ചേച്ചിയെ അവർ വിളിക്കാറില്ല, ആര് ചോദിച്ചാലും ഞാൻ പറയും; തുറന്ന് പറഞ്ഞ് ഭാനുപ്രിയയുടെ സഹോദരി ശാന്തിപ്രിയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് എൺപതുകളിൽ ഭാനുപ്രിയയുണ്ടാക്കിയ തരം​ഗം ചെറുതല്ല. മികച്ച ഡാൻസർ കൂടിയായ ഭാനുപ്രിയയെ തേടി വലിയ അവസരങ്ങളെത്തി. തമിഴിലും തെലുങ്കിലും ഏറ്റവും തിരക്കേറിയ നടിയായിരുന്നു ഒരു കാലത്ത് ഭാനുപ്രിയ. ശ്രീദേവിക്ക് ഹിന്ദി സിനിമാ രം​ഗത്ത് ലഭിച്ച ജനപ്രീതി ഭാനുപ്രിയക്ക് തമിഴിലും തെലുങ്കിലും ലഭിച്ചു. മലയാളത്തിൽ താരതമ്യേന കുറച്ച് സിനിമകളേ ഭാനുപ്രിയ ചെയ്തിട്ടുള്ളൂ.

എൺപതുകളിലെ നായികമാരിൽ പലരും ഇന്നും ലെെം ലെെറ്റിൽ സജീവമായുണ്ട്. ഈ ന‌ടിമാർ എല്ലാ വർഷവും 80സ് ക്ലബ് റീ യൂണിയൻ എന്ന പേരിൽ ഒത്ത് ചേരാറുമുണ്ട്. എന്നാൽ ഭാനുപ്രിയയെ കാണാറില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഭാനുപ്രിയയുടെ സഹോദരി നടി ശാന്തിപ്രിയ. ഭാനുപ്രിയയെ ആരും ഈ ഒത്തുചേരലിന് വിളിക്കാറില്ലെന്ന് ശാന്തിപ്രിയ പുതിയ അഭിമുഖത്തിൽ പറയുന്നു.

Shanthi Priya  Bhanupriya

അക്ക പുറത്തേക്ക് എവിടെയും പോകാറില്ല. തുറന്ന് പറഞ്ഞാൽ റീ യൂണിയൻ പരിപാ‌ടികളിലൊന്നും അക്കയെ ആരും ക്ഷണിക്കാറില്ല. നീ ഇതേക്കുറിച്ച് വാ തുറക്കരുതെന്ന് ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ആര് ചോദിച്ചാലും ഞാൻ പറയുമെന്ന് മറുപടി നൽകി. എന്ത് കൊണ്ട് വിളിക്കുന്നില്ലെന്ന് തനിക്കറിയില്ലെന്നും ശാന്തിപ്രിയ പറയുന്നുണ്ട്.

അത് അവരോട് ചോദിക്കേണ്ട‌താണ്. ചേച്ചിയെ വിളിക്കാത്തതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുണ്ട്. ചേ‌ട്ടനോ‌ട് ചോദിച്ചപ്പോൾ ഇല്ലെടീ ആരും ഫോൺ ചെയ്തില്ലെന്ന് പറഞ്ഞു. ഓക്കെയെന്ന് ഞാൻ. അവർ എല്ലാവരുടെയടുത്തും ചേച്ചിയുടെ നമ്പർ ഉണ്ട്. ഇനി ഇല്ലെങ്കിൽ ചേട്ടനെ എല്ലാവർക്കും അറിയാം. അതിനാൽ കോൺടാക്ട് ഇല്ലെന്ന് പറയാനാകില്ലെന്നും ശാന്തിപ്രിയ വ്യക്തമാക്കി.

Shanthipriya  Bhanupriya

ഭാനുപ്രിയയെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾക്കെതിരെയും ശാന്തിപ്രിയ സംസാരിച്ചു. യൂട്യൂബിൽ അനാവശ്യമായി ആരൊക്കെയോ ചേച്ചിയെക്കുറിച്ച് ഒന്നുമറിയാതെ സംസാരിക്കും. അത് തെറ്റാണ്. വേണമെങ്കിൽ നടപടിയെടുക്കാം. പക്ഷെ അതിന്റെ ആവശ്യമില്ലെന്ന് തോന്നുന്നെന്നും ശാന്തിപ്രിയ പറയുന്നു. ചേച്ചി അമ്മയ്ക്കൊപ്പം ഒരേ വീട്ടിൽ താമസിക്കുകയാണ്. ഞങ്ങളെല്ലാവരും അവിടെയുണ്ട്. ചേച്ചിക്ക് സ്വന്തമായി വീടുണ്ട്.

പക്ഷെ മകൾ ലണ്ടനിലാണ് പഠിക്കുന്നത്. ഇടയ്ക്കിടെ അങ്ങോട്ട് പോകും. ചേച്ചിക്ക് മാനസിക പ്രശ്നങ്ങളില്ല. എന്തെങ്കിലും പറയുന്നതിന് മുമ്പ് ചിന്തിക്കുക. ചേച്ചിക്ക് ഒരു കുടുംബവും മകളുമുണ്ട്. അവർക്ക് എത്ര മാത്രം മനസ് വേദനിക്കും. ഞങ്ങൾ സിനിമാ രം​ഗത്തുള്ളവരായത് കൊണ്ട് ആ ഇമോഷൻ ഞങ്ങൾക്കില്ലെന്ന് കരുതരുതെന്നും ശാന്തിപ്രിയ പറയുന്നു.

More from Filmibeat

Read more about: bhanupriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X