മോനിഷ അപകത്തില്‍പെട്ട സ്ഥലത്ത് എനിക്കും അപകടമുണ്ടായി! അന്ന് സംഭവിച്ചതിനെ കുറിച്ച് നടി ശാന്തി കൃഷ്ണ
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടി ശാന്തി കൃഷ്ണ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായി കൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ തിരിച്ചെത്തിയ ശാന്തികൃഷ്ണ കൂടുതലും അമ്മ വേഷങ്ങളിലാണ് ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നത്. ഇപ്പോഴിതാ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

നടി മോനിഷയ്ക്ക് അപകട മരണം സംഭവിച്ച സ്ഥലത്ത് വച്ച് തന്റെയും കാര്‍ അപകടത്തില്‍ പെട്ടിരുന്നു എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. സുകൃതം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സംഭവം. നെറ്റിയിലും തലയിലും വലിയ പരിക്കുണ്ടായി. സുകൃതത്തിന്റെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുമ്പോള്‍ പകല്‍ ഷൂട്ടിങ് കഴിഞ്ഞ് കൊല്ലത്ത് ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി.
തിരികെ വീണ്ടും രാവിലെ തന്നെ ഷൊര്‍ണൂരില്‍ തിരിച്ചെത്തണമായിരുന്നു. പ്രോഗ്രാം കഴിഞ്ഞ്് യാത്ര തിരിച്ചു. യാത്രയില്‍ മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വച്ച് കാര്‍ ആക്‌സിഡന്റ് ആയി. ഞാനും ഡ്രൈവറും മേക്കപ്പ് ആര്‍ട്ടിസ്റ്റും അത്ഭുതകരമായിട്ടായിരുന്നു രക്ഷപ്പെട്ടത്. മുഖത്ത് വലിയ സ്‌ക്രാച്ച് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഡോക്ടറുടെ കൃത്യ സമയത്തുള്ള പരിചരണം ഒരു നടി എന്ന നിലയില്‍ എന്റെ മുഖത്തെ ബാധിച്ചില്ല. എന്നും ശാന്തി കൃഷ്ണ പറയുന്നു.


Click it and Unblock the Notifications