കുഞ്ഞിനെ നഷ്ടമായി, ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് ശാന്തി കൃഷ്ണ, ശ്രീനാഥിനെ പിന്നെ നേരില്‍ കണ്ടിട്ടില്ല

'മുംബൈ ജീവിതത്തില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ശ്രീനാഥിന്റെ വീട്ടിലെ ജീവിതം. എന്നാല്‍ ആ മാറ്റം എനിക്ക് വേഗം ഉള്‍ക്കൊളളാന്‍ കഴിഞ്ഞുവെന്ന് പറഞ്ഞു കൊണ്ടാണ് നടന്‍ ശ്രീനാഥുമായുള്ള ജീവതത്തെ കുറിച്ച് ശാന്തി കൃഷ്ണ മനസ് തുറന്നത്. വീട്ടുകാര്‍ക്ക് അധികം താല്‍പര്യമില്ലാത്ത വിവാഹമായിരുന്നു ഞങ്ങളുടേത്. ആദ്യത്തെ കുറച്ച് നാള്‍ സിനിമയില്‍ കാണുന്നത് പോലെയായിരുന്നു ജീവിതം. എന്നാല്‍ പിന്നീട് സ്ഥിതി മാറി'; ശാന്തി മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഭൂതകാലത്തെ കുറിച്ച് പറഞ്ഞ് തുടങ്ങി.

ഒരുപാട് ആഗ്രഹങ്ങളോടെയാണ് ശാന്തികൃഷ്ണ ശ്രീനാഥിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്. എന്നാല്‍ സ്വപ്‌നം കണ്ടതായിരുന്നില്ല ജീവിത്തില്‍ പിന്നീട് നേരിടേണ്ടി വന്നത്. ഇത് ശാന്തിയെ അടിമുടി മാറ്റി. ശാന്തി സംസാരിക്കുമ്പോള്‍ ശബ്ദത്തിലും മുഖത്തിലും അത് വ്യക്തമായിരുന്നു. ആദ്യം മുതല്‍ അവസാനം വരെ അത് നിഴലിക്കുകയും ചെയ്തിരുന്നു.

വിവാഹം

19ാം വയസിലായിരുന്നു ശ്രീനാഥിന്‌റെ കയ്യും പിടിച്ച് മുംബൈയില്‍ നിന്ന് നാട്ടിലേയ്ക്ക് വരുന്നത്. ശ്രീനാഥിന്റെ ജാതിയും ജോലിയുമൊക്കെ വീട്ടില്‍ പ്രശ്‌നമായിരുന്നു. ബ്രഹ്‌മണനല്ലാത്ത ആളാണെങ്കില്‍ കൂടിയും അതേ രീതിയില്‍ തന്നെ ഞങ്ങള്‍ വിവാഹിതരായി. വീട്ടുകാരുടെ എതിര്‍പ്പിലും ശ്രീനാഥിന്റെ കാര്യത്തില്‍ ഉറച്ച് തന്നെ നിന്നു. ഇതുപോലെ തന്നെയായിരുന്നു പ്രണയത്തിന്റെ കാര്യത്തിലും' മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെ നടി തുടര്‍ന്നു. അന്നത്തെ ദൃഢത വര്‍ഷങ്ങള്‍ക്കിപ്പുറവുംശാന്തിയുടെ വാക്കുകളിലും മുഖത്തും പ്രകടമായിരുന്നു.

ജീവിതം മാറിയത്

മുംബൈയില്‍ നിന്ന് നാട്ടിലേയ്ക്കുളള മാറ്റം തനിക്ക് പെട്ടെന്ന് തന്നെ ഉള്‍ക്കൊള്ളാന്‍ പറ്റിയെന്ന് മുഖത്ത് യാതൊരു ഭാവ വ്യത്യാസമുമില്ലാതെ ശാന്തി കൃഷ്ണ പറഞ്ഞു. അഭിനേത്രിയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ കുടുംബിനിയായി മാറുകയായിരുന്ന. രാവിലെ എഴുന്നേറ്റ് കുളിച്ച് മുണ്ടും ഉടുത്ത അമ്പലത്തില്‍ പോവുക, എന്നിങ്ങനെ ഏകദേശം സിനിമയില്‍ കാണുന്നത് പോലെയായിരുന്നു ജീവിതം. വളരെ നല്ല രീതിയിലായിരുന്നു ജീവിതം മുന്നോട്ട് പോയത്. എന്നാല്‍ ഞങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് എത്തിയതോടെ ജീവിതം ആകെ മാറി- പെട്ടെന്ന് ശാന്തികൃഷ്ണയുടെ ശബ്ദം കടുത്തു.

വിവാഹമോചനത്തിന് കാരണം

19ാം വയസിലായിരുന്നു വിവാഹം.12 വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് പിരിഞ്ഞത്. ഇതിനിടയ്ക്ക് വേദനപ്പിക്കുന്ന പല സംഭവങ്ങളും ഞങ്ങള്‍ക്കിടയിലുണ്ടായി, അല്‍പം ഇടറിയ സ്വരത്തില്‍ ശാന്തി തുടര്‍ന്ന്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ തന്നെ ശബ്ദത്തില്‍ ആ പഴയ പവര്‍ നടി തിരിച്ചു പിടിക്കുകയായിരുന്നു.

കുഞ്ഞിന്റെ വിയോഗം ഞങ്ങളെ രണ്ട് പേരേയും ആ സമയത്ത് വല്ലാതെ തളര്‍ത്തിയിരുന്നു. ഡിപ്രഷനിലേയ്ക്ക് ചെന്ന് വീഴുകയായിരുന്നു, ശാന്തി മുഖത്ത് ഒരു ചെറിയ ചിരി സൃഷ്ടിച്ചു കൊണ്ട് പറഞ്ഞു. എന്നാല്‍ ആ ചിരിയില്‍ ശാന്തിയുടെ വേദന പ്രകടമായിരുന്നു.

ശ്രീനാഥില്‍ നിന്ന് കേള്‍ക്കേണ്ടി വന്ന പലതും വലിയ വിഷമം ഉണ്ടാക്കിയെന്നും നടി ശ്രീകണ്ഠന്‍ നായരോട് മനസ് തുറന്ന്. ഫ്‌ളവേഴ്‌സ് ഒരു കോടിയിലായിരുന്നു തന്‌റെ ഭൂതകാലം പങ്കുവെച്ചത്.

ഡിവോഴ്‌സിന് ശേഷം പിന്നീട് ശ്രീനാഥിനെ കാണാനോ സൗഹൃദം തുടരാനോ ശ്രമിച്ചിട്ടില്ലെന്നും ശാന്തി അതിനെ കുറിച്ച് പറഞ്ഞ് നിര്‍ത്തി.

രണ്ടാം വിവാഹം

എന്നാല്‍ അപ്പോഴും ശാന്തികൃഷ്ണയുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ തീർന്നില്ല. സംഭവിച്ചത് തന്നെ വീണ്ടും ആവർത്തിച്ചു.

'എല്ലാം അറിഞ്ഞു കൊണ്ടാണ് അയാള്‍ ജീവിതത്തിലേയ്ക്ക് കടന്ന് വന്നത്. എന്റെ
ജീവിതത്തില്‍ സംഭവിച്ച എല്ലാം കാര്യങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍ അവിടെ വില്ലനായത് ഈഗോയും തെറ്റിദ്ധാരണയുമായിരുന്നു'; രണ്ടാം വിവാഹത്തെ കുറിച്ച് ശാന്തി കൃഷ്ണ പറഞ്ഞു.

വിവാഹമോചനം

'18 വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു അത്. രണ്ട് കുഞ്ഞുങ്ങളെ തനിക്ക് നല്‍കി. ഇപ്പോള്‍ അദ്ദേഹം വേറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു'; ഒരു പുഞ്ചിരിയോടെ പ്രിയപ്പെട്ട താരം പറഞ്ഞു.

ആ ചിരിയില്‍ ശക്തയായ സ്ത്രീയേയും അതുപോലെ ഒരു പവര്‍ഫുള്‍ അമ്മയേയും കാണാമയിരുന്നു.

'മക്കള്‍ക്ക് ഇപ്പോഴും അച്ഛനുമായി ബന്ധമുണ്ട് അവര്‍ പരസ്പരം സംസാരിക്കാറുണ്ട്'; ശാന്തി കൃഷ്ണ ജീവിതകകഥ പറഞ്ഞ് അവസാനിപ്പിച്ചു.

More from Filmibeat

Read more about: santhi krishna sreenath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X