ഗ്ലാമറസ് റോളുകള്‍ ചെയ്യാതിരുന്നതിന്റെ കാരണം അതായിരുന്നു, വെളിപ്പെടുത്തി നടി ശാന്തികൃഷ്ണ
മലയാളത്തില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ താരമാണ് നടി ശാന്തികൃഷ്ണ. മമ്മൂട്ടി, മോഹന്‍ലാല്‍ പോലുളള താരങ്ങളുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ ശാന്തികൃഷ്ണ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചു. ഒരിടവേളയ്ക്ക് ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണ മലയാളത്തില്‍ വീണ്ടും സജീവമായത്. നിവിന്‍ പോളി നായകനായ ചിത്രത്തിലെ ഷീല ചാക്കോ എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.
തുടര്‍ന്ന് മലയാളത്തിലെ തിരക്കേറിയ നടിമാരില്‍ ഒരാളായി ശാന്തികൃഷ്ണ മാറിയിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഉള്‍ട്ടയാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ അധികം അഭിനയിക്കാതിരുന്ന നായിക കൂടിയാണ് ശാന്തികൃഷ്ണ. അഭിനയ പ്രാധാന്യമുളള വേഷങ്ങളാണ് നടി തന്റെ കരിയറില്‍ കൂടുതലായി ചെയ്തത്. ഇത്തരം വേഷങ്ങള്‍ ചെയ്യാതിരുന്നതിന്റെ കാരണം കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ നടി വെളിപ്പെടുത്തിയിരുന്നു.

ഗ്ലാമര്‍ വേഷങ്ങള്‍ അങ്ങനെ തന്റെ കരിയറില്‍ ചെയ്തിട്ടില്ലെന്ന് ശാന്തികൃഷ്ണ പറയുന്നു. അങ്ങനത്തെ വേഷങ്ങള്‍ എനിക്ക് അധികം വന്നില്ലായിരുന്നു. ചിലപ്പോ അത് എനിക്ക് ചേരില്ലായിരിക്കാം. അതുകൊണ്ടായിരിക്കാം ഞാന്‍ തമിഴിലും അധികം ചെയ്യാതിരുന്നത്. ഇപ്പോ രജനീകാന്തിന്റെ ഒകെ ഒരു പടമെന്ന് പറയുമ്പോ അംബിക, രാധ അവരൊക്കെ ചെയ്തിട്ടുണ്ട്. ആ ഡാന്‍സ്.

എന്നാല്‍ എനിക്ക് അതൊന്നും പറ്റത്തില്ല. ഐറ്റം ഡാന്‍സ് ചെയ്യാന്‍ ആരും പ്രേരിപ്പിച്ചിരുന്നില്ലെ എന്ന ചോദ്യത്തിന് എന്റെ ഭരതനാട്യം പോലും മര്യാദയ്ക്ക് ചെയ്യാന്‍ പറ്റുന്നില്ല അപ്പോഴാണ് ഇത് എന്നായിരുന്നു നടിയുടെ മറുപടി. അത് ചെയ്യാത്തതില്‍ ഇപ്പോഴും ഒരു വിഷമവും ഇല്ലെന്നും നടി പറഞ്ഞു. കാരണം എനിക്ക് അറിയില്ല അത് ചെയ്യാന്‍.

പിന്നെ ഞാന്‍ അത്തരം റോളുകള്‍ ചെയ്യാന്‍ അധികം താല്‍പര്യപ്പെട്ടിട്ടുമില്ല. കാരണം എനിക്ക് ചേരില്ല അത്. ശാന്തികൃഷ്ണ പറഞ്ഞു. നിദ്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച അഭിനേത്രിയാണ് ശാന്തികൃഷ്ണ. പിന്നാലെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശാന്തി അഭിനയിച്ചിരുന്നു.
Recommended Video

1994ല്‍ സവിധം എന്ന ചിത്രത്തിലെ പ്രകടനത്തിന് അവര്‍ക്ക് മികച്ച നടിക്കുളള കേരള സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. വിഷ്ണുലോകം, എന്നും നന്മകള്‍, ചെങ്കോല്‍, പരിണയം, പിന്‍ഗാമി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശാന്തി ശ്രേദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി അറുപതിലധികം സിനിമകളില്‍ അഭിനയിച്ച താരം കൂടിയാണ് ശാന്തികൃഷ്ണ. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു താരത്തിന്. സിനിമകള്‍ക്ക് പുറമെ ഒരുകാലത്ത് മിനിസ്‌ക്രീന്‍ രംഗത്തും സജീവമായിരുന്ന താരമാണ് ശാന്തികൃഷ്ണ.


Click it and Unblock the Notifications