് ആ ശാന്തി കൃഷ്ണയെ ആയിരുന്നില്ല ഞണ്ടിൽ കണ്ടത്. ഒരു ന്യൂജെൻ അമ്മയെ ആയിരുന്നു.
ഇരു കൈകളും നീണ്ടിയാണ് ശാന്തികൃഷ്ണയെ പ്രേക്ഷകർ സ്വീകരിച്ചത്. ഒരു കാലത്ത് പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നടിയെ നെഞ്ചിലേറ്റിയിരുന്നു. എന്നാൽ ശാന്തിയുടെ മക്കൾക്ക് അറിയില്ലായിരുന്നു അമ്മ ഇത്രയും വലിയ നടി ആയിരുന്നു എന്നത്. ഇപ്പോഴിത ആ രസകരമായ സംഭവം തുറന്ന് പറയുകയാണ് താരം. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

വിവാഹ ശേഷം സിനിയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ശാന്തി കൃഷ്ണ. പിന്നീട് കുഞ്ഞുങ്ങൾ ജനിച്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും മടങ്ങി എത്തിയത്. അവർ എന്റെ പഴയ സിനിമകൾ ഒന്നും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ താൻ ഒരു നടിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. പുറത്ത് പോകുമ്പോൾ ആളുകൾ വന്ന് ഫോട്ടോ എടുക്കുമായിരുന്നു. അപ്പോൾ മക്കൾ ഇതിന കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴാണ് താൻ സിനിമയിൽ അഭിനയിച്ചിട്ടുള്ളതിനെ കുറിച്ച് അവർ അറിഞ്ഞത്..

മക്കൾ തന്റെ നല്ലൊരു വിമർശകർ കൂടിയാണെന്നും ശാന്തി കൃഷ്ണ പറഞ്ഞു. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണ് അവർ മുഴുവനായി കണ്ട എന്റെ ചിത്രം. തിയേറ്ററിൽ പോയി ഞങ്ങൾ ഒരുമിച്ചായിരുന്നു സിനിമ കണ്ടത്. അവർക്ക് അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. നന്നായിട്ടുണ്ടെന്ന് അഭിപ്രായവും പറഞ്ഞു. പേരായ്മകളെ കുറിച്ചും ഇവർ പറയാറുണ്ട്. തന്റെ നല്ലൊരു വിമർശകർ കൂടിയാണ് മക്കൾ -ശാന്തി അഭിമുഖത്തിൽ പറഞ്ഞു. പണ്ടത്തെ തന്റെ ചിത്രങ്ങൾ ടിവിയിൽ വരുമ്പോൾ ഇതാണ് അമ്മ എന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും നടി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
Recommended Video

സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും താനൊരു ന്യൂജെൻ അമ്മയാണെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. കാരണം എന്റെ മക്കൾ പുതിയ കാലത്ത് ജീവിക്കുന്നവരാണ്. അവരോടൊപ്പം പിടിച്ച് നിൽക്കണമെങ്കിൽ ഒരു ന്യൂജെൻ അമ്മയായെ പറ്റുകയുളളൂ. സിനിമയിലും ന്യൂജെൻ അമ്മയായിട്ടാണ് ശാന്തി എത്തിയത് . ഈ റോളുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള അമ്മയായിട്ടായിരുന്നു രണ്ടാം വരവിൽ ശാന്തി എത്തിയത്.

അമ്മ കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാൻ താൽപര്യമില്ലെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. അത് ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ തൃപ്തി നൽകില്ല. അമിതാഭ് ബച്ചൻ ചെയ്യുന്നത് പോലെ ശക്തമായ വേഷങ്ങൾ ലഭിച്ചാൽ ഗംഭീരമാകും.ഇന്നത്തെ ട്രെന്റ് വെച്ച് നോക്കിയാൽ കോമഡിയ്ക്കൊക്കെ പ്രാധാന്യം നൽകുന്ന ചിത്രങ്ങളാണ് അധികവും പുറത്തു വരുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കുറവാണ്. പിന്നെ സിനിമയിൽ ഒന്നും പ്ലാൻ ചെയയാറില്ല. ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടുമെന്ന് വിചാരിക്കുന്നു. അതിനായി പ്രാർഥിക്കുന്നു-ശാന്തി കൃഷ്ണ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











