35 വർഷമായി ചങ്ങാതിമാർ, കാസറ്റ് കച്ചവടം മുതൽ ബിസിനസിലും ഒരുമിച്ച്, നാദിർഷ കൂറുമാറിയിട്ടില്ല; ശാന്തിവിള ദിനേശ്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനൊപ്പം തന്നെ വളരെ അധികം ക്രൂശിക്കപ്പെട്ട മറ്റൊരാൾ നടന്റെ ഉറ്റ ചങ്ങാതിയായ നാദിർഷയാണ്. ഇപ്പോഴും ദിലീപിന് വേണ്ടി സംസാരിക്കുന്നതിന്റെ പേരിൽ വലിയ രീതിയിൽ സൈബർ ബുള്ളിയിങിന് വരെ നാദിർഷ വിധേയനാകാറുണ്ട്. ദിലീപിന് എതിരെ മൊഴി കൊടുക്കാൻ നാദിർഷയേയും കുടുംബത്തേയും അന്വേഷണസംഘം പലവട്ടം സമീപിച്ചതിനെ കുറിച്ചും അന്ന് നടന്ന സംഭവങ്ങളും സംവിധായകൻ ശാന്തിവിള ദിനേശ് പങ്കുവെച്ചിരിക്കുകയാണിപ്പോൾ.
ദിലീപിനെ സപ്പോർട്ട് ചെയ്തത് അല്ലാതെ നാദിർഷ കൂറുമാറിയിട്ടില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. 35 വർഷത്തിൽ അധികമായി ചങ്ങാതിമാരാണ് നാദിർഷയും ദിലീപും. ഇണപിരിയാത്ത ചങ്ങാതിമാരായി ഇരുവരും ഒരുപാട് സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്. ഒരുപാട് സിനിമകളിൽ സഹകരിച്ചിട്ടുണ്ട്. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളാണ്.

കാസറ്റ് കച്ചവടം അടക്കം പല ബിസിനസുകളും രണ്ടുപേരും ഒരുമിച്ച് ചെയ്തിട്ടുണ്ട്. മിമിക്രിയിൽ അവസരം ചോദിച്ച് ദിലീപ് നാദിർഷയെ കാണുന്നിടത്ത് നിന്ന് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നപ്പോൾ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ സെറ്റിലായിരുന്നപ്പോൾ നാദിർഷയെ ദിലീപ് വിളിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ആ സിനിമയുടെ നിർമാതാക്കളിൽ ഒരാൾ ദിലീപായിരുന്നു.
ഒരു സിനിമയുടെ സംവിധായകനും നിർമാതാവുമാകുമ്പോൾ നിരവധി കാര്യങ്ങൾ പരസ്പരം വിളിച്ച് ചോദിച്ചിരിക്കും. പൾസർ സുനിക്ക് ദിലീപ് പറഞ്ഞത് പ്രകാരം നാദിർഷ പണം കൊടുത്തുവെന്നും കേസിന്റെ ഭാഗമായി ഉയർന്ന് കേട്ട വാദമായിരുന്നു. പക്ഷെ 181 ആം സാക്ഷി നാദിർഷ മുപ്പതിനായിരം രൂപ പൾസർ സുനിക്ക് കൊടുത്തുവെന്ന ഒരു പരാമർശം അന്തിമ റിപ്പോർട്ടിൽ പോലീസ് ചേർത്തിട്ടില്ല.
തനിക്ക് പണം കിട്ടിയെന്ന് പൾസറും പറഞ്ഞിട്ടില്ല ശാന്തിവിള ദിനേശ് പറഞ്ഞ് തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് പണം കൊടുത്തോയെന്ന് ഒരു ചോദ്യം പോലീസ് നാദിർഷയോട് ചോദിച്ചിട്ടുമില്ല. അങ്ങനെ നോക്കുമ്പോൾ പോലീസ് ഇക്കാര്യം കെട്ടിച്ചമച്ചതാകണം.

മെറ്റീരിയലായോ ലോജിക്കലായോ ഒന്നും ഈ വാദത്തിൽ ഉണ്ടായിരുന്നില്ല. ദിലീപിനെ കോടതി വെറുതെ വിട്ടിട്ടും കേസ് ദിലീപിന്റെ പേരിൽ ചാരാനാണ് ഇപ്പോഴത്തെ മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം ശ്രമിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ലെന്ന് പാർട്ടിയിലെ മന്ത്രിമാരോട് നാദിർഷ ഇക്കഴിഞ്ഞ തൃതല പഞ്ചായത്ത് ഇലക്ഷൻ സമയത്ത് പറഞ്ഞിരുന്നു. പന്ത്രണ്ട് വോട്ടാണ് നാദിർഷയുടെ വീട്ടിലുള്ളത്.
സപ്പോർട്ട് ചെയ്തില്ലെങ്കിലും എന്തിനാണ് ദ്രോഹിക്കുന്നത് എന്നതാണ് നാദിർഷ മന്ത്രിമാരോട് ചോദിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരക്കാൻ അന്വേഷണ സംഘം നാദിർഷയെ സമീപിച്ചിരുന്നു. എന്തുണ്ടെങ്കിലും ദിലീപ് എന്നോട് പറയും. ഞങ്ങൾക്കിടയിൽ രഹസ്യങ്ങളില്ലെന്നാണ് ചോദ്യം ചെയ്യലിന് ഇടയിലും കോടതി മുമ്പാകെയും നാദിർഷ പറഞ്ഞത്.
ദിലീപിന് എതിരെ മൊഴി കൊടുക്കാനും നാദിർഷയെ പോലീസ് നിർബന്ധിച്ചുവെന്നും അറിയാൻ കഴിഞ്ഞു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. ദിലീപിനെ സപ്പോർട്ട് ചെയ്തത് അല്ലാതെ നാദിർഷ കൂറുമാറിയിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications











