ഒന്നല്ല, രണ്ടല്ല, മൂന്നാം വരവ്; ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചുവരവിനെ കുറിച്ച് ശാന്തി കൃഷ്ണ

2016 മുതലിങ്ങോട്ട് മലയാള സിനിമയില്‍ ആദ്യകാല നായികമാരുടെ തിരിച്ചുവരവിന്റെ ചാകരയായിരുന്നു. മഞ്ജു വാര്യര്‍ക്ക് പിന്നാലെ തൊണ്ണൂറുകളിലെ പല ഹിറ്റ് നായികമാരും രണ്ടാം വരവ് നടത്തി. പക്ഷെ അക്കൂട്ടത്തില്‍ ശാന്തി കൃഷ്ണയുടെ വരവ് മൂന്നാം വരവായിട്ടാണ് വിശേഷിപ്പിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത മൂന്നാം വരവിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ ശാന്തി കൃഷ്ണ സംസാരിക്കുകയുണ്ടായി.

ജെ ബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ വച്ച് ജോണ്‍ ബ്രിട്ടാസാണ് ഒരിക്കല്‍ എന്നോട് മൂന്നാം വരവ് നടത്തിക്കൂടെ എന്ന് ചോദിച്ചത്. അന്ന് ഒരിക്കലുമില്ല എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ മൂന്നാം തവണയും മടങ്ങിയെത്തുമ്പോള്‍ കമലാണ് ശാന്തി കൃഷ്ണയുടെ മൂന്നാം വരവ് എന്ന് വിശേഷിപ്പിച്ചത്. ശരിക്കും ഞാന്‍ വളരെ അധികം ആകാംക്ഷഭരിതയായിരുന്നു.

shanthikrishna


ഷീല ചാക്കോ എന്ന കഥാപാത്രം വളരെ കരുത്തുറ്റൊരു സ്ത്രീയാണ്. ആ സമയത്ത് അങ്ങനെ ഒരു കഥാപാത്രവും സിനിമയും ജീവിതത്തില്‍ സംഭവിച്ച മറ്റൊരു വലിയ ഭാഗ്യമായിട്ട് തന്നെയാണ് ഞാന്‍ കാണുന്നത്. ഒരു സിനിമയുടെ തിരക്കഥ ജനിക്കുമ്പോള്‍ തന്നെ ആ കഥാപാത്രം ആര്‍ക്കായിരിക്കണം എന്ന് നിശ്ചയിച്ചിട്ടുണ്ടാവും എന്ന് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ആ മഷിയി നമ്മുടെ പേരുണ്ടാവും എന്നാണ് ഇന്നും ഞാന്‍ വിശ്വസിക്കുന്നത്- ശാന്തി കൃഷ്ണ പറഞ്ഞു.

എണ്‍പതുകളില്‍ സിനിമാ ലോകത്ത് എത്തിയതാണ് ശാന്തി കൃഷ്ണ. നായികയായി തിളങ്ങി നില്‍ക്കുമ്പോഴാണ് നടന്‍ ശ്രീനാഥുമായുള്ള വിവാഹം നടന്നത്. ആ ബന്ധം വേര്‍പിരിഞ്ഞ് 1991 ല്‍ ശാന്തി കൃഷ്ണ വീണ്ടും സിനിമാ ലോകത്ത് തിരിച്ചെത്തി. സദാശിവം ബജോറയെ വിവാഹം ചെയ്ത് വീണ്ടും ശാന്തി അപ്രത്യക്ഷയായി. ആ വിവാഹ ബന്ധവും വേര്‍പെടുത്തിയ ശേഷമാണ് ശാന്തി കൃഷ്ണയുടെ മൂന്നാം വരവ്.

ആദ്യ വരവില്‍ നായികയും രണ്ടാം വരവില്‍ സഹനടിയും മൂന്നാ വരവില്‍ അമ്മ വേഷവുമാണ് ശാന്തി തിരഞ്ഞെടുത്തത്. ഇന്ന് മലയാള സിനിമയിലെ പുതിയ അമ്മ മുഖമാണ് ശാന്തി കൃഷ്ണ. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മയായി എത്തി. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 12 സിനിമകളാണ് ശാന്തി കൃഷ്ണ ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X