ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ആരാണ്, ശാന്തിവിള ദിനേശിന്റെ വീഡിയോ വൈറലാകുന്നു..
സൗഹൃദത്തിന് അപ്പുറമാണ് മോഹൻലാലിന്റെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റേയും ബന്ധം. ഇവരുടെ ബന്ധത്തിന്റെ ആഴവും വ്യാപ്തിയും മലയാള സിനി ലോകത്ത് പരസ്യമായ രഹസ്യമാണ്. മോഹൻലാലിന്റെ കുടുംബത്തിലെ അംഗങ്ങളാണ് ആന്റണി പെരുമ്പാവൂരും ഫാമിലിയും. തിരിച്ചും അങ്ങനെ തന്നെയാണ്. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് മുന്നിൽ തന്നെയുണ്ടായിരുന്നു മോഹൻലാലും കുടുംബവും. മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്ന ബന്ധമാണ് ഇവരുടേത്.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാൽ- ആന്റണി പെരുമ്പാവൂർ സൗഹൃദത്തെ കുറിച്ചുള്ള സംവിധായകൻ ശാന്തിവിള ദിനേശന്റെ വാക്കുകളാണ്. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന് പേരുളള തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരുടേയും ബന്ധത്തെ കുറിച്ച് സംവിധായകൻ പറയുന്നത്.

ഇവരുടെ സൗഹൃദത്ത കുറിച്ച് ശാന്തവിള ദിനേശ് വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്... ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ഡ്രൈവറായി വരുന്ന കാലത്ത് മോഹൻലാലിനെ ശരിക്കും മുടിപ്പിച്ചിരുന്ന സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. ആന്റണി വന്നതോട് കൂടി മോഹൻലാലിന്റെ ജീവിതത്തിൽ ശരിക്കും ഒരു ഡിസിപ്ലിൻ വന്നു. ആന്റണി തീരുമാനിക്കും പ്രതിഫലം, ആന്റണി കഥ കേൾക്കും ആന്റണി ഓക്കെ പറഞ്ഞാലേ മോഹൻലാൽ ആ കഥ കേൾക്കു. അതുകൊണ്ടുള്ളൊരു ഗുണം എന്താണെന്ന് വെച്ചാൽ മോഹൻലാൽ അതുവരെ ഉണ്ടാക്കിയതിനേക്കാൾ പതിന്മടങ്ങ് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കാൻ കഴിഞ്ഞൂവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്തിനാ എം ബി എയ്‌ക്കൊക്കെ പോകുന്നേ; ആന്റണി പെരുമ്പാവൂരിന് പഠിച്ചാൽ മതി എന്നു ഞാൻ പറയും'.
ഇവരു ആത്മബന്ധത്തെ കുറിച്ചും സംവിധായകൻ സംസാരിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം. ക്രിസ്‌റ്റ്യൻ കമ്മ്യൂണിറ്റിയിൽ കുമ്പാരി എന്നൊരു കാര്യമുണ്ട്. രക്ഷകർത്താവ് എന്നുളള പദവി. എനിക്ക് തോന്നുന്നു ആന്റണിയുടെ മക്കളുടെ കൂമ്പരി മോഹൻലാൽ ആണെന്ന്. ആ കൊവിഡ് കാലത്ത് പെരുമ്പാവൂരിലെ ഒരു ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവും പങ്കെടുത്തിരുന്നു. ആ ചിത്രങ്ങൾ എനിക്കൊരാൾ അയച്ച് തന്നിരുന്നു. ആ ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിനെ കണ്ടപ്പോൾ എനിക്ക് അതിശയം തോന്നി. തന്റെ എല്ലാമെല്ലാമായ മോഹൻലാൽ മകളുടെ വിവാഹനിശ്ചയത്തിന്റെ പേപ്പർ വായിക്കുന്ന ദൃശ്യം കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി അത്- ശാന്തിവിള ദിനേശ് വീഡിയായിൽ പറയുന്നു.
Recommended Video
ആന്റണി പെരുമ്പാവൂരിന്റെ ആരാണ് മോഹൻലാൽ എന്ന തമ്പ് നെയിലോടെ പങ്കുവെച്ച വീഡിയോ അപ്ലോഡ് ചെയ്ത് കുറച്ച് സമയംകൊണ്ട് തന്നെ നിരവധി ഒന്നരലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം നടിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള വീഡിയോയുമായി രംഗത്തെത്തിയിരുന്നു. നടിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചായിരുന്നു വീഡിയോയിൽ പറഞ്ഞത്. ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ വീഡിയോയുമായി ശാന്തിവിള ദിനേശ് രംഗത്തെത്തിയത്.


Click it and Unblock the Notifications