പെട്ടെന്നാെരു ദിവസം ശ്രീനാഥ് അങ്ങനെ പറഞ്ഞപ്പോൾ ഉൾക്കാെള്ളാനായില്ല, പിരിയാൻ തീരുമാനിച്ചപ്പോൾ: ശാന്തി കൃഷ്ണ

നടി ശാന്തി കൃഷ്ണയുടെ ജീവിതത്തിൽ വിഷമകരമായ ചില ഘട്ടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. രണ്ട് വിവാഹബന്ധങ്ങളാണ് ശാന്തി കൃഷ്ണയുടെ ജീവിതത്തിലുണ്ടായത്. നടൻ ശ്രീനാഥായിരുന്നു ആദ്യ ഭർത്താവ്. 1984 ൽ വിവാഹം ചെയ്ത ഇരുവരും 1995 ൽ പിരിഞ്ഞു. ഈ ബന്ധം പിരിയേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി. വൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ ഓർമകൾ പങ്കുവെച്ചത്.

അന്നത്തെ പ്രായത്തിൽ ഇന്നത്തെ പിള്ളേരെ പോലെ ബുദ്ധിയില്ലായിരുന്നു. ഒരുപാട് തെറ്റായ തീരുമാനങ്ങൾ ഞാൻ എടുത്തിട്ടുണ്ട്. എന്റെ പ്രകൃതം അങ്ങനെയായിരുന്നു. വേണമെന്ന് തോന്നിയാൽ വേണം. ജീവിതത്തിന്റെ സീരിയസ്നെസ് മനസിലാക്കാനുള്ള പ്രായമായിരുന്നില്ല. ഇന്നത്തെ കാലത്ത് 20-21 വയസിൽ പെൺകുട്ടികൾ വിവാഹം ചെയ്യുന്നത് ചിന്തിക്കാൻ പറ്റില്ല. അന്നൊക്കെ പ്രണയിച്ചാൽ അവരെ കല്യാണം കഴിക്കണം എന്നായിരുന്നു എനിക്ക്. ഞാൻ കൂടുതൽ ചിന്തിച്ചില്ലെന്ന് തോന്നുന്നെന്ന് നടി പറയുന്നു.

Shanthi Krishna

ശ്രീനാഥുമായി പിരിയാൻ തീരുമാനിച്ചത് താനല്ലെന്നും ശാന്തി കൃഷ്ണ പറയുന്നു. പെട്ടെന്നൊരു ​ദിവസം എനിക്ക് ശരിയാകുന്നില്ലെന്ന് ശ്രീനാഥ് പറഞ്ഞു. 12 വർഷത്തിന് ശേഷമാണ് പറയുന്നത്. ആ 12 വർഷം ജീവിതത്തിലെ കയറ്റിറക്കങ്ങൾ കണ്ടതാണ്. പെട്ടെന്ന് നീ എന്റെ സങ്കൽപ്പത്തിലെ ഭാര്യയല്ലെന്ന് പറയുമ്പോൾ അത് ഉൾക്കൊള്ളാൻ പറ്റില്ല.

എല്ലാം ഫിൽമി സ്റ്റെെലിലാണ് എന്റെ ജീവിതത്തിൽ നടന്നത്. ഒരുപാട് ഫ്രണ്ട്സ് കൗൺസിലിം​ഗ് ചെയ്യാൻ നോക്കി. പക്ഷെ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നെ അങ്ങനെ ഒരാളുടെ കൂടെ ജീവിച്ചിട്ടും നമുക്ക് കാര്യമില്ല. മ്യൂചലായി തീരുമാനിച്ച് പിരിഞ്ഞതാണ്. മോശമായി ഡിവോഴ്സ് ആയതല്ല. ഡിവോഴ്സിന് ശേഷം പിന്നെ കണ്ടിരുന്നില്ല. പുള്ളി വേറെ കല്യാണം കഴിച്ച് കുട്ടികളായി. രണ്ടാമത്തെ വിവാഹവും തന്റെ ഇഷ്ടപ്രകാരം നടന്നതെന്ന് ശാന്തി കൃഷ്ണ പറയുന്നു. 18 വർഷമായിരുന്നു ആ വിവാ​ഹ ജീവിതം. ആ ബന്ധത്തിലാണ് രണ്ട് മക്കളുണ്ടായതെന്നും ശാന്തി കൃഷ്ണ ചൂണ്ടിക്കാട്ടി. സ​ദാശിവ ബജോർ എന്നായിരുന്നു രണ്ടാം ഭർത്താവിന്റെ പേര്. 1998 ലായിരുന്നു വിവാഹം.

Shanthi Krishna  Sreenath

സ്‌ട്രോങായാലും മനസിൽ എവിടെയോ പോറൽ ഉണ്ട്. ചില സമയത്ത് വിഷമഘട്ടത്തിൽ നമ്മുടെ ശരീരം ഇമ്മ്യൂൺ സിസ്റ്റം കവർ ചെയ്യുന്നത് പോലെയായിരിക്കും. വളരെ ഇന്റൻസായ സംഭവങ്ങൾ വന്നാലും ചിലപ്പോൾ ഒന്നും തോന്നില്ല. മരവിച്ചത് പോലെയായിരിക്കും. പ്രശ്നങ്ങൾ വന്ന സമയത്ത് ആ ഒരു ഫീലാണ് എനിക്ക് പല സമയത്തുമുണ്ടായത്. വളരെ വലിയ വേദനയുള്ള സമയത്തും ഞാൻ കരഞ്ഞിട്ടില്ല.

അന്ന് ആൾക്കാർ വിചാരിക്കുന്നത് വളരെ സ്ട്രോങാണ്, അവരത് കെെകാര്യം ചെയ്തു എന്നാണ്. പക്ഷെ അങ്ങനെയല്ല. ആ സമയത്ത് ഞാൻ കരഞ്ഞിരുന്നില്ലെങ്കിൽ വീണ്ടുമൊരു തെറ്റ് ചെയ്യില്ലായിരുന്നു. എടുത്ത് ചാട്ടമായി തോന്നി. 20 വയസിലൊന്നും കല്യാണം കഴിക്കേണ്ടായിരുന്നു. നമ്മളെടുക്കുന്ന ചോയ്സുകളാണ് ജീവിതത്തിലെ തീരുമാനങ്ങളാകുന്നത്. ഇപ്പോൾ അതേക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല. പക്ഷെ തന്റെ അനുഭവങ്ങൾ മറ്റുള്ളവർക്ക് പാഠമാകുമെന്നും ശാന്തി കൃഷ്ണ പറയുന്നു.

രണ്ട് വിവാഹ ബന്ധങ്ങൾ തകർന്ന് മാനസികമായി തകർന്ന ഘ‌ട്ടത്തിലും കരിയറിൽ ശക്തമായ തിരിച്ച് വരവ് നടത്താൻ ശാന്തി കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്തിടെയാണ് ശാന്തി കൃഷ്ണ ബാം​ഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് താമസം മാറിയത്. അഭിനയ രം​ഗത്ത് ശാന്തി കൃഷ്ണ ഇന്ന് സജീവമാണ്. അഭിനയ രം​ഗത്തേക്ക് വന്ന കാലം മുതൽ ഇപ്പോൾ വരെ ശ്രദ്ധേയ റോളുകൾ ചെയ്യാൻ ശാന്തി കൃഷ്ണയ്ക്ക് സാധിക്കുന്നു.

More from Filmibeat

Read more about: shanthi krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X