അവസാന കാലത്ത് നടി തലയില്‍ കറുത്ത തുണി കെട്ടുമായിരുന്നു! അനാഥയായി അമ്മയുടെ മൃതദേഹം കാത്തിരുന്ന മകന്‍
സംവിധായകനും നിര്‍മ്മാതാവുമായ ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുള്ള വീഡിയോ ശ്രദ്ധേയമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയതുമായ ചില പഴയ താരങ്ങളെ കുറിച്ച് ദിനേശ് സംസാരിക്കാറുണ്ട്.
അത്തരത്തില്‍ മുന്‍കാല നടി ജമീല മാലിക്കിനെ കുറിച്ചാണ് പുതിയ വീഡിയോയില്‍ ദിനേശ് പറയുന്നത്. താരപദവിയില്‍ ജീവിച്ചിരുന്ന ജമീലയുടെ അവസാനകാലം വളരെ ദുരിതത്തില്‍ ആയിരുന്നു. പല ദുരന്തങ്ങളും അവര്‍ക്ക് നേരിടേണ്ടതായി വന്നു എന്നാണ് താരം പറയുന്നത്.

കേരളത്തില്‍ നിന്നും പൂനെ ഫിലിമില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ആദ്യത്തെ പെണ്‍കുട്ടിയാണ് ജമീല മാലിക്ക്. ദുരന്തമെന്ന് പറഞ്ഞാല്‍ പോരാ ജീവിതം മുഴുവന്‍ ദുരന്തങ്ങളുടെ മഹാമാരി ഏറ്റുവാങ്ങേണ്ടി വന്ന സ്ത്രീയാണ് അവര്‍. ഒരു വലിയ കോണ്‍ട്രാക്ടറുടെ 11 മക്കളില്‍ അഞ്ചാമത്തെ ആളായിട്ടാണ് ജമീലയുടെ അമ്മ തങ്കമ്മ വര്‍ഗീസ് ജനിക്കുന്നത്. ഒരു റിബല്‍ ആയിരുന്നു തങ്കമ്മ. ഗാന്ധിജിക്ക് കത്തയച്ച് ഹിന്ദി പഠിക്കാന്‍ ഒക്കെ പോയിരുന്നു. ഇടയ്ക്ക് പത്രാധിപരായ മുഹമ്മദ് മാലിക്ക് എന്നയാളുമായി ഇഷ്ടത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. അവരുടെ മകളാണ് ജമീല മാലിക്ക്.
പഠനത്തില്‍ പിന്നോട്ടായിരുന്ന ജമീലക്ക് അഭിനയം പഠിക്കാനായിരുന്നു താല്പര്യം. അങ്ങനെ പൂനെയില്‍ അഡ്മിഷന്‍ കിട്ടുകയും അവിടെ ഗോള്‍ഡ് മെഡല്‍ നേടുകയും ചെയ്തു. പിന്നീട് പാണ്ഡവപുരം എന്ന സിനിമയിലൂടെ ആദ്യമായി അഭിനയിച്ചു. അവിടുന്നിങ്ങോട്ട് കുറച്ച് തമിഴ് സിനിമകളിലും മലയാളത്തില്‍ അമ്പതോളം സിനിമകളിലും അഭിനയിച്ചു. നാടകത്തിലും ഹിന്ദി സിനിമയിലുമൊക്കെ അഭിനയിച്ചിരുന്നു..
ഒരിക്കല്‍ ജമീലയെ കാണാന്‍ ഇന്‍സ്റ്റ്യൂട്ടിലേക്ക് പ്രേം നസീറിന്റെ സഹോദരന്‍ പ്രേം നവാസ് വന്നിരുന്നു. എല്ലാവരും അത് പ്രേം നസീര്‍ ആണെന്ന് തെറ്റിദ്ധരിച്ചു. ചെമ്മീനില്‍ ഷീലയുടെ അനിയത്തി വേഷത്തിലേക്ക് ജമീലയെ നോക്കാനായിരുന്നു അദ്ദേഹം എത്തിയത്.
ഹിന്ദിയിലും പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ജമീലയുടെ ജീവിതത്തില്‍ സുനാമികള്‍ പോലെ ദുരന്തങ്ങള്‍ വന്നുകൊണ്ടേയിരുന്നു. വീടും ഭൂമിയും ഒക്കെ അവര്‍ക്ക് നഷ്ടപ്പെട്ടെങ്കിലും ആരോടും പരാതി പറഞ്ഞില്ല. കിടപ്പാടം ഇല്ലെങ്കിലും ആരോടും സഹായം ചോദിച്ചതുമില്ല. അവസാനകാലത്ത് ഹിന്ദി ട്യൂഷന്‍ എടുത്താണ് അവര്‍ ജീവിതം കഴിച്ചത്.
വീട്ടുകാര്‍ അറേഞ്ച് ചെയ്തതാണ് ജമീല വിവാഹിതയാകുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ നിന്നും സ്വര്‍ണമെഡല്‍ നേടിയ ആളാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് വിവാഹം കഴിച്ചതെങ്കിലും അതിനുശേഷം ഭര്‍ത്താവ് അവരുടെ കലയെ എതിര്‍ത്തു. ഇതോടെ ഭര്‍ത്താവിനൊപ്പം ഒരുമിച്ച് ഒരു വര്‍ഷം മാത്രമേ നടി ജീവിച്ചോളൂ. ഭര്‍ത്താവിനെതിരെയോ അയാളുടെ പേരോ നടി എവിടെയും പറഞ്ഞിട്ടില്ല.
ക്യാമറയ്ക്ക് മുന്നില്‍ ഇഷ്ടമുള്ളത് പോലെ അഭിനയിച്ചിരുന്നെങ്കിലും ജീവിതാനുഭവം കൊണ്ടാണോ എന്താണെന്നറിയില്ല അവസാനകാലത്ത് ജമീല തലയില്‍ ഒരു കറുത്ത തുണി കെട്ടുമായിരുന്നു. ബുദ്ധിയ്ക്ക് കുറച്ചു തകരാറുള്ള മകന്റെ കൂടെയായിരുന്നു അവരുടെ താമസം. രാവിലെ ഹിന്ദി ട്യൂഷന്‍ എടുക്കാന്‍ പോകുന്ന സമയത്ത് മകന് അടുത്തുള്ള ചായക്കടയില്‍ ഭക്ഷണം ഏര്‍പ്പാട് ചെയ്യും. അങ്ങനെ 40 വര്‍ഷത്തോളം വാടകവീടുകളില്‍ മാറിമാറിയാണ് ഇരുവരും താമസിച്ചത്. ഇടയ്ക്ക് താഴെ സംഘടനായ അമ്മ ജമീലയ്ക്ക് വീട് വെച്ച് നല്‍കി.


Click it and Unblock the Notifications











