രണ്ട് ഡിവോഴ്സ്, എന്നെ കണ്ട് പഠിക്കരുതെന്ന് മക്കളോട് പറയും, അത്തരം ആളുകളിൽ നിന്നും ഓടണം: ശാന്തി കൃഷ്ണ

കരിയറിലുടനീളം ശ്ര​ദ്ധേയ റോളുകൾ ചെയ്ത നടിയാണ് ശാന്തി കൃഷ്ണ. അതേസമയം ജീവിതത്തിൽ പല വിഷമങ്ങളും ശാന്തികൃഷ്ണയ്ക്കുണ്ടായിട്ടുണ്ട്. രണ്ട് വിവാഹബന്ധങ്ങളാണ് ശാന്തി കൃഷ്ണയുടെ ജീവിതത്തിലുണ്ടായത്. നടൻ ശ്രീനാഥായിരുന്നു ആദ്യ ഭർത്താവ്. 1984 ൽ വിവാഹം ചെയ്ത ഇരുവരും 1995 ൽ വിവാഹമോചിതരായി. പ്രശ്ന കലുഷിതമായിരുന്നു ഈ വിവാഹ ബന്ധം. പിന്നീട് നടി രണ്ടാമത് വിവാഹം ചെയ്തു. സ​ദാശിവ ബജോർ എന്നായിരുന്നു രണ്ടാം ഭർത്താവിന്റെ പേര്. 1998 ലായിരുന്നു വിവാഹം. 2016 ൽ ഈ ബന്ധവും വേർപിരിയേണ്ടി വന്നു. തിരക്കുള്ള നടിയായിരുന്ന ശാന്തികൃഷ്ണ രണ്ടാം വിവാഹത്തോടെ വീട്ടമ്മയായി ഒതുങ്ങി. ബഹുമാനം ലഭിക്കാത്ത ഈ ബന്ധത്തിൽ നിന്നും ശാന്തി കൃഷ്ണ പുറത്ത് വരികയായിരുന്നു. രണ്ട് മക്കളാണ് ഈ വിവാഹബന്ധത്തിലുള്ളത്.

എന്റെ അനുഭവങ്ങൾ വെച്ച് പറയാറുണ്ട്. എന്നിൽ നിന്നും പഠിക്കരുതെന്ന് ഞാൻ മക്കളോട് പറയാറുണ്ട്. കാരണം എന്റെ റിലേഷൻഷിപ്പുകളൊന്നും ശരിയായിട്ടില്ല. എന്നെ കണ്ട് എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് മാത്രം പഠിച്ചാൽ മതി. രണ്ട് കല്യാണം കഴിഞ്ഞു, രണ്ടും ഡിവോഴ്സായി. അതുകൊണ്ട് നിങ്ങൾ പങ്കാളിയെ കണ്ടുപി‌ടിക്കുമ്പോൾ വളരെയധികം ശ്രദ്ധിച്ച് കല്യാണം കഴിച്ചാൽ മതി എന്നാണ് ഞാൻ മക്കളോട് പറയാറ്. കല്യാണം മക്കൾക്ക് വേണ്ട. കാരണം അവർ ഒരുപാട് കാര്യങ്ങൾ കണ്ടു.

Shanthi Krishna

ആ പ്രായത്തിൽ തന്നെ അവർക്ക് പക്വത വന്നു. അപ്പോൾ എനിക്ക് പേടിയില്ല. കുറച്ചൊക്കെ ട്രസ്റ്റ് ഇഷ്യൂകൾ വരു. പ്രത്യേകിച്ചും മകൾക്ക്. അവൾക്ക് ഓരോരുത്തരെ വിശ്വസിക്കാൻ വലിയ പാടായിട്ടുണ്ട്. ഇന്നത്തെ പിള്ളേർ വളരെ സ്മാർട്ട് ആണ്. പ്രധാനമായും പരസ്പര ബഹുമാനം വേണം. അതുണ്ടോയെന്ന് ആദ്യം നോക്കുക. നിങ്ങളും അതേ മനുഷ്യരാണ്, ഫീലിം​ഗ്സ് ഉണ്ടാകുമെന്ന് മനസിലാക്കണം. ഫ്രീഡം തരണം. ഭാര്യയെന്നാൽ കൺട്രോൾ ചെയ്യാം എന്നൊക്കെ കരുതുന്ന ആളുടെ അടുത്ത് നിന്നും ഓടിപ്പോകാൻ താൻ പറയുമെന്നും ശാന്തികൃഷ്ണ പറയുന്നു. സുഹൃത്തുക്കളെ പോലെയാണ് മക്കൾ എന്നോട് സംസാരിക്കാറ്. അമ്മയാണ് ഞാനെന്ന് ഇടയ്ക്കൊക്കെ ഞാൻ പറയും. എല്ലാ കാര്യവും അവർ തന്നോട് പങ്കുവെക്കുമെന്നും ശാന്തികൃഷ്ണ പറയുന്നു.

വിവാഹശേഷമെടുത്ത ഇടവേളയ്ക്ക് ശേഷം വിഷ്ണുലോകം, നയം വ്യക്തമാക്കുന്നു, എന്നും നന്മകൾ എന്നീ സിനിമകളിലൂടെ ശക്തമായ തിരിച്ച് വരവാണ് ശാന്തിപ്രിയ നട‌ത്തിയത്. തന്റെ ജീവിതത്തിലെ മോശം സമയത്തായിരുന്നു ആ തിരിച്ച് വരവെന്ന് ശാന്തികൃഷ്ണ പറയുന്നു. തിരിച്ച് വരാൻ എനിക്ക് ഉദ്ദേശമില്ലായിരുന്നു. വളരെ മോശം സാഹചര്യത്തിലാണ് ഞാനന്ന്. ഡിപ്രഷനിലായിരുന്നു.

Shanthi Krishna

എന്നെക്കൊണ്ട് പറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്. അഭിനയമൊക്കെ മറന്നു. ബാലചന്ദ്ര മേനോൻ സംസാരിച്ചു. മമ്മൂക്ക വിളിച്ചു. ഇപ്പോഴത്തെ സിറ്റുവേഷനിൽ ശാന്തി വന്ന് നോക്കെന്ന് പറഞ്ഞു. ഉറപ്പില്ലാതെ പോയതാണ്. ഒരു ഡയലോ​ഗ് തന്നപ്പോൾ ചെയ്തു. അങ്ങനെ ആത്മവിശ്വാസം വന്നു. ജീവിതത്തിലെ വിഷമങ്ങൾ ആ കഥാപാത്രം ചെയ്യുമ്പോൾ ഉപകരിച്ചെന്നും ശാന്തി കൃഷ്ണ പറഞ്ഞു. രണ്ടാമത്തെ വിവാഹ ബന്ധം പിരിഞ്ഞ ശേഷം ന‌ടത്തിയ തിരിച്ച് വരവിൽ ചെയ്ത് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയാണ് ശാന്തി കൃഷ്ണ ചെയ്തത്. ഈ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് വിവാഹങ്ങൾക്ക് ശേഷവും ഇടവേള വന്നെങ്കിലും പിന്നീട് തിരിച്ചെത്തി കരിയറിൽ ശാന്തി കൃഷ്ണ വീണ്ടും സജീവമാകാൻ ശാന്തി കൃഷ്ണയ്ക്ക് സാധിച്ചു.

More from Filmibeat

Read more about: shanthi krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X