സൂപ്പര്‍താരത്തിനൊപ്പമുളള അവസരം ഒഴിവാക്കേണ്ടി വന്നു! ബോളിവുഡ് ചിത്രത്തെക്കുറിച്ച് ശാന്തികൃഷ്ണ
തെന്നിന്ത്യന്‍ സിനിമയില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങിനിന്ന താരമാണ് നടി ശാന്തികൃഷ്ണ. മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ അഭിനയിച്ച നടി ഇപ്പോഴും സജീവമാണ്. ഒരിടവേളയ്ക്ക് ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തി കൃഷ്ണ മലയാളത്തില്‍ തിരിച്ചെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ശാന്തി കൃഷ്ണ.
തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയെങ്കിലും ബോളിവുഡില്‍ നടി അഭിനയിച്ചിരുന്നില്ല. മുന്‍പ് ഒരഭിമുഖത്തില്‍ ബോളിവുഡ് സിനിമ നിരസിക്കേണ്ടി വന്നതിന്റെ കാരണം ശാന്തികൃഷ്ണ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ ഹിറ്റ് ബാനറായിരുന്ന രാജശ്രീ ഫിലിംസിന്റെ സൂപ്പര്‍താര ചിത്രത്തില്‍ നായികയായി തനിക്ക് ക്ഷണം ലഭിച്ചിരുന്നതായി ശാന്തികൃഷ്ണ പറയുന്നു.

എന്നാല്‍ ആ ഓഫര്‍ സ്വീകരിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ചാണ് നടി പറഞ്ഞത്. നിദ്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച അഭിനേത്രിയാണ് ശാന്തികൃഷ്ണ. പിന്നാലെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശാന്തി അഭിനയിച്ചിരുന്നു. 1994ല്‍ സവിധം എന്ന ചിത്രത്തിലെ പ്രകടനത്തിന് അവര്‍ക്ക് മികച്ച നടിക്കുളള കേരള സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു

വിഷ്ണുലോകം, എന്നും നന്മകള്‍, ചെങ്കോല്‍, പരിണയം, പിന്‍ഗാമി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശാന്തി ശ്രേദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നടി 23 വര്‍ഷത്തിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ബോളിവുഡ് ഓഫര്‍ സ്വീകരിക്കാന്‍ കഴിയാതെ പോയതിന്റെ കാരണം ഒരഭിമുഖത്തിലാണ് ശാന്തി കൃഷ്ണ തുറന്നുപറഞ്ഞത്

ഞാന്‍ ഒരു ഗവണ്‍മെന്റ് ഇന്ത്യ ഓഫ് സ്‌കോളര്‍ഷിപ്പ് ഹോള്‍ഡറായിരുന്നു. ഭരനാട്യത്തിന് മഹാരാഷ്ട്ര സംസ്ഥാനത്തില്‍ നിന്ന് ഞാന്‍ ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ആ സമയത്ത് ആണ് എനിക്ക് ബോളിവുഡില്‍ നിന്ന് ഓഫര്‍ വരുന്നത്. അവരുടെ എഗ്രിമെന്റ് പ്രകാരം എനിക്ക് അങ്ങനെ ഒരു ഓഫര്‍ സെലക്ട് ചെയ്യാന്‍ പറ്റില്ലായിരുന്നു.
Recommended Video

അതുകൊണ്ടാണ് അന്ന് ബോളിവുഡില്‍ നിന്ന് വന്ന സിനിമ ഒഴിവാക്കേണ്ടി വന്നത്. ശാന്തികൃഷ്ണ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ഒരിടവേളയ്ക്ക് നിവിന്‍ പോളി ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വീണ്ടും മലയാളത്തില്‍ സജീവമായത്. നിവിനെ നായകനാക്കി അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിലെ ഒരിടവേള എന്ന ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നാലെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ശാന്തികൃഷ്ണ മോളിവുഡില്‍ മുന്നേറിയത്. തിരിച്ചുവരവില്‍ അമ്മ വേഷങ്ങളാണ് ശാന്തി കൃഷ്ണയെ തേടി കൂടുതല്‍ എത്തിയത്. സിനിമകള്‍ക്കൊപ്പം തന്നെ മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിയിരുന്നു നടി. നിരവധി ടെലിവിഷന്‍ സീരിയലുകളിലും ശാന്തികൃഷ്ണ അഭിനയിച്ചിരുന്നു,. 35 വര്‍ഷത്തിലധികം നീണ്ട കരിയറില്‍ നിരവധി പുരസ്‌കാരങ്ങളും നടിക്ക് ലഭിച്ചിരുന്നു. മലയാളത്തില്‍ ഉള്‍ട്ട എന്ന ചിത്രമാണ് ശാന്തികൃഷ്ണയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്.


Click it and Unblock the Notifications