സഫ്ടികത്തിൽ മദ്യപിച്ച് ഡാൻസ് ചെയ്യുന്ന സീൻ, ഉർവശി നിഷ്കളങ്ക, ഗ്ലാമർ റോൾ ചെയ്യുന്നവരുടെ പെരുമാറ്റം: ശാന്തി
ഡാൻസ് കൊറിയോഗ്രാഫിയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ശാന്തി മാസ്റ്റർക്ക് ഇന്നും വലിയ സ്ഥാനം സിനിമാ ലോകത്തുണ്ട്. മലയാളത്തിലെ നിരവധി സിനിമകളിൽ ശാന്തി മാസ്റ്റർ ഡാൻസ് കൊറിയോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശാന്തി മാസ്റ്ററിപ്പോൾ. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് ശാന്തി മാസ്റ്റർ മനസ് തുറന്നത്.
ഡാൻസ് നമ്പർ ചെയ്ത പല നടിമാരും ഓഫ് സ്ക്രീനിൽ വളരെ നന്നായി പെരുമാറുന്നവരാണെന്ന് ശാന്തി മാസ്റ്റർ പറയുന്നു. ഗ്ലാമറസ് സോങ്സ് ചെയ്യുന്ന നടിമാരുടെ പെരുമാറ്റം നിങ്ങൾ കാണണം. വളരെ നന്നായാണ് അവർ പെരുമാറുക. കോസ്റ്റ്യൂം ഗ്ലാമറസാണ്. ചെയ്യുന്ന സ്റ്റെെൽ അങ്ങനെയാണ്. പക്ഷെ അവരത് പ്രൊഫഷനായാണ് എടുക്കുന്നത്. ഗ്ലാമർ, ട്രെഡീഷണൽ എന്നുള്ള വേർതിരിവ് എനിക്കില്ല. അവരെല്ലാം നല്ല വീട്ടമ്മമാരാണ്.
അങ്ങനെ ഡാൻസ് ചെയ്തവരുടെ ഇന്നത്തെ ജീവിതം പോലെ വേറെ ആർക്കും ഉണ്ടാകില്ല. ഓൺസ്ക്രീനിൽ മാത്രമാണ് ഗ്ലാമർ. ഓഫ് സ്ക്രീനിൽ അങ്ങനെയല്ല. സിനിമയിൽ കാണുന്നത് വേറെയാണ്. ഇവരെ ഓഫ് സ്ക്രീനിൽ നമ്മൾ കാണുന്നുണ്ടല്ലോ. അത്രയ്ക്ക് ബഹുമാനം തോന്നും അവരോട്. ചെയറിലിരുന്ന് അവരുടെ ശരീരം മറയ്ക്കും. എന്നിട്ട് ഷോട്ടിന്റെ സമയത്ത് വരും. പ്രേക്ഷകർക്ക് വേണ്ടിയാണ് ഗ്ലാമർ, കോമഡി പോലുള്ള ഫ്ലേവറുകൾ ഉണ്ടായത്.
സിൽക് സ്മിതയുമായി നല്ല അടുപ്പമുണ്ടായിരുന്നു. ഗ്രൂപ്പ് ഡാൻസറായിരുന്ന സമയത്ത് അവരോടൊപ്പം ഡാൻസ് ചെയ്തിട്ടുണ്ട്. പിന്നെ കാെറിയോഗ്രാഫറായും വർക്ക് ചെയ്തു. പേഴ്സണലി വിളിച്ച് സംസാരിക്കുന്ന ലെവലിൽ സൗഹൃദമുണ്ട്. മരിച്ച ഉടനെ പോയവരിൽ ഞാനുമുണ്ടായിരുന്നു. വളരെ നിഷ്കളങ്കയായിരുന്നു സിൽക് സ്മിത.

തുടക്ക കാലത്ത് ഭയങ്കര കഷ്ടപ്പാടായിരുന്നു. പിന്നെ റീച്ച് ആയപ്പോൾ അവർ മനപ്പൂർവം കൊണ്ട് വന്ന പെരുമാറ്റമാണ്. സിനിമ എന്നെ തുടക്ക കാലത്ത് ഇങ്ങനെയല്ലേ നോക്കിയത് എന്ന പ്രതികാരം അവർക്കുണ്ടായിരുന്നു. പക്ഷെ വളരെ സ്വീറ്റായിരുന്നെന്നും ശാന്തി മാസ്റ്റർ പറയുന്നു. സഫ്ടികം എന്ന സിനിമയിൽ ഉർവശിയുടെ കഥാപാത്രം മദ്യപിച്ച് ഡാൻസ് ചെയ്യുന്ന ഗാന രംഗത്തെക്കുറിച്ചും ശാന്തി മാസ്റ്റർ സംസാരിച്ചു. ഷോട്ടിന്റെ സമയത്തെ ആക്ടറെയാണ് നിങ്ങൾ കാണുന്നത്.
അല്ലാത്ത സമയം നമ്മൾ കാണുന്നതാണ്. ഉർവശിയൊക്കെ വളരെ നിഷ്കളങ്കയാണ്. വീണ്ടും ലോറിയിൽ കയറണോ എപ്പോൾ തീരും എന്നൊക്കെയാണ് ഉർവശി ചോദിച്ചത്. അങ്ങനെയൊക്കെയുള്ള കമ്മ്യൂണിക്കേഷൻ ഞങ്ങൾ തമ്മിലുണ്ടാകും. സോങിന്റെ വിഷ്വൽ കാണുമ്പോൾ ഉള്ളിൽ ചിരി വരും. എന്തായിരുന്നല്ലേ ഷൂട്ടിംഗ് സമയത്ത് എന്നാലോചിക്കും. ഞങ്ങൾക്കുണ്ടായിരുന്ന അനുഭവങ്ങളാണ് മനസിൽ വരുന്നതെന്നും ശാന്തി മാസ്റ്റർ പറയുന്നു. അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ ഒപ്പം പ്രവർത്തിച്ച ചില നടിമാരെക്കുറിച്ച് ശാന്തി മാസ്റ്റർ സംസാരിച്ചിരുന്നു. കാവ്യ മാധവൻ, നവ്യ നായർ, മഞ്ജു വാര്യർ തുടങ്ങിയവർ എക്സ്പ്രഷനിൽ കോൺട്രിബ്യൂട്ട് ചെയ്യും. മഞ്ജുവിന്റെ കാര്യം പറയുകയേ വേണ്ട. നന്നായി ചെയ്യും. അങ്ങനെ എക്സ്പ്രഷൻ കൂടെ പഠിപ്പിക്കേണ്ടി വന്ന ആളുണ്ട്. പത്മപ്രിയയെ അങ്ങനെ പഠിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും ശാന്തി മാസ്റ്റർ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications