കാവ്യയും നവ്യയും നന്നായി ചെയ്തു, പക്ഷെ പത്മപ്രിയയെ പഠിപ്പിച്ചപ്പോൾ; ​ഗീതുവിന്റെ ഡാൻസ്: ശാന്തി മാസ്റ്റർ

ഡാൻസ് കാെറിയോ​ഗ്രാഫിക്ക് ഇന്ന് മലയാള സിനിമകളിൽ വലിയ പ്രാധാന്യമില്ലെന്നാണ് പ്രേക്ഷകരു‌ടെ അഭിപ്രായം. പഴയത് പോലെ ഒന്നിലേറെ ​ഗാരം​ഗങ്ങളുള്ള സിനിമകൾ ഇന്ന് മലയാളത്തിൽ കുറവാണ്.​ അതേസമയം ഡാൻസ് കൊറിയോ​ഗ്രാഫർ ശാന്തി മാസ്റ്റർക്ക് ഇന്നും വലിയ സ്ഥാനം സിനിമാ ലോകത്തുണ്ട്. മലയാളത്തിലെ നിരവധി സിനിമകളിൽ ശാന്തി മാസ്റ്റർ ഡാൻസ് കൊറിയോ​ഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. സൂപ്പർതാരങ്ങളുടെ ​ഗാന രം​ഗങ്ങൾ മികവുറ്റതാക്കിയത് ശാന്തി മാസ്റ്ററുടെ കൊറിയോ​ഗ്രാഫിയാണ്.

നിരവധി സിനിമകളിൽ പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശാന്തി മാസ്റ്റർ. പോർട്രേയൽസ് ബെെ ​ഗദ്ദാഫിയിലാണ് ഇവർ മനസ് തുറന്നത്.
മുൻനിര നടീനടൻമാർക്കൊപ്പം ‌ട്രെയിൻഡായ ബാലെഡ് ഡാൻസറാണ് അമല അക്കിനേനി. നമ്മുടെ ഇവിടത്തെ ഴോണർ അല്ല. ഭരതനാട്യവും പരിശീലിച്ചിട്ടുണ്ട്. പക്ഷെ ബാലെഡ് ആണ് കൂടുതൽ അറിയുന്നത്. അതിനാൽ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിൽ അവരുടെ മൂവ്മെന്റുകൾ കുറേക്കൂടി വ്യത്യസ്തമായിരുന്നെന്ന് ശാന്തി മാസ്റ്റർ ഓർത്തു.

Amala Akkineni

കുഞ്ചാക്കോ ബോബനെ അനിയത്തിപ്രാവിന്റെ സെറ്റിൽ ആദ്യമായി കണ്ടതിനെക്കുറിച്ചും ശാന്തി മാസ്റ്റർ സംസാരിച്ചു. ആലപ്പിയിൽ ഷൂട്ട് നടക്കുന്ന വീട്ടിനകത്ത് നിന്ന് നോക്കുമ്പോഴാണ് ചാക്കോച്ചനെ ആദ്യമായി കാണുന്നത്. ഒരു പയ്യൻ കാറിൽ വന്ന് ഇറങ്ങുന്നു. ആ പയ്യനാണ് ഈ സിനിമയിലെ നായകൻ എന്ന് പറഞ്ഞു.

രണ്ട് സ്റ്റെപ്പ് നമ്മൾ പഠിപ്പിച്ചപ്പോൾ വളരെ കംഫർട്ടബിളായി. ഞങ്ങൾ അത്ഭുതപ്പെട്ട് പോയി. കഴിവുണ്ടെന്ന് മനസിലായി. പുതിയമുഖമായത് കൊണ്ട് അധികം മെനക്കേടേണ്ടി വന്നില്ലെന്നും ശാന്തി മാസ്റ്റർ പറയുന്നു. കാവ്യ മാധവൻ, നവ്യ നായർ, മഞ്ജു വാര്യർ തുടങ്ങിയവർ എക്സ്പ്രഷനിൽ കോൺട്രിബ്യൂട്ട് ചെയ്യും. അങ്ങനെ എക്സ്പ്രഷൻ കൂടെ പഠിപ്പിക്കേണ്ടി വന്ന ആളുണ്ട്. പത്മപ്രിയയെ അങ്ങനെ പഠിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അമൃതം എന്ന സിനിമയിലും തമിഴിലെ ഒരു സിനിമയിലും.

Shanthi Master  Padmapriya  Geethu Mohandas

അവർക്ക് അവരുടേതായ എക്സ്പ്രഷൻ രീതിയുണ്ടാകും. പക്ഷെ അത് നമ്മുടെ കൺട്രോളിലേക്ക് കൊണ്ട് വരണം. നമ്മുടെ സ്റ്റെെലിലേക്കും പാട്ടുകളിലേക്കുമെല്ലാം മാറ്റണം. പക്ഷെ കാവ്യയും നവ്യയുമെല്ലാം വളരെ നന്നായി ചെയ്യും. മഞ്ജുവിന്റെ കാര്യം പറയുകയേ വേണ്ട, അത്രയും നന്നായി ചെയ്തെന്നും ശാന്തി മാസ്റ്റർ പറയുന്നു.

ഒരുപാട് ഇഷ്ടപ്പെട്ട മറ്റൊരാൾ ​ഗീതു മോഹൻദാസ് ആണ്. ​ഗീതുവിന് അവരുടേതായ ഫ്ലേവർ ഉണ്ട്. നമ്മൾ പറയുന്ന ഫെമിനിറ്റിക്കുള്ളിൽ പോകുന്ന കുട്ടിയല്ല. പകൽപ്പൂരം എന്ന സിനിമയിലെ ​ഗാനത്തിലെല്ലാം വളരെ നല്ല എക്സ്പ്രഷൻസായിരുന്നു ​ഗീതു മോഹൻദാസിനെന്നും ശാന്തി മാസ്റ്റർ ഓർത്തു. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ കാവ്യ മാധവനും നവ്യ നായരും നിരവധി ശ്ര​ദ്ധേയ ​ഗാന രം​ഗങ്ങളിൽ തിളങ്ങിയിട്ടുണ്ട്. ഇരുവരും കരിയറിൽ സ്ഥാനം നേടിയെ‌ടുത്ത ശേഷമാണ് പത്മപ്രിയ സിനിമാ രം​ഗത്തേക്ക് വരുന്നത്.

മലയാളത്തിൽ നിരവധി സിനിമകളിൽ പത്മപ്രിയ അഭിനയിച്ചു. ​ഗീതു മോഹൻദാസ് വളരെ കുറച്ച് വർഷങ്ങൾ മാത്രമേ അഭിനയ രം​ഗത്തുണ്ടായിരുന്നുള്ളൂ. ഇന്ന് സംവിധായികയാണ് ​ഗീതു മോഹൻദാസ്. പുതിയ പ്രൊജക്ട് ടോക്സിക്കിന്റെ ഷൂട്ടിം​ഗ് തിരക്കുകളിലാണ് ​ഗീതു. കാവ്യ അഭിനയ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ്. പിന്നെയും ആണ് കാവ്യയുടെ അവസാന സിനിമ. വിവാഹ ശേഷം കരിയറിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. നവ്യ നായരും നീണ്ട ഇടവേളയെടുത്തെങ്കിലും പിന്നീട് തിരിച്ച് വന്നു. ഇന്ന് സിനിമയ്ക്കൊപ്പം നൃത്ത രം​ഗത്തും നവ്യ സജീവമാണ്. ഒരുത്തി എന്നീ സിനിമയാണ് നവ്യക്ക് ശക്തമായ തിരിച്ച് വരവിന് വഴിയൊരുക്കിയത്.

More from Filmibeat

Read more about: padmapriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X