ഈ കുട്ടി ഹാക്ക് ചെയ്യാൻ സമ്മതിക്കുന്നില്ല സാറേ... പരാതിയുമായി ഷറഫുദ്ദീൻ
സമീപ കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷറഫുദ്ദീൻ. കോമഡി മാത്രമല്ല എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭഭ്രമാണെന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഷറഫു തെളിയിച്ചു കഴിഞ്ഞു, ഒരിക്കലും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളിലൂടെയാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം. ഇപ്പോൾ ലോക്ക് ഡൗൺ കാലത്തെ വിശേഷം പങ്കുവെച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്.

എല്ലവരേയും പോലെ വീട്ടിൽ തന്നെയാണ് ഷറഫുദ്ദീനും. അഭിനയത്തിന് പ്രതീക്ഷിക്കാത്ത ഇട വേള ലഭിച്ചുവെങ്കിലും താരം ഫുൾ തിരക്കിലാണ്. ലാപ്പ്ടോപ്പിന് മുന്നിൽ ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെ പണിയെടുക്കേണ്ട എന്ന ഭാവത്തിൽ തോളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.സാറേ ഈ കുട്ടി ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ല' എന്ന അടിക്കുറിപ്പോടെ ഷറഫുദ്ദീന്‍ ചിത്രം പോസ്റ്റ ചെയ്തിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. രസകരമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.
ഷഫഫുദ്ദീന്റെ പോസ്റ്റ് വന്നതിന് പിന്നാലെ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ത്രില്ലർ ചിത്രമായ അഞ്ചാംപാതിര വീണ്ടും ചർച്ചയായിരിക്കുകയാണ്. ചിത്രത്തിൽ സൈക്കോ കില്ലറായിട്ടായിരുന്നു ഷറഫുദ്ദീൻ എത്തുയത്. ക്രിമിനല്‍ സൈക്കോളജിസ്റ്റിന്റെ വേറിട്ടൊരു വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബനെ കണ്ട് അമ്പരന്ന ആളുകള്‍ ഷറഫുദ്ദീന്റെ കഥാപാത്രത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
2013 ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും ചെയ്ത് പുറത്തിറക്കിയ നേരം എന്ന ചിത്രത്തിലൂടെയാണ് ഷറഫുദ്ദീൻ സിനിമയിൽ എത്തിയത്. 2015 ൽ അൽഫോൺസ് പുത്രൻ
സംവിധാനം ചെയ്ത പ്രേം എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയർ തന്നെ മാറ്റിയത്. ചിത്രത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. ഗിരിരാജന്‍ കോഴിയിൽ നിന്ന് ഡോ ബെഞ്ചമിന്‍ ലൂയിസ് എന്ന സൈക്കോ കില്ലറായി വന്നതിന്റെ അതിശയം ഇപ്പോഴും ആരാധകരില്‍ നിന്നും വിട്ട് പോയിട്ടില്ല.


Click it and Unblock the Notifications











