ഡോക്ടർ വരാൻ വെെകി, ആദ്യത്തെ കുഞ്ഞ് മരിച്ചു, ഞാൻ കരഞ്ഞില്ല, അന്ന് സംഭവിച്ചത്; തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ
സിനിമാ ലോകത്ത് ചർച്ചയായ താര വിവാഹമായിരുന്നു ശാന്തി കൃഷ്ണയുടേതും ശ്രീനാഥിന്റേയും. പ്രണയത്തിച്ച് വിവാഹം ചെയ്ത ഇരുവരും പിന്നീട് വേർപിരിയുകയാണുണ്ടായത്. 1984 ലായിരുന്നു വിവാഹം 1995 ൽ ഇവർ പിരിഞ്ഞു. രണ്ട് പേരും രണ്ട് ജീവിതങ്ങളിലേക്കും കടന്നു. ശ്രീനാഥിനും ശാന്തി കൃഷ്ണയ്ക്കും ഒരു കുഞ്ഞ് ജനിച്ചതാണ്. എന്നാൽ ജനിച്ച് അധികം വെെകാതെ കുഞ്ഞ് മരിച്ചു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ശാന്തി കൃഷ്ണ. വൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് നടി തുറന്ന് സംസാരിച്ചത്.
ആദ്യത്തെ കുട്ടി മരിച്ചതറിഞ്ഞപ്പോഴും താൻ മരവിച്ചത് പോലെയായിരുന്നെന്ന് ശാന്തി കൃഷ്ണ പറയുന്നുണ്ട്. പെൺകുട്ടിയായിരുന്നു. ശ്രീനാഥിനെ വിവാഹം ചെയ്ത സമയത്ത്. അന്ന് എനിക്ക് 26 വയസോ മറ്റോ ആണ്. കുഞ്ഞിന്റെ മുഖം കണ്ടിരുന്നു. അവൾ ഓക്കെയായിരുന്നു. നോർമൽ ബർത്തായിരുന്നു. പിന്നീട് ഞാൻ അറിഞ്ഞത് ഡോക്ടർ വരാൻ കുറച്ച് വെെകി എന്നാണ്.

കുഞ്ഞിനെ ഇൻക്യൂബേറ്ററിലേക്ക് മാറ്റി, മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നു എന്ന് പറഞ്ഞു. അവർ വന്നപ്പോൾ പോയി അല്ലേ എന്ന് ഞാൻ ചോദിച്ചു. അന്ന് ഞാൻ കരഞ്ഞിട്ടേയില്ല. കുറച്ച് ദിവസങ്ങൾ ഞാൻ കരഞ്ഞില്ലെന്ന് തോന്നുന്നു. ഇവളെന്താ കരയാത്തത് എന്നോർത്ത് പിന്നെ അമ്മയ്ക്ക് പേടിയായി. ആ സമയം തൊട്ട് പിന്നീട് വിഷമഘട്ടം വരുമ്പോൾ പെട്ടെന്ന് കരയില്ല. മരവിച്ചത് പോലെയായിരിക്കും. ബോഡി തന്നെ സംരക്ഷിക്കുകയാണെന്ന് തോന്നാറുണ്ടെന്നും ശാന്തി കൃഷ്ണ പറഞ്ഞു.
കരയാതിരിക്കുന്നത് മനപ്പൂർവം ചെയ്യുന്നതല്ല. ഇവൾക്കൊരു വികാരവും ഇല്ലേയെന്ന് ആൾക്കാർക്ക് തോന്നിയിട്ടുണ്ടാകും. ഏതെങ്കിലും മരണ വീട്ടിൽ പോയാൽ വിഷമമില്ലെങ്കിൽ ഞാൻ ചിന്തിക്കുമായിരുന്നു. എന്റെ മുൻ ഭർതൃ പിതാവ് മരിച്ച സമയത്ത് കരച്ചിൽ വരുന്നില്ലല്ലോ, ആരെങ്കിലും കണ്ടാൽ എന്ത് കരുതുമെന്ന് തോന്നി. ശ്രീനാഥിന്റെ അച്ഛനാണ്. ഞാൻ അദ്ദേഹവുമായി വളരെ അറ്റാച്ച്ഡ് ആയിരുന്നു. രണ്ട് ഭർതൃപിതാക്കൻമാരും ഞാനുമായി ക്ലോസായിരുന്നു. ശ്രീനാഥ് അച്ഛൻ എനിക്ക് വലിയ സപ്പോർട്ട് തന്നിരുന്നു.

അച്ഛന്റെ ബോഡി കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. അപ്പോൾ പൊട്ടിക്കരഞ്ഞു. ചില സമയത്ത് സിനിമകൾ കാണുമ്പോൾ കരയാറുണ്ടെന്നും ശാന്തി കൃഷ്ണ പറയുന്നു. ചില സമയത്ത് വിഷമഘട്ടത്തിൽ നമ്മുടെ ശരീരം ഇമ്മ്യൂൺ സിസ്റ്റം കവർ ചെയ്യുന്നത് പോലെയായിരിക്കും. വളരെ ഇന്റൻസായ സംഭവങ്ങൾ വന്നാലും ചിലപ്പോൾ ഒന്നും തോന്നില്ല. മരവിച്ചത് പോലെയായിരിക്കും. പ്രശ്നങ്ങൾ വന്ന സമയത്ത് ആ ഒരു ഫീലാണ് എനിക്ക് പല സമയത്തുമുണ്ടായത്. അന്ന് ആൾക്കാർ വിചാരിക്കുന്നത് വളരെ സ്ട്രോങാണ് എന്നാണ്. പക്ഷെ അങ്ങനെയല്ലെന്നും ശാന്തി കൃഷ്ണ പറയുന്നു.


Click it and Unblock the Notifications











