ഒരു പഴയ ഏസി തന്ന് ലക്ഷങ്ങൾ വിലയുള്ള വി​ഗ്രഹം മോഹൻലാൽ കൊണ്ടുപോയി, ഞങ്ങളുടെ അവസ്ഥ ലാൽ ഉപയോ​ഗിച്ചു; ശാന്തി

By Desk

പന്ത്രണ്ടാം വയസിൽ ബാലതാരമായി അഭിനയരം​ഗത്തേക്ക് എത്തിയ ശാന്തി വില്യംസിനെ അറിയാത്ത സിനിമാപ്രേമികൾ കുറവായിരിക്കും. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന ഛായാ​ഗ്രഹകൻ വില്യംസാണ് ശാന്തിയെ വിവാഹം ചെയ്തത്. 2005ലാണ് അസുഖം മൂലം വില്യംസ് മരിച്ചത്. മലയാള സിനിമയിലും സീരിയലിലും ഒരുപാട് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അവസരങ്ങൾ വന്നാലും നടി സ്വീകരിക്കാറില്ല.

ഭർത്താവ് ​രോ​ഗാവസ്ഥയിലായി ​ദാരിദ്രം അനുഭവിച്ച കാലത്ത് മലയാള സിനിമയിൽ നിന്നും ആരും തിരിഞ്ഞ് നോക്കിയില്ലെന്നതാണ് കാരണം. എല്ലാം അറിയുന്ന മോഹൻലാൽ പോലും അവസരം മുത‍ലാക്കുകയാണ് ചെയ്തതെന്ന് മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ ശാന്തി വില്യംസ് പറഞ്ഞു. നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ലാൽ മാറിപ്പോയി ഒരുപാട്.

Shanthi Williams
Photo Credit: Shanthi Williams / Mohanlal

ഞാൻ കണ്ട ലാലും സൂപ്പർ സ്റ്റാറായ ലാലും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. പണ്ടത്തെ ലാലല്ല ഇപ്പോഴുള്ളത്. ആ ലാലിന് കുട്ടികളുടെ സ്വഭാവമാണ്. വളരെ നല്ല സ്വഭാവമുള്ളയാളായിരുന്നു. വീട്ടിൽ വന്നാൽ ഒരു വ്യത്യാസവും കാണിക്കാതെ നമ്മളോട് ചിരിക്കുകയും സംസാരിക്കുകയും കാര്യങ്ങൾ പറയുകയും ചെയ്യും. എല്ലാത്തിനും നല്ലൊരു ഇതായിരുന്നു. ഫെയ്മസായശേഷം ലാലിന്റെ സ്വഭാവം മാറി. പലരും അത് പറയാൻ തുടങ്ങി.

പത്ത് പന്ത്രണ്ട് അടി ഉയരമുള്ള ഒരു കൃഷ്ണൻ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. ഫുൾ ചന്ദന മരമാണ്. ആ പ്രതിമ ഇന്ന് ലാലിന്റെ വീട്ടിലുണ്ട്. വീട്ടിൽ എന്തെങ്കിലും നല്ല സാധനങ്ങളുണ്ടെങ്കിൽ വില്യം ചേട്ടൻ അത് ആർക്കെങ്കിലും കൊടുക്കും. ആ സമയത്ത് ഞങ്ങളുടെ വീട്ടിൽ ഒരുപാട് ബുദ്ധിമുണ്ടായിരുന്നു. ആ പ്രതി പരിപാലിക്കാൻ പറ്റുമോ ഇല്ലയോയെന്ന് തന്നെ ഉറപ്പില്ലായിരുന്നു. ഇക്കാര്യം മോഹൻലാലിനോട് ഞങ്ങൾ പറഞ്ഞു.

ഞങ്ങളുടെ അന്നത്തെ അവസ്ഥ മോഹൻലാൽ ഉപയോ​ഗിച്ചു. വീട്ടിൽ ഏസിയില്ലെന്നും കുട്ടിക്ക് അത് ബുദ്ധിമുട്ടാണെന്നും വില്യം ചേട്ടൻ മോഹൻലാലിനോട് പറഞ്ഞിരുന്നു. അങ്ങനെ ലക്ഷങ്ങൾ വിലയുള്ള കൃഷ്ണ വി​ഗ്രഹം ലാൽ എടുത്തിട്ട് അവരുടെ ഓഫീസിൽ വെച്ചിരുന്ന പഴയൊരു ഏസി ഞങ്ങളുടെ വീട്ടിൽ കൊണ്ടുവന്ന് ഇറക്കി. അത് പത്ത് ദിവസം പോലും വർക്ക് ചെയ്തില്ല.

അതിന് മുമ്പ് കേടായി. കുട്ടികളുള്ള വീട്ടിൽ ഉപയോ​ഗിക്കാൻ പറ്റിയ ഏസി അല്ലത്രെ. പൊട്ടിത്തെറിക്കുമെന്നാണ് പലരും ഞങ്ങളോട് പറഞ്ഞത്. ആ ഏസി വിറ്റപ്പോൾ കിട്ടിയത് രണ്ടായിരം രൂപയാണ്. ഇത്രയൊക്കെ ലാലിന് ചെയ്ത് കൊടുത്ത മനുഷ്യൻ മരിച്ചപ്പോൾ കാണാൻ ലാൽ വന്നില്ല. ആ വേദന എനിക്കുണ്ട്. സംസാരിക്കുമ്പോൾ ആ ദേഷ്യം എനിക്ക് വരും. എന്റെ ഭർത്താവ് മരിച്ചുവെന്ന് അറിഞ്ഞപ്പോൾ 25000 രൂപ ശങ്കർ സാർ തന്നു.

Shanthi Williams
Photo Credit: Shanthi Williams / Mohanlal

എന്ത് ഹെൽപ്പിന് വേണമെങ്കിലും വിളിക്കാമെന്നും പറഞ്ഞു. രജിനികാന്തും വന്നു. ഞങ്ങൾ രണ്ടുപേരുടെയും കോൺട്രിബ്യൂഷൻ കൂടുതൽ മലയാളത്തിലാണെങ്കിലും ഈ നിമിഷം വരെയും എന്നെ പോറ്റി കൊണ്ടിരിക്കുന്നത് തമിഴ്നാടാണ്. എന്റെ നാട് കേരളമാണ്. ഞാൻ മലയാളിയുമാണ്. പക്ഷെ മലയാളിയാണെന്ന് പറയാൻ ഞാൻ നാണിക്കുന്നു. നമുക്ക് ഒന്നും ഇല്ലാതെയാകുമ്പോഴാണ് എല്ലാവരും നമ്മുടെ അടുത്ത് വരേണ്ടത്. ആരുടേയും പണം എനിക്ക് വേണ്ട.

പക്ഷെ എന്താണ് വില്യംസിന് പറ്റിയതെന്ന് ചോദിക്കാമല്ലോ. അത് ആരും ചോദിച്ചില്ല. ആ ദേഷ്യം മാത്രമെ എനിക്കുള്ളു. കേരളത്തിൽ നിന്നും ആരും മൂപ്പരെ തിരിഞ്ഞ് നോക്കിയില്ല. ഒരു വേഷം എനിക്ക് തന്ന് സഹായിക്കാമെന്ന് പോലും ആരും ചിന്തിച്ചില്ല. ലാലിനും അറിയാം എനിക്ക് നാല് മക്കളുണ്ട്.

വില്യേട്ടന് വയ്യാതെയായശേഷം ഞാൻ ഡബ്ബ് ചെയ്തും ഓടി നടന്ന് അഭിനയിച്ചുമാണ് കുടുംബം നോക്കിയത്. ചില ദിവസങ്ങളിൽ മക്കൾക്ക് ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. മക്കൾ നനഞ്ഞ തുണി വയറ്റിലിട്ട് കിടന്നുറങ്ങും. ഞാൻ ഇതൊന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ശാന്തി പറയുന്നു.

Read more about: Shanthi Williams mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X